ജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ജൂലൈയില്‍ ഏകദേശം അഞ്ച് ദശലക്ഷം ശമ്പളക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും, ഇതോടെ ഈ വിഭാഗത്തിലെ മൊത്തം തൊഴില്‍ നഷ്ടങ്ങളുടെ എണ്ണം 18.9 ദശലക്ഷമായതായും റിപ്പോര്‍ട്ടുകള്‍. ശമ്പളക്കാര്‍ക്കിടയിലെ തൊഴില്‍ നഷ്ടത്തിന്റെ എണ്ണം വര്‍ധിക്കുന്നത് കനത്ത ആശങ്കയാണുണ്ടാക്കുന്നതെന്ന് ഡാറ്റ ഉദ്ധരിച്ചുകൊണ്ട് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) വ്യക്തമാക്കി. 2020 ഏപ്രിലില്‍ 17.1 ദശലക്ഷം ജോലികളും മെയ് മാസത്തില്‍ 0.1 ദശലക്ഷം ജോലികളും നഷ്ടപ്പെട്ടതായി സിഎംഐഇ ഡാറ്റ കാണിക്കുന്നു. ജൂണ്‍ മാസത്തില്‍ 3.9 ദശലക്ഷം തൊഴിലവസരങ്ങള്‍ നേടിയെങ്കിലും ജൂലൈയില്‍ അഞ്ച് ദശലക്ഷം തൊഴിലുകള്‍ കൂടി നഷ്ടപ്പെട്ടു.

 

' ലോക്ക്ഡൗണ്‍ മൂലം ജൂലൈ മാസത്തോടെ ശമ്പളക്കാരായ ജീവനക്കാരുടെ അവസ്ഥ കൂടുതല്‍ വഷളായി. ഇക്കൂട്ടരുടെ നഷ്ടം 18.9 ദശലക്ഷമായി ഉയര്‍ന്നു. ഇത് അനാരോഗ്യകരമായ വീണ്ടെടുക്കലാണ്, കൂടാതെ, ശമ്പള ജോലികളുടെ സ്ഥിതി പരിതാപകരവുമാണ്,' സിഎംഐഇ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എല്ലാ തൊഴിലുകളിലും 21 ശതമാനം മാത്രമെ ശമ്പള ജോലികളുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്, ഇത് സാമ്പത്തിക ഷോക്കുകളെ കൂടുതല്‍ പ്രതിരോധിക്കും. തല്‍ഫലമായി, ഏപ്രിലിലെ മൊത്തം തൊഴില്‍ നഷ്ടത്തിന്റെ 15 ശതമാനം മാത്രമാണ് ഈ വിഭാഗത്തിനിടയിലെ തൊഴില്‍ നഷ്ടമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ലോക്ക്ഡൗണിന്റെ ആദ്യ മാസമായ ഏപ്രിലില്‍ 121.5 ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടതായി സിഎംഐഇ നേരത്തെ കണക്കാക്കിയിരുന്നു.

 ജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇ

ഈ നഷ്ടം മെയ് മാസത്തില്‍ 100.3 ദശലക്ഷമായും, ജൂണില്‍ 29.9 ദശലക്ഷമായും തുടര്‍ന്ന് ഇപ്പോള്‍ വെറും 11 ദശലക്ഷമായും കുറഞ്ഞു. ഏപ്രിലില്‍ 30 ശതമാനം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. എന്നാല്‍, ജൂലൈ ആയപ്പോഴേക്കും 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതെന്നും സിഇഐഇ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, 11 ദശലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ എന്നത് ഇപ്പോഴും കാര്യമായ തിരിടച്ചടി തന്നെയാണ്. തൊഴിലവസരങ്ങള്‍ വീണ്ടെടുക്കുന്നത് ഒരു പരിധിവരെ പ്രതിഫലിപ്പിക്കുന്നു, പ്രായോഗികമായി എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ അണ്‍ലോക്ക് ചെയ്തത് മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ മാസം ഭൂരിഭാഗവും ആശ്വാസത്തിലേക്ക് വഴിവെച്ചു. ഒരുപക്ഷേ, അനിയന്ത്രിതമായ ഇടവേളയ്ക്ക് ശേഷം, ഏതാനും ജോലികള്‍ തിരിച്ചെത്തുന്നത് ആശ്വാസത്തേക്കാളുപരി ജീവനക്കാര്‍ എത്രത്തോളം നിരാശരാണെന്ന് പ്രതിഫലിപ്പിക്കുന്നു.

English summary

five million salaried persons lost their jobs july says cmie | ജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇ

five million salaried persons lost their jobs july says cmie
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X