എം‌എസ്എംഇ വിൽപ്പനക്കാർക്ക് ഇന്‍സ്റ്റന്‍റ് വായ്പ ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി ജെഇഎം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍, വനിതാ സ്വാശ്രയസംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിപണന സംഘങ്ങൾക്ക് 'ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ്' (ജി‌ ഇ എം) വഴി വർദ്ധിച്ച വിപണി സാധ്യത നൽകുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി ഡോ. അനുപ് വാധവൻ പറഞ്ഞു. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി ശക്തിപ്പെടുത്തുന്നതിനോടൊപ്പം, പ്രാദേശിക സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റ് നയ പരിപാടികൾക്ക് ജിഇഎം ഊന്നൽ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിലവിൽ ജിഇഎമ്മിൽ 6,90,000 എം‌എസ്‌ഇ വിൽപ്പനക്കാരും സേവന ദാതാക്കളുമുണ്ട്. ജി‌ഇഎമ്മിലെ മൊത്തം വിപണന മൂല്യത്തിന്റെ 56 ശതമാനത്തിലധികം ഇവയാണ് സംഭാവന ചെയ്യുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) മുതൽ ജി‌ഇഎം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത എംഎസ്‌ഇ-കളുടെ എണ്ണം 62% വർദ്ധിച്ചു. ഇത് ഒരു വലിയ നേട്ടമാണ്. 2016-17 സാമ്പത്തിക വർഷത്തിൽ ഏകദേശം 3000 എം‌എസ്‌എം‌ഇകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ, എല്ലാ എം‌എസ്എംഇ വ്യാപാരങ്ങൾക്കും ആയി, എം‌എസ്എംഇ മന്ത്രാലയം പുതിയ 'ഉദ്യം' (Udhyam) രജിസ്ട്രേഷൻ പദ്ധതി ആരംഭിച്ചു. ജി‌ഇഎം പോർട്ടലിൽ‌ സ്വയം രജിസ്ട്രേഷനായി വ്യാപാരികളിൽ നിന്നും സമ്മതം വാങ്ങുന്നതിനുള്ള വ്യവസ്ഥ പുതിയ രജിസ്ട്രേഷൻ ഫോമിലുണ്ട്. 2021 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, 18,75,427 വെണ്ടർമാർ ജിഇഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 6,98,178 പേർ എം‌എസ്‌ഇകളാണ് ഉള്ളത്.

എം‌എസ്എംഇ വിൽപ്പനക്കാർക്ക് ഇന്‍സ്റ്റന്‍റ് വായ്പ ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി ജെഇഎം

"വോക്കൽ ഫോർ ലോക്കൽ" സംരംഭത്തിലൂടെ പ്രാദേശിക ഉൽ‌പ്പന്നങ്ങൾ‌ പ്രോത്സാഹിപ്പിക്കുന്നതിന്, ജി‌ഇഎമ്മിലെ എല്ലാ വിൽ‌പനക്കാരും പുതിയ ഉൽപ്പന്നങ്ങൾ‌ രജിസ്റ്റർ‌ ചെയ്യുമ്പോൾ ഉത്ഭവ രാജ്യം (Country of Origin) ചേർക്കുന്നത് ഗവൺമെന്റ് നിർബന്ധമാക്കി. സ്റ്റാർട്ടപ്പുകൾക്ക്, 2019 നവംബർ 15 ന് പ്രഖ്യാപിച്ച ആഗോള അംഗീകാരമുള്ള 10 സ്റ്റാർട്ടപ്പ് ഉപ-മേഖലകൾക്ക് കീഴിൽ അവരുടെ നൂതന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിന് 'ജി ഇ എം' ഒരു പ്രത്യേക പ്ലാറ്റ്ഫോം നൽകുന്നു. നിലവിൽ 9,980 സ്റ്റാർട്ടപ്പുകൾ ജിഇഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

എം‌എസ്എംഇ സംരംഭങ്ങൾ നേരിടുന്ന വായ്പ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്, SME- കൾക്കായി GeMSAHAY എന്ന അപ്ലിക്കേഷനും തയ്യറാക്കിയിട്ടുണ്ട്. സംരംഭം തടസ്സ രഹിതമായ ധനസഹായത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. GeM പ്ലാറ്റ്ഫോമിൽ ഒരു ഓർഡർ സ്വീകരിക്കുന്ന ഘട്ടത്തിൽ തന്നെ MSE-കൾക്ക് ഇപ്പോൾ വായ്പ ലഭിക്കും. എം‌എസ്‌ഇകളുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായിക്കും.

വിൽപ്പനക്കാരെ ശാക്തീകരിക്കുന്നതിനായി, ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഓഫ്ലൈൻ-ഓൺലൈൻ പരിശീലനങ്ങളും, വെബിനാറുകളും അവരുടെ ഭാഷയിൽ നൽകുന്നതിന് പ്രത്യേക പരിശീലന സംഘങ്ങളെ ജി‌ഇഎം നിയോഗിച്ചിരിക്കുന്നു. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള എല്ലാ പരിശീലന മാർഗ്ഗങ്ങളും അപ്‌ലോഡുചെയ്‌ത ഒരു പ്രത്യേക ഓൺലൈൻ പഠന മാനേജുമെന്റ് സിസ്റ്റം (എൽ‌എം‌എസ്) പോർട്ടലും ഉണ്ട്. പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്ന ഏതുതരം വില്പനക്കാരനും സന്ദർഭത്തിന് അനുയോജ്യമായ വിർച്യുൽ അസിസ്റ്റന്റ് സഹായം, "GeMmy" ചാറ്റ് ബോട്ട് വഴി ലഭിക്കുന്നു.

English summary

GeM providing Instantaneous loans for Sellers at ‘GeM SAHAY’ app

GeM providing Instantaneous loans for Sellers at ‘GeM SAHAY’ app
Story first published: Wednesday, June 16, 2021, 18:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X