അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിൽ വിജയിച്ച് ഡൊണാൾഡ് ട്രംപ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക മാന്ദ്യ ചരിത്രം പരിശോധിച്ചാൽ, ലോകത്തിലെ ഏറ്റവും വലിയ മാന്ദ്യവും, മാന്ദ്യത്തിൽ നിന്നുള്ള വേഗമേറിയ തിരിച്ചുവരവുമാണോ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പ്രതിഫലിച്ചത്? ഏഴ് പതിറ്റാണ്ടിനിടയിലെ ദേശീയ സാമ്പത്തിക ഉൽ‌പാദനം ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നുവെന്ന റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തു വന്നിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 33 ശതമാനം വർധനവ്, 1950 ൽ അവസാനമായി രേഖപ്പെടുത്തിയ വളർച്ചയുടെ ഇരട്ടിയാണ്. 1950 ൽ ഹാരി ട്രൂമാൻ പ്രസിഡന്റായിരുന്നപ്പോൾ സാമ്പത്തിക വളർച്ച ഏകദേശം 17 ശതമാനം ഉയർന്നിരുന്നു. 

 

അപ്രതീക്ഷിത വളർച്ച

അപ്രതീക്ഷിത വളർച്ച

നിലവിലെ ഈ വളർച്ച ആരും പ്രതീക്ഷിച്ചിരുന്നില്ല. ഈ നിരക്കിന്റെ പകുതിയോളം വളർച്ച ഫെഡറൽ റിസർവ് പ്രവചിച്ചിരുന്നു. മിക്ക വാൾസ്ട്രീറ്റ് സാമ്പത്തിക പ്രവചകരും 20 ശതമാനത്തിൽ താഴെയുള്ള വളർച്ചയാണ് പ്രവചിച്ചിരുന്നത്. സെപ്റ്റംബറിൽ തൊഴിലില്ലായ്മ എട്ട് ശതമാനത്തിൽ താഴെയാക്കിയിരുന്നു. ഫെഡറൽ റിസർവും കോൺഗ്രസ് ബജറ്റ് ഓഫീസും തൊഴിലില്ലായ്മ അതിന്റെ ഇരട്ടിയോളം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

അമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെഅമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെ

റിയൽ എസ്റ്റേറ്റ് വിപണി

റിയൽ എസ്റ്റേറ്റ് വിപണി

റിയൽ എസ്റ്റേറ്റ് വിപണിയിലും പതിറ്റാണ്ടുകളേക്കാൾ വളർച്ച കാണാം. നഗരങ്ങളിലെ അടച്ചുപൂട്ടൽ, തിരക്കേറിയ പ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ, കലാപങ്ങൾ എന്നിവ കണക്കിലെടുത്ത് പലരും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് പുതിയ വീടുകൾ വാങ്ങുന്നത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് ഡാറ്റ പ്രകാരം, മഹാമാരി ആരംഭിച്ചതിനുശേഷം ചെറുകിട ബിസിനസ്സ് ആത്മവിശ്വാസം അതിന്റെ ഉയർന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ ഭരണകാലങ്ങളേക്കാളും ഉയർന്നതാണെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ അട്ടിമറിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍കൊവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ അട്ടിമറിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

6 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബറാക് ഒബാമയുടെ കാലത്തേക്കാൾ, എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യ കൂടിയാണിത്. തൊഴിൽ വീണ്ടെടുക്കൽ മിക്കതും ബിസിനസ്, സ്വകാര്യ മേഖലകളിലെ തൊഴിലുകൾ എന്നിവയിലാണ്. സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം വേനൽക്കാലത്ത് 80 ശതമാനത്തിലധികം ഉയർന്നു.

കൊവിഡ് കാലത്ത് തിരിച്ചടി നേരിട്ട് അമേരിക്ക, നേട്ടമുണ്ടാക്കി ഇന്ത്യ, ഗാർഹിക നിക്ഷേപം വർധിച്ചുകൊവിഡ് കാലത്ത് തിരിച്ചടി നേരിട്ട് അമേരിക്ക, നേട്ടമുണ്ടാക്കി ഇന്ത്യ, ഗാർഹിക നിക്ഷേപം വർധിച്ചു

വീണ്ടെടുക്കൽ എളുപ്പമാകാൻ കാരണം

വീണ്ടെടുക്കൽ എളുപ്പമാകാൻ കാരണം

വീണ്ടെടുക്കൽ വളരെ ശക്തമായിരിക്കാനുള്ള ഒരു പ്രധാന കാരണം 2020 ന്റെ തുടക്കത്തിൽ മഹാമാരിയ്ക്ക് മുമ്പുള്ള സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യമാണ്. 50 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, 6 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ, ശരാശരി കുടുംബങ്ങളിലുള്ള ഉയർന്ന വരുമാന നിലവാരം എന്നിവയാണ് ട്രംപ് ഭരണകാലത്തെ പ്രധാന നേട്ടങ്ങൾ. കൊറോണ വൈറസ് ഘട്ടത്തിലേക്ക് അമേരിക്ക പ്രവേശിച്ചത് പതിറ്റാണ്ടുകളിലെ ഏറ്റവും മികച്ച സാമ്പത്തിക നേട്ടങ്ങളുമായിട്ടാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ

റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ

ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഇല്ലിനോയിസ് തുടങ്ങിയ നീല സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങൾ. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങളെ കൂടുതലും നയിക്കുന്നത് റിപ്പബ്ലിക്കൻ ഗവർണർമാരാണ്. കൂടുതൽ ഡെമോക്രാറ്റിക് ഗവർണർമാർ ആളുകളെ ബിസിനസ്സിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നെങ്കിൽ, തങ്ങൾക്ക് 40 ശതമാനം മുതൽ 50 ശതമാനം വരെ വളർച്ച കൈവരിക്കാമായിരുന്നുവെന്നും റിപ്പബ്ലിക്കൻസ് അവകാശപ്പെടുന്നു. ന്യൂയോർക്കിലെ ആൻഡ്രൂ ക്യൂമോയെപ്പോലുള്ള ചില ഗവർണർമാർ സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും പുതിയ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിട്ടുണ്ട്.

English summary

Donald Trump Succeeds In Boosting The American Economy | അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിൽ വിജയിച്ച് ഡൊണാൾഡ് ട്രംപ്

The 33% increase in GDP is double the growth recorded in the last 1950s. Read in malayalam.
Story first published: Tuesday, November 3, 2020, 13:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X