കരുതലോടെ ഡോളി ഖന്ന; മുന്നേറ്റത്തില്‍ വാങ്ങിയതും ഒഴിവാക്കിയതും 12 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ ഇവിടെയുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദമുള്ള ഡോളി ഖന്ന സെപ്റ്റംബര്‍ പാദത്തിനിടെ നടത്തിയ ഓഹരി ഇടപാടുകളെ സംബന്ധിച്ച വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

 

ഡോളി ഖന്ന

ഡോളി ഖന്ന

വില താഴ്ന്നു നില്‍ക്കുന്ന മികച്ച മൂല്യമുള്ള കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ച്, ക്ഷമയോടെ കാത്തിരിക്കുകയെന്ന ശൈലിയാണ് ഡോളി ഖന്ന സ്വീകരിച്ചിട്ടുള്ളത്. അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ മികച്ച നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികള്‍ 'തപ്പിയെടുക്കുന്നതില്‍' അഗ്രഗണ്യയാണ് ഡോളി ഖന്ന. മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യുന്ന ഓഹരികള്‍ കണ്ടെത്തുന്നതിലെ ഡോളിയുടെ വിജയതൃഷ്ണയാണ് സാധാരണക്കാരായ അനവധി നിക്ഷേപകരെ അവരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്.

ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്

ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്

കണ്‍സ്ട്രക്ഷന്‍, കോണ്‍ട്രാക്ടിങ് കമ്പനിയായ ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സില്‍, സെപ്റ്റംബര്‍ പാദത്തിനിടെ 1.08 ശതമാനം വിഹിതമാണ് ഡോളി ഖന്ന കരസ്ഥമാക്കിയത്. ഇതിന് മുമ്പ് ഈ ഓഹരിയില്‍ അവര്‍ നിക്ഷേപം നടത്തിയിട്ടില്ല.

മോണ്ടെ കാര്‍ലോ ഫാഷന്‍സ്

ടെക്‌സ്റ്റൈല്‍ മേഖലയിലെ ഈ പ്രമുഖ കമ്പനിയില്‍, ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ 0.71 ശതമാനം വിഹിതം ഡോളി ഖന്ന വര്‍ധിപ്പിച്ചു. ഇതോടെ മോണ്ടെ കാര്‍ലോ ഫാഷന്‍സിലെ ആകെ വിഹിതം 2.49 ശതമാനമായി ഉയര്‍ന്നു.

സിംമ്രാന്‍ ഫാംസ്

സിംമ്രാന്‍ ഫാംസ്

മൃഗങ്ങളുടെ തീറ്റ ഉത്പാദിപ്പിക്കുന്ന ഈ മൈക്രോ കാപ് കമ്പനിയില്‍ 0.15% വിഹിതം സെപ്റ്റംബര്‍ പാദത്തിനിടെ ഡോളി ഖന്ന വര്‍ധിപ്പിച്ചു. ജൂണ്‍ പാദത്തിനൊടുവില്‍ ഇവരുടെ കൈവശം 2.02% വിഹിതം അഥവാ 76,764 ഓഹരികളുണ്ടായിരുന്നു.

താല്‍ബ്രോസ് ഓട്ടോമോട്ടീവ്

വാഹനാനുബന്ധ വ്യവസായ മേഖലയിലെ ഈ സ്‌മോള്‍ കാപ് കമ്പനിയില്‍ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ 0.12% വിഹിതം വര്‍ധിപ്പിച്ചു. ഇതോടെ താല്‍ബ്രോസ് ഓട്ടോമോട്ടീവിലെ പങ്കാളിത്തം 1.22 ശതമാനമായി ഉയര്‍ന്നു.

പ്രകാശ് പൈപ്പ്‌സ്

പ്രകാശ് പൈപ്പ്‌സ്

സെപ്റ്റംബര്‍ പാദത്തിനിടെ ഈ പൈപ്പിങ് കമ്പനിയില്‍ 0.07% വിഹിതം ഡോളി ഖന്ന വര്‍ധിപ്പിച്ചു.

