വ്യാജ യുപിഐ ഐഡി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നവർ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (പി‌എം-കെയേഴ്സ് ഫണ്ട്) മറവിൽ വ്യാജ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഐഡി പ്രചരിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ യുപിഐ ഐഡിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശരിയായ യുപിഐ ഐഡി ഏതെന്നും ഓർമ്മിപ്പിച്ച് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ശരിയായ യുപിഐ ഐഡി pmcaressbi ആണ് എന്ന് പിഐബി ട്വീറ്റ് ചെയ്തു.

വ്യാജ ഐഡി

വ്യാജ ഐഡി

കൊറോണ വൈറസ് മഹാമാരിയ്ക്ക് എതിരെ പോരാടുന്നതിനുള്ള പിഎം-കെയർസ് ഫണ്ടിന്റെ വ്യാജ യുപിഐ ഐഡി കണ്ടെത്തിയത് ട്വിറ്റർ ഉപയോക്താവായ bishwesh0604 ആണ് എന്ന് ഡൽഹി പൊലീസ് പറഞ്ഞു. PM CARES ഫണ്ടിന്റെ ശരിയായ യുപിഐ ഐഡി pmcaressbi എന്നാണെന്നും വ്യാജ യുപിഐ ഐഡി pmcaresbi എന്നാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

എസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാംഎസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാം

എസ്ബിഐയുടെ മറുപടി

എസ്ബിഐയുടെ മറുപടി

ഒരു ഉപഭോക്താവ് ട്വിറ്ററിൽ ഉന്നയിച്ച പരാതിക്ക് മറുപടിയായി എസ്‌ബി‌ഐയും ട്വീറ്റ് ചെയ്തു: യുപിഐ ഐഡിയെക്കുറിച്ചുള്ള തട്ടിപ്പ് ഞങ്ങളെ അറിയിച്ചതിന് നന്ദി. ഞങ്ങൾ‌ ഉടൻ‌ തന്നെ യു‌പി‌ഐ ടീമിനെ അറിയിച്ചുവെന്നും ഇത് തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും നിങ്ങളുടെ ജാഗ്രതയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്നും അറിയിച്ചു. കൊറോണ വൈറസിനെതിരായ സർക്കാർ പോരാട്ടത്തിൽ ആളുകൾക്ക് സംഭാവന നൽകാനും സഹായിക്കാനുമുള്ള അവസരം ഒരുക്കുന്ന അടിയന്തര ദുരിതാശ്വാസ നിധി രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

എസ്ബിഐ അക്കൗണ്ട് ബാലന്‍സ് എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?എസ്ബിഐ അക്കൗണ്ട് ബാലന്‍സ് എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?

എങ്ങനെ സംഭാവന നൽകാം?

എങ്ങനെ സംഭാവന നൽകാം?

പൗരന്മാർക്കും സ്ഥാപനങ്ങൾക്കും pmindia.gov.in എന്ന വെബ്‌സൈറ്റ് തുറന്ന് ഇനിപ്പറയുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാം:

  • അക്കൗണ്ടിന്റെ പേര്: PM CARES
  • അക്കൗണ്ട് നമ്പർ: 2121PM20202
  • IFSC കോഡ്: SBIN0000691
  • SWIFT കോഡ്: SBININBB104
  • ബാങ്കിന്റെയും ബ്രാഞ്ചിന്റെയും പേര്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ന്യൂഡൽഹി മെയിൻ ബ്രാഞ്ച്;
  • യുപിഐ ഐഡി: pmcaressbi
പല മാർഗങ്ങൾ

പല മാർഗങ്ങൾ

ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചും ഇൻറർനെറ്റ് ബാങ്കിംഗ്, യുപിഐ (ഭീം, ഫോൺപേ, ആമസോൺ പേ, ഗൂഗിൾ പേ, പേടിഎം, മൊബിക്വിക് മുതലായവ), ആർ‌ടി‌ജി‌എസ് അല്ലെങ്കിൽ നെഫ്റ്റ് എന്നിവ വഴി വെബ്‌സൈറ്റിലൂടെ സംഭാവന നൽകാം. ഈ ഫണ്ടിലേക്കുള്ള സംഭാവനകളെ സെക്ഷൻ 80 (ജി) പ്രകാരം ആദായനികുതിയിൽ നിന്ന് ഒഴിവാക്കും. ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകാനാണ് ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

English summary

Fake UPI ID: Beware contributors of PM Cares Fund | വ്യാജ യുപിഐ ഐഡി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നവർ സൂക്ഷിക്കുക

The country's largest bank, State Bank of India, has warned its customers that a fake Unified Payment Interface (UPI) ID is being disseminated under the cover of the Prime Minister's Relief Fund (PM-Cares Fund). Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X