മുംബൈ: വാണിജ്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സംരഭകര്‍ക്ക് സുവര്‍ണാവസരം ഒരുക്കി ടാറ്റ മോട്ടോഴ്സ്. ഇതിനായി അനുയോജ്യമായ സാമ്പത്തിക പദ്ധതി ഒരുക്കുകയാണ് ടാറ്റയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ധാരണ പത്രത്തില്‍ ഒപ്പുവച്ചു. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ടാറ്റ മോട്ടോഴ്സ് ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കമിട്ടത്. വാഹനം എടുക്കാന്‍ ഏളുപ്പത്തിലും വേഗത്തിലുമുള്ള വായ്പ പദ്ധതിയാണിത്.

എസ്ബിഐയുടെ കോണ്ടാക്റ്റ് ലെസ് ലെന്‍ഡിംഗ് പ്ലാറ്റഫോം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വായ്പ സൗകര്യം അനുവദിക്കുന്നത്. ഇതു പ്രകാരം കുറഞ്ഞ സമയത്തിനുള്ളില്‍ വായ്പകള്‍ക്ക് അംഗീകാരം നല്‍കും. വായ്പകളുടെ സുതാര്യത ഉറപ്പുവരുത്തുന്ന സംവിധാനമാണിതെന്നും ടാറ്റ മോട്ടേഴ്സ് വ്യക്തമാക്കി.
വാണിജ്യ വാഹനങ്ങളുടെ വില്പന 2018 മുതല്‍ കുറഞ്ഞുവരികയാണ്. ട്രക്കുകളുടെ ഭാരം വഹിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്ന ആക്സില്‍ മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. ഒതുകൂടാതെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. പുതിയ പങ്കാളിത്തത്തോടെ വില്‍പ്പനയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