ദീപക് സ്പിന്നര്‍സ്

ടെക്‌സ്റ്റൈല്‍ കമ്പനിയില്‍ 0.04% വിഹിതം അധികമായി വാങ്ങി. ഇതോടെ ദീപക് സ്പിന്നര്‍സില്‍ ഡോളിയുടെ ആകെ ഓഹരി വിഹിതം 1.21 ശതമാനമായി വര്‍ധിച്ചു.

പോണ്ടി ഓക്‌സൈഡ്‌സ്

സെപ്റ്റംബര്‍ പാദത്തിനിടെ ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ വിഹിതം 0.54% കുറച്ചു.

Also Read: ഇപ്പോൾ ചിട്ടി ചേർന്നാൽ രണ്ടുണ്ട് കാര്യം; ബംബറടിച്ചാൽ 1 കോടി; ചിട്ടി അടിച്ചാൽ ലക്ഷങ്ങൾ! നോക്കുന്നോAlso Read: ഇപ്പോൾ ചിട്ടി ചേർന്നാൽ രണ്ടുണ്ട് കാര്യം; ബംബറടിച്ചാൽ 1 കോടി; ചിട്ടി അടിച്ചാൽ ലക്ഷങ്ങൾ! നോക്കുന്നോ

ചെന്നൈ പെട്രോളിയം

ചെന്നൈ പെട്രോളിയം

മുന്‍നിര പെട്രോകെമിക്കല്‍ കമ്പനിയില്‍ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ 0.7% വിഹിതം ഡോളി ഖന്ന കുറച്ചു. ഇതോടെ ചെന്നൈ പെട്രോളിയത്തിലെ വിഹിതം 2.57 ശതമാനമായി താഴ്ന്നു.

രമ ഫോസ്‌ഫേറ്റ്‌സ്

ഈ വളം നിര്‍മാണ കമ്പനിയിലെ 0.51% വിഹിതം രണ്ടാം പാദത്തിനിടെ ഡോളി ഖന്ന കുറച്ചു. ഇതോടെ രമ ഫോസ്‌ഫേറ്റ്‌സിലെ ആകെ വിഹിതം 1.72 ശതമാനത്തിലേക്ക് താഴ്ന്നു.

Also Read: ഉടന്‍ കുതിച്ചുയരും; മള്‍ട്ടിബാഗറാകുന്ന 100 രൂപയില്‍ താഴെയുള്ള 5 മിഡ് കാപ് ഓഹരികള്‍Also Read: ഉടന്‍ കുതിച്ചുയരും; മള്‍ട്ടിബാഗറാകുന്ന 100 രൂപയില്‍ താഴെയുള്ള 5 മിഡ് കാപ് ഓഹരികള്‍

കെസിപി

കെസിപി

സിമന്റും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയിലെ വിഹിതത്തില്‍ നിന്നും 0.35% വിറ്റൊഴിവാക്കി. ഇതോടെ കെസിപിയില്‍ ഡോളിയുടെ ഓഹരി പങ്കാളിത്തം 3 ശതമാനത്തിലേക്ക് താഴ്ന്നു.

എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ്

സിമന്റും റെഡിമിക്‌സ് കോണ്‍ക്രീറ്റും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ഈ സ്‌മോള്‍ കാപ് കമ്പനിയിലെ വിഹിതം 0.22% കുറച്ചു.

ശാര്‍ദ ക്രോപ്‌കെം

മുന്‍നിര അഗ്രോകെമിക്കല്‍ കമ്പനിയിലെ ഓഹരി വിഹിതം ഡോളി ഖന്ന 0.18 ശതമാനം കുറച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks shares stock market news
English summary

Dolly Khanna Made 12 Stock Adjustments During September Quarter Check Details

Dolly Khanna Made 12 Stock Adjustments During September Quarter Check Details. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X