ഏകീകൃത പേയ്മെന്റ് സേവനമായ ഫെയ്സ്ബുക്ക് പേ ഉടൻ ആരംഭിക്കുമെന്ന് ഫെയ്സ്ബുക്ക് ഇൻകോർപ്പറേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഇതുവഴി വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഉപയോക്താക്കൾക്ക് പണയിടപാടുകൾ നടത്താം. സ്മാർട്ട്ഫോണുകളിലൂടെ തന്നെ പിൻ അല്ലെങ്കിൽ ബയോമെട്രിക്സ് പോലുള്ള സുരക്ഷാ ഓപ്ഷനുകൾ ഉപയോഗിച്ച് പണം അയയ്ക്കാനോ പേയ്മെന്റ് നടത്താനോ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കും.
മെസേജിംഗ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമുകൾ ഏകീകരിക്കാൻ കമ്പനി പദ്ധതിയിട്ടിരിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സുക്കർബർഗ് ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. ഈ സേവനം വഴി ഇടപാട് നടത്തുമ്പോൾ പേയ്മെന്റ് രീതി, തീയതി, ബില്ലിംഗ്, കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ ഫേസ്ബുക്ക് ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പേ ഈ ആഴ്ച അമേരിക്കയിൽ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാകുമെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ഫണ്ട് റേസേഴ്സ്, ഗെയിം പര്‍ച്ചേസ്, ഇവന്റ് ടിക്കറ്റ്സ്, വ്യക്തികളുമായുള്ള പണമിടപാട് എന്നിവയാണ് ഈ ആഴ്ച മുതല്‍ മെസഞ്ചര്‍ വഴി ലഭിക്കുക. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവയ്ക്ക് വെല്ലുവിളി ഉര്ത്തിയാകും ഫേസ്ബുക്ക് പേ എത്തുക.
സുരക്ഷിതത്വം എത്രമാത്രമാണെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയാണ് ഫേസ്ബുക്ക് നേരിടുന്ന ഏറ്റവും സുപ്രധാന വെല്ലുവിളി. ഫേസ്ബുക്ക് പേ വഴി ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും പണം കൈമാറാനും സാധിക്കും. ഇതോടെ പരമ്പരാഗത ബാങ്കിങ് സമ്പ്രദായങ്ങൾക്കാണ് പണി കിട്ടാൻ പോകുന്നതെന്ന് വിദഗ്ധർ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications