ഉത്സവ സീസണ്‍ വിൽപ്പന; ആരാണ് മുന്നില്‍? ആമസോണോ ഫ്ലിപ്പ്കാർട്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണ്‍ ആണോ? എങ്കിൽ ആമസോണും ഫ്ലിപ്കാർട്ടും തമ്മിലെ മത്സരം അതിന്റെ ഉന്നതിയിലെത്തുമെന്നുള്ള കാര്യം ഉറപ്പാണ്. രണ്ട് ഇ-കൊമേഴ്സ് വമ്പന്മാർക്കും ഈ വർഷത്തെ ഏറ്റവും മികച്ച സമയവുമിതാണ്. ‌‌വിൽപ്പന തീയതികൾ തീരുമാനിക്കുന്നത് മുതൽ സീസണൽ ജോലികൾ സൃഷ്ടിച്ച് പ്രമുഖ ബ്രാൻഡുകളുമായി സഹകരിക്കുന്ന കാര്യങ്ങൾ തീരുമാനമായാൽപ്പിന്നെ മത്സരം തുടങ്ങുകയായി. ഉത്സവ സീസൺ വിൽപ്പനയില്‍ ഈ വർഷത്തെ വിജയിയെ പ്രഖ്യാപിക്കുന്നത് നേരത്തെയായി പോവുമെങ്കിലും, ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഇരു കമ്പനികളുടെയും ഇതുവരെയുള്ള പ്രകടനവും സാധ്യതകളും നമുക്ക് വിലയിരുത്താവുന്നതാണ്;

 
 ഉത്സവ സീസണ്‍ വിൽപ്പന; ആരാണ് മുന്നില്‍? ആമസോണോ ഫ്ലിപ്പ്കാർട്ടോ?

ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വൻ വിൽപ്പന ഇവന്റാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍ എന്നത്. 2020 ഒക്ടോബർ 17 മുതലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മറുഭാഗത്ത് വെറും ആറ് ദിവസം മാത്രം നീണ്ടു നിൽക്കുന്ന വിൽപ്പനയാണ് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡേയ്സ്. 2020 ഒക്ടോബർ 16 മുതൽ ഒക്ടോബർ 21 വരെയുള്ള കാലയളവിലാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് നടക്കുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 48 മണിക്കൂറുകളായിരുന്നുവെന്നാണ് വിൽപ്പനയെക്കുറിച്ച് കമ്പനി അറിയിച്ചത്. ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ ഐഫോണുകൾ വിൽക്കുന്നതും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ്. കഴിഞ്ഞ ഉത്സവ സീസണിൽ വിറ്റഴിച്ചതിനെക്കാള്‍ കൂടുതലാണിതെന്നതും ശ്രദ്ധേയം.

ഫ്ലിപ്പ്കാർട്ടിനെ സംബന്ധിച്ചിടത്തോളം പോയ വര്‍ഷത്തെ ബിഗ് ബില്ല്യൺ ഡേയ്സിലെ 6 ദിവസം നേടിയ വിൽപ്പനയെക്കാളും കൂടുതലാണ് ഇത്തവണത്തെ ആദ്യ രണ്ട് ദിവസങ്ങളിലെ വില്‍‌പ്പന. ആമസോണ്‍ വിൽപ്പനയിലെ 91 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ 98.4 ശതമാനം പിൻകോഡുകളിൽ നിന്നും ആമസോണിന് ഓർഡറുകൾ ലഭിച്ചു. ഫ്ലിപ്പ്കാർട്ടിനെ സംബന്ധിച്ചിടത്തോളം വിൽപ്പനയിലെ പകുതിയിലധികം ഓർഡറുകളും വന്നത് ടയര്‍ 2, ടയർ 3 നഗരങ്ങളിൽ നിന്നാണ്. പ്ലാറ്റ്ഫോമിലെ 1.1 ലക്ഷം വിൽപ്പനക്കാർത്ത് ഓർഡറുകൾ ലഭിച്ചതായി ആമസോൺ പ്രതിനിധികൾ വ്യക്തമാക്കുന്നു. ഇതില്‍‌ 66 ശതമാനവും നോണ്‍-മെട്രോ നഗരങ്ങളിൽ നിന്നാണ്. മറുഭാഗത്ത് മൂന്ന് ലക്ഷത്തിലധികം വിൽപ്പനക്കാർക്ക് ലഭിച്ച ഓർഡറുകളില്‍ 60 ശതമാനവും ടയർ 2 നഗരങ്ങളിലാണെന്ന് ഫ്ലിപ്പ്കാർട്ടും വ്യക്തമാക്കുന്നു. രാജ്യത്തെ ഏകദേശം 3,000 -ത്തിലധികം പിന്‍കോഡുകളിലേക്ക് വില്‍പ്പന നടത്തിയതായും ഫ്ലിപ്പ്കാർ‌ട്ട് പ്രതിനിധികളും വ്യക്തമാക്കുന്നു.

English summary

festive season sale 2020: amazon is way ahead than Flipkart, reports | ഉത്സവ സീസണ്‍ വിൽപ്പന; ആരാണ് മുന്നില്‍? ആമസോണോ ഫ്ലിപ്പ്കാർട്ടോ?

festive season sale 2020: amazon is way ahead than Flipkart, reports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X