വെല്ലുവിളികളെ അതിജീവിച്ചു: ചരക്കുനീക്കത്തിൽ കഴിഞ്ഞവർഷത്തേക്കാൾ നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് വ്യാപനം ഉയര്‍ത്തി വെല്ലുവിളികൾക്കിടയിലും തീവണ്ടി വഴിയുള്ള ചരക്കുനീക്കത്തിൽ കഴിഞ്ഞ വർഷത്തെ മൊത്തം ചരക്ക് നീക്കത്തെ മറികടന്നു ഇന്ത്യൻ റെയിൽവേ. തീവണ്ടി വഴിയുള്ള ഈ വർഷത്തെ മൊത്ത ചരക്ക് നീക്കം 2021 മാർച്ച് 11ന് 1145.68 മില്യൺ ടൺ പിന്നിട്ടു. അതെ സമയം ,കഴിഞ്ഞവർഷം ആകെ തീവണ്ടി മാർഗം വിതരണംചെയ്തത് 1145.61 മില്യൺ ടൺ ചരക്കുകൾ ആയിരുന്നു

 

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക, കബളിപ്പിക്കല്‍ മിലിട്ടറി യൂണിഫോമില്‍

ഓരോ മാസവും അടിസ്ഥാനമാക്കിയുള്ള കണക്കിൽ 2021 മാർച്ച് 11 വരെ 43.43 മില്യൺ ടൺ ചരക്കുകൾ ആണ് ഭാരതീയ റെയിൽവേ വിതരണം ചെയ്തത്. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ( 39.33 മില്യൺ ടൺ ) 10 ശതമാനം കൂടുതലാണ്. 2021 മാർച്ച് മാസം, 11 ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 45.49 കിലോമീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ സമയം ഇത് മണിക്കൂറിൽ 23.29 കിലോമീറ്റർ ആയിരുന്നു.

 വെല്ലുവിളികളെ അതിജീവിച്ചു: ചരക്കുനീക്കത്തിൽ കഴിഞ്ഞവർഷത്തേക്കാൾ നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ

തീവണ്ടി മാർഗം ഉള്ള ചരക്കുനീക്കം ആകർഷകമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ഇളവുകൾ, റെയിൽവേ സോണുകളിലും ഡിവിഷനുകളിലും ഉയർന്നുവന്ന വ്യവസായ വികസന യൂണിറ്റുകൾ, വ്യവസായ - ചരക്കുനീക്ക സേവന പ്രമുഖരുമായി തുടർച്ചയായി നടത്തിവന്ന ചർച്ചകൾ, ഉയർന്ന വേഗത എന്നിവയാണ് തീവണ്ടിമാർഗം ഉള്ള ചരക്ക് നീക്കത്തിൽ ശക്തമായ വളർച്ചയ്ക്ക് വഴി തുറന്നത്.

ജനുവരിയില്‍ ഭയന്നത് സംഭവിച്ചില്ല, യുകെ സമ്പദ് വ്യവസ്ഥ വീണില്ല, തിരിച്ചടി ബ്രെക്‌സിറ്റില്‍!!

സമ്പത്തിൽ റെക്കോഡ് വർധനവുമായി അദാനി; പിന്നിലാക്കിയത് ഇലോൺ മസ്കിനേയും ജെഫ് ബെസോസിനേയും

English summary

Freight: Indian Railways gains over last year

Freight: Indian Railways gains over last year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X