വിദേശ നിക്ഷേപകരുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ പകുതിയും ഈ 10 ഓഹരികളില്‍; കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോഡ് ഉയരം രേഖപ്പെടുത്തിയ 2021 ഒക്ടോബറിനു ശേഷമുള്ള 9 മാസക്കാലം വിദേശ നിക്ഷേപകര്‍ വില്‍പനക്കാരുടെ റോളിലായിരുന്നു. ഏകദേശം 2.5 ലക്ഷം കോടി രൂപയാണ് ഈകാലയളവില്‍ ആഭ്യന്തര വിപണിയില്‍ നിന്നും അവര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് പ്രധാന സൂചികകള്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സമീപകാല താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.

വിദേശ നിക്ഷേപകര്‍

ഇത്തരത്തില്‍ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 18 ശതമാനത്തോളം തിരുത്തല്‍ നേരിട്ടതോടെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലേക്ക് മടങ്ങിവന്നു. ഇതിന്റെ പ്രതിഫലനമെന്നോണം പ്രധാന സൂചികകള്‍ അതിവേഗം കരകയറുകയും റെക്കോഡ് ഉയരത്തില്‍ നിന്നും 5 ശതമാനത്തോളം അകലെ വരെയെത്തുകയും ചെയ്തു. ഈമാസം ഇതുവരെയുള്ള കാലയളവില്‍ 18,472 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

എഫ്പിഐ

അതേസമയം വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് എത്തിത്തുടങ്ങിയ 1993-നു ശേഷം ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് (എഫ്പിഐ) മുഖേന 19,080 കോടി ഡോളര്‍ (ഏകദേശം 15.17 ലക്ഷം കോടി രൂപ) ആണ് ഇന്ത്യന്‍ കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപമിറക്കിയിരിക്കുന്നത്. ഇതില്‍ 11,500 കോടി ഡോളറും 2010-നും 2015-നും ഇടയില്‍ മാത്രം ഒഴുകിയെത്തിയതാണ്. അതേസമയം എഫ്പിഐ നിക്ഷേപത്തിന്റെ 70 ശതമാനവും നിഫ്റ്റി-50 സൂചികയിലെ ഓഹരികളിലാണ്.

ഇന്ത്യ

അതേസമയം ജൂണ്‍ 30-നുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളിലുള്ള എഫ്പിഐ നിക്ഷേപത്തിന്റെ മൂല്യം 57,800 കോടി ഡോളര്‍ (ഏകദേശം 45.95 ലക്ഷം കോടി രൂപ) ആണ്. ഇതില്‍ 26,500 കോടി ഡോളറും നിഫ്റ്റി-50 സൂചികയിലെ 10 ഓഹരികളില്‍ മാത്രമാണ്.

ബാക്കിയുള്ള 40 നിഫ്റ്റി സൂചിക ഓഹരികളിലെ വിദേശ നിക്ഷേപത്തിന്റെ ജൂണിലെ മൂല്യം 13,700 കോടി ഡോളര്‍ ആണ്. അതുപോലെ നിഫ്റ്റി സൂചികയില്‍ ഉള്‍പ്പെടാത്ത എല്ലാ ഓഹരികളിലുമായുള്ള എഫ്പിഐ നിക്ഷേപത്തിന്റെ മൂല്യം 17,600 കോടി ഡോളര്‍ മാത്രമാണ്.

നിഫ്റ്റി സൂചിക

വിദേശ നിക്ഷേപം ഏറ്റവും കൂടുതല്‍ ലഭിച്ച 10 നിഫ്റ്റി സൂചിക ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

  • റിലയന്‍സ് ഇന്‍ഡസ്ട്രീസ്- 5,940 കോടി ഡോളര്‍ (ഇന്ത്യയിലെ വിദേശ നിക്ഷേപ മൂല്യത്തിന്റെ 10 ശതമാനമാണിത്).
  • എച്ച്ഡിഎഫ്‌സി ബാങ്ക്- 4,340 കോടി ഡോളര്‍
  • എച്ച്ഡിഎഫ്‌സി- 3,440 കോടി ഡോളര്‍
  • ഐസിഐസിഐ ബാങ്ക്- 3,370 കോടി ഡോളര്‍
  • ഇന്‍ഫോസിസ്- 2,550 കോടി ഡോളര്‍
  • ടിസിഎസ്- 2,090 കോടി ഡോളര്‍
  • കൊട്ടക് മഹീന്ദ്ര ബാങ്ക്- 1,730 കോടി ഡോളര്‍
  • ആക്‌സിസ് ബാങ്ക്- 1,210 കോടി ഡോളര്‍
  • ഭാരതി എയര്‍ടെല്‍- 930 കോടി ഡോളര്‍
  • ഹിന്ദുസ്ഥാന്‍ യൂണിലെവര്‍- 900 കോടി ഡോളര്‍
വിദേശ നിക്ഷേപകര്‍

വിദേശ നിക്ഷേപകര്‍

ഇന്ത്യക്ക് പുറത്ത് കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന നിക്ഷേപ സ്ഥാപനങ്ങളെയാണ് വിദേശ നിക്ഷേപകര്‍ എന്നു കണക്കാക്കുന്നത്. ഒരു കമ്പനിയില്‍ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തിക ഭദ്രതയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരിയെ വിലയിരുത്താന്‍ സഹായിക്കുന്ന ഘടകമാണ്.

Also Read: ഒരാഴ്ചയ്ക്കിടെ 22% മുന്നേറ്റം; ഈ ജുന്‍ജുന്‍വാല പെന്നി ഓഹരിയുടെ കുതിപ്പിന് കാരണമെന്ത്?Also Read: ഒരാഴ്ചയ്ക്കിടെ 22% മുന്നേറ്റം; ഈ ജുന്‍ജുന്‍വാല പെന്നി ഓഹരിയുടെ കുതിപ്പിന് കാരണമെന്ത്?

പ്രാധാന്യം ?

പ്രാധാന്യം ?

ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നുള്ളത് വളരെ നിര്‍ണായകമായ ഒരു ഘടകമാണ്. കാരണം ഒരു കമ്പനിയെ കുറിച്ചുള്ള കാര്യങ്ങള്‍ ഏറ്റവുമധികം അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

FII Investment: List of Top 10 Stocks Having Most FPI Exposure And Reliance Most Preferred Share

FII Investment: List of Top 10 Stocks Having Most FPI Exposure And Reliance Most Preferred Share
Story first published: Friday, August 26, 2022, 18:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X