റെയിൽവേ സ്റ്റേഷനിൽ വ്യായാമം ചെയ്താൽ ഇനി സൌജന്യ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യൻ റെയിൽ‌വേ ആളുകളെ അവരുടെ ശാരീരികക്ഷമത പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിൽ ശാരീരികക്ഷമത പ്രകടിപ്പിക്കുന്നവർക്ക് സൌജന്യമായി പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭിക്കും. ഫിറ്റ് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലാണ് ഫിറ്റ് ഇന്ത്യ സ്‌ക്വാറ്റ് മെഷീൻ ആരംഭിച്ചിരിക്കുന്നത്.

 

പീയൂഷ് ഗോയലിന്റെ ട്വീറ്റ്

പീയൂഷ് ഗോയലിന്റെ ട്വീറ്റ്

ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ ‘ഫിറ്റ് ഇന്ത്യ സ്‌ക്വാറ്റ് കിയോസ്‌കിന്' മുന്നിൽ ഒരു യുവാവ് സ്‌ക്വാറ്റ് ചെയ്യുന്ന വീഡിയോ റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. റെയിൽ‌വേ മന്ത്രി ഗോയൽ തന്റെ ട്വീറ്റിൽ "സമ്പാദ്യത്തിനൊപ്പം ഫിറ്റ്നസ്. ഫിറ്റ്‌നെസ് പ്രോത്സാഹിപ്പിക്കുന്നതിനായി ആനന്ദ് വിഹാർ ടെർമിനൽ റെയിൽ‌വേ സ്റ്റേഷനിൽ സവിശേഷമായ ഒരു സംരംഭം ആരംഭിച്ചു." വ്യായാമം ചെയ്യുന്നതിലൂടെ ഒരാൾക്ക് സൌജന്യ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും എന്ന് ട്വീറ്റ് ചെയ്തിരുന്നു.

സൌജന്യമായി പ്ലാറ്റ്ഫോം ടിക്കറ്റുകൾ ലഭിക്കുന്നത് എങ്ങനെ?

സൌജന്യമായി പ്ലാറ്റ്ഫോം ടിക്കറ്റുകൾ ലഭിക്കുന്നത് എങ്ങനെ?

ആനന്ദ് വിഹാർ ടെർമിനൽ റെയിൽ‌വേ സ്റ്റേഷനിലെ ഈ ‘ഫിറ്റ് ഇന്ത്യ സ്ക്വാറ്റ് മെഷീന് മുന്നിൽ തുടർച്ചയായി 30 സ്ക്വാറ്റുകൾ ചെയ്താൽ സൌജന്യ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും. മെഷീൻ സ്ക്വാറ്റുകളുടെ എണ്ണം കണക്കാക്കും, 30 സ്ക്വാറ്റുകൾ പൂർത്തിയായിക്കഴിഞ്ഞാൽ, മെഷീനിൽ നിന്ന് ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് പുറത്തുവരും.

ഇന്ത്യയിലെ ആദ്യത്തെ ഫിറ്റ് ഇന്ത്യ മെഷീൻ:

ഇന്ത്യയിലെ ആദ്യത്തെ ഫിറ്റ് ഇന്ത്യ മെഷീൻ:

ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർ‌എസ്ഡിസി) ആണ് യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഫിറ്റ്ഇന്ത്യ മെഷീൻ ന്യൂഡെൽഹി ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുറത്തിറക്കിയിട്ടുണ്ടെന്ന് ഐആർ‌എസ്ഡിസി ട്വീറ്റ് ചെയ്തു.

ഐആർസിടിസി ട്വീറ്റ്

ഐആർസിടിസി ട്വീറ്റ്

"ഈ സ്ക്വാറ്റ് കിയോസ്കിൽ, യാത്രക്കാരൻ മൂന്ന് മിനിറ്റിനുള്ളിൽ 30 സ്ക്വാറ്റുകൾ വിജയകരമായി പൂർത്തിയാക്കുമ്പോൾ 10 രൂപ വിലയുള്ള ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് സൌജന്യമായി സൃഷ്ടിക്കും," ഐആർ‌എസ്ഡിസി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെ മറ്റ് സൗകര്യങ്ങൾ:

ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെ മറ്റ് സൗകര്യങ്ങൾ:

ഫിറ്റ് ഇന്ത്യ കിയോസ്‌ക് മാത്രമല്ല ആനന്ദ് വിഹാർ സ്റ്റേഷനിലുള്ളത്. യാത്രക്കാരുടെ പ്രയോജനത്തിനായി സ്റ്റേഷനിൽ ധാരാളം പുതിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജനുവരിയിൽ, കഫേ-സ്റ്റൈൽ ലോഞ്ച് ഉദ്ഘാടനം ചെയ്തു, അടുത്തിടെ, ജനറിക് മെഡിസിൻ ഷോപ്പ്, പൾസ് ഹെൽത്ത് കിയോസ്‌ക്, അതുല്യമായ ഉൽപ്പന്നങ്ങൾക്കുള്ള ഷോപ്പ്, എസി, നോൺ എസി വെയിറ്റിംഗ് റൂമുകൾ, റോബോകുറ മസാജ് കിയോസ്‌ക് തുടങ്ങിയവ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ തുറന്നിരുന്നു.

English summary

റെയിൽവേ സ്റ്റേഷനിൽ വ്യായാമം ചെയ്താൽ ഇനി സൌജന്യ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും

To promote health and fitness, Indian Railways encourages people to show their fitness. Those who are physically fit will get free platform tickets. Read in malayalam.
Story first published: Saturday, February 22, 2020, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X