1996 ൽ ഇന്ത്യയിൽ കാർ നിർമാണ പ്ലാന്റ് സ്ഥാപിച്ച ആദ്യത്തെ ബ്രാൻഡുകളിലൊന്നായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2017ൽ ആഭ്യന്തര പ്രവർത്തനങ്ങൾ നിർത്തിയ ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു പ്ലാന്റിന്റെ പ്രവർത്തനമാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അടച്ചുപൂട്ടും
ക്രിസ്മസിന് ഒരു ദിവസം മുമ്പ് പൂനെക്കടുത്തുള്ള തലേഗാവ് പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര വിപണികൾക്കായി കാറുകൾ നിർമ്മിക്കുന്നതിനാണ് വാഹന നിർമ്മാതാവ് ഈ പ്ലാന്റ് ഉപയോഗിച്ചിരുന്നത്. മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്ത ബീറ്റ് ഹാച്ച്ബാക്കാണ് തലേഗാവ് പ്ലാന്റിലെ പ്രാഥമിക കയറ്റുമതി.
മറ്റ് ഇന്ത്യൻ ഫാക്ടറികൾ
ജിഎം ഇതിനകം തന്നെ മറ്റ് ഇന്ത്യൻ ഫാക്ടറി (ഗുജറാത്തിലെ ഹാലോളിൽ) 2017 ൽ ചൈനയുടെ എസ്എഐസിക്ക് വിറ്റിരുന്നു. അത് ഇപ്പോൾ എംജി മോട്ടോഴ്‌സ് ആണ് ഉപയോഗിക്കുന്നത്. തലേഗാവ് പ്ലാന്റിൽ നിലവിൽ 1,800 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് 2021 ജനുവരി വരെ ശമ്പളം ലഭിക്കും നിയമ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ 2021 മാർച്ച് വരെ കമ്പനിയിൽ പ്രവർത്തിക്കും.
ഇന്ത്യ ചൈന സംഘർഷം
ഇന്ത്യയും ചൈനയും തമ്മിലുള്ള രൂക്ഷമായ സംഘർഷത്തിനിടയിലാണ് ചൈനയുടെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്‌സിന് മഹാരാഷ്ട്ര ഫാക്ടറി 2,000 കോടി രൂപയ്ക്ക് വിൽക്കാൻ ജിഎം തീരുമാനിച്ചത്. എന്നാൽ ഈ കരാർ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഏപ്രിലിൽ, ചൈനയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപത്തിനായി ഇന്ത്യ കർശന നിയമങ്ങൾ ഏർപ്പെടുത്തി. ലഡാക്കിൽ 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതിന് ശേഷം സ്ഥിതി കൂടുതൽ വഷളായി. ജിഎം-ഗ്രേറ്റ് വാൾ കരാർ ഇന്ത്യ തടഞ്ഞുവച്ചു.
തൊഴിലാളികൾ
ജനുവരി 25 വരെ ശമ്പളം നൽകുമെന്ന് ജിഎം തൊഴിലാളികളോട് പറഞ്ഞിട്ടുണ്ട്. കരാർ നീക്കുന്നതിന് പരിഹാരം കാണുമെന്ന് ജിഎം ഇന്ത്യ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇടപാടിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സർക്കാർ അംഗീകാരങ്ങൾ നേടുന്നതിന് രണ്ട് കമ്പനികളും പ്രസക്തമായ എല്ലാ അധികാരികളുമായും തുടർന്നും സഹകരിക്കുമെന്ന് വക്താവ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
