ഇന്ത്യയിൽ ആഗോള ടെക് ഹബ് സ്ഥാപിക്കാൻ ഫിയറ്റ് ക്രൈസ് ലർ: നിക്ഷേപിക്കുന്നത് 15 കോടി, നീക്കങ്ങൾ ഇങ്ങനെ

vehicle, India, Fiat, AI, വാഹനം, സ്റ്റാർട്ട്അപ്പ്, ഫിയറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നിർണ്ണായക പ്രഖ്യാപനവുമായി വാഹനനിർമാതാക്കളായ ഫിയറ്റ് ക്രൈസ് ലർ. ഹൈദരാബാദിൽ ഗ്ലോബൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നത് 15 കോടി ഡോളർ നിക്ഷേപമാണ് ഫിയറ്റ് ക്രൈസ് ലർ ഓട്ടോമൊബൈൽസ് നടത്തിയിട്ടുള്ളത്. കമ്പനിയുടെ ആഗോളതലത്തിലുള്ള ആവശ്യങ്ങങക്ക് ആധുനിക സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡിജിറ്റൽ ഹബ് സ്ഥാപിക്കാനുള്ള നീക്കം. ഫിയറ്റ് വടക്കേ അമേരിക്കയ്ക്ക് പുറത്ത് സ്ഥാപിക്കന്ന ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബാണ് എഫ്‌സി‌എ ഐ‌സി‌ടി ഇന്ത്യ എന്ന പേരിൽ ഹൈദരാബാദിൽ സ്ഥാപിക്കുക. ഇതോടെ അടുത്ത വർഷം 1000 പേർക്ക് തൊഴിൽ നൽകാനും ഹബ്ബിന് കഴിയും. സിഇഒ മമതാ ചമർതിയാണ് ബാങ്ക് അക്കൗണ്ടില്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കണോ? മുന്നറിയിപ്പുമായി എസ്ബിഐ

ഈ പുതിയ ഗ്ലോബൽ ഡിജിറ്റൽ ഹബ് ഈ ആവശ്യത്തിനായി ഉപയോഗിക്കും - എഫ്‌സി‌എ ഗ്രൂപ്പ് ഈ സൗകര്യം അതിന്റെ 'ട്രാൻസ്ഫോർമേഷൻ ആന്റ് ഇന്നൊവേഷൻ എഞ്ചിൻ' ആയിരിക്കുമെന്നും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കണക്റ്റുചെയ്ത വാഹനങ്ങൾ, ക്ലൗഡ് ടെക്നോളജികൾ, ഡാറ്റ ആക്‌സിലറേറ്ററുകൾ മുതലായവ.

  ഇന്ത്യയിൽ ആഗോള ടെക് ഹബ് സ്ഥാപിക്കാൻ ഫിയറ്റ് ക്രൈസ് ലർ: നിക്ഷേപിക്കുന്നത് 15 കോടി, നീക്കങ്ങൾ ഇങ്ങനെ

"എഫ്‌സി‌എ ഐസിടി ഇന്ത്യ ഞങ്ങളുടെ സാങ്കേതിക കേന്ദ്രമായിരിക്കും. അത് ഭാവിയിൽ ഗതാഗതത്തിനുള്ള ഉൽ‌പ്പന്നങ്ങൾ വികസിപ്പിക്കാൻ സഹായിക്കുക മാത്രമല്ല ഉപഭോക്തൃ കേന്ദ്രീകൃതത വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യും. ഇന്ത്യയിലെ നമ്മുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രാപ്തരാക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും കമ്പനി പ്രതികരിച്ചു. ഇന്ത്യയ്‌ക്കും ലോകത്തിനുമായി പ്രാദേശികമായി ഡിജിറ്റലായി പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും" എഫ്‌സി‌എ ഐസിടി ഇന്ത്യ ഡയറക്ടറും മേധാവിയുമായ കരീം ലാലാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ പ്രവർത്തനത്തിനായി ഹൈദരാബാദിലെ പങ്കാളികൾ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ ആക്‌സിലറേറ്ററുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെട്ട ഒരു ശൃംഖയ്ക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എഫ്‌സി‌എ ഐസിടി ഇന്ത്യയിൽ ഞങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് സാങ്കേതിക പങ്കാളികളുമായി ഞങ്ങൾ അടുത്ത് പ്രവർത്തിക്കുമെന്നും" ലാലാനി പറഞ്ഞു. പ്രതിഭകളുടെ ലഭ്യതയും നൂതന സംസ്കാരവും അനുകൂല നയങ്ങളും ഹൈദരാബാദിൽ ബിസിനസ് സ്ഥാപിക്കാനുള്ള എഫ്‌സി‌എയുടെ തീരുമാനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. , ഞങ്ങളുടെ നവീകരണ അജണ്ട ത്വരിതപ്പെടുത്തുന്നതിന് സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ ആക്സിലറേറ്ററുകൾ, സർവ്വകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് സിഇഒ ചമർതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും എഫ്‌സി‌എയ്ക്ക് സുപ്രധാന സാന്നിധ്യമുണ്ട്, മുംബൈ ആസ്ഥാനമായി മൂവായിരത്തിലധികം ആളുകളാണ് ജോലി ചെയ്തുവരുന്നത്. മഹാരാഷ്ട്രയിലെ രഞ്ജംഗാവിൽ കമ്പനിക്ക് സംയുക്ത സംരംഭ വാഹനവും പവർട്രെയിൻ നിർമാണ സൗകര്യവുമുണ്ട്. കമ്പനിയുടെ എഞ്ചിനീയറിംഗ്, ഉൽ‌പന്ന വികസന പ്രവർത്തനങ്ങൾ പൂനെയിലും ചെന്നൈയിലും പ്രവർത്തിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read more about: vehicle india വാഹനം
English summary

Fiat Chrysler to invest $150 million to establish global tech hub in India

Fiat Chrysler to invest $150 million to establish global tech hub in India
Story first published: Thursday, December 17, 2020, 21:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X