നോക്കിയ ഇന്ത്യയില്‍ 1500 ജീവനക്കാരെ പിരിച്ചുവിടുന്നു; അടിമുടി മാറാനൊരുങ്ങി കമ്പനി, നീക്കത്തിന് പിന്നില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയില്‍ നിന്ന് 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. ആഗോള തലത്തില്‍ നടക്കുന്ന റിസ്‌ട്രെക്ചറിംഗ് നടപടികളുടെ ഭാഗമായാണ് നോക്കിയയുടെ പുതിയ തീരുമാനം. ഇത്രനാള്‍ ഇവര്‍ക്കായി ചെലവഴിച്ച തുക ഇനി മുതല്‍ റിസര്‍ച്ചിനും ഡെവലപ്പ്‌മെന്റിനും ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുതിയ തീരുമാനം ഇന്ത്യ അടക്കം ആഗോളതലത്തില്‍ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

 
നോക്കിയ ഇന്ത്യയിൽ 1500 ജീവനക്കാരെ പിരിച്ചുവിടുന്നു; അടിമുടി മാറാനൊരുങ്ങി കമ്പനി, നീക്കത്തിന് പിന്നിൽ

അതേസമയം, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ കമ്പനി ആരംഭിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും വ്യക്തമാക്കാനാവില്ലെന്നും അദികം വൈകാതെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് നോക്കിയയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നോക്കിയയ്ക്ക് നിലവില്‍ ഏഷ്യാപസഫിക്ക് റീജിയണില്‍ 20511 ജീവനക്കാരാണുള്ളത്. ഇതില്‍ 15000 അധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ബംഗളൂരു, ചെന്നൈ, നോയിഡ, ഗുഡ്ഗാവ്, മുംബൈ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. കൂടാതെ രാജ്യത്തെ 26 നഗരങ്ങളില്‍ കമ്പനിക്ക് പ്രോജക്ട് ഓഫീസുകളുമുണ്ട്. നോയിഡയില്‍ പ്രവര്‍ത്തിക്കുന്നത് ഗ്ലോബല്‍ സര്‍വീസ് ഡെലിവറി സെന്ററുകളാണ്. ഇവിടെ മാത്രം 4200 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി ചെലവേറും; ടിക്കറ്റ് നിരക്ക് ഉയർത്തി കേന്ദ്രം

അടിസ്ഥാന വികസന ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍, ധനമന്ത്രി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

റീച്ചാർജ് ചെയ്യാൻ വിർച്വൽ ഏജന്റ് വിഐസി: പുതിയ നീക്കവുമായി വോഡഫോൺ ഐഡിയ, ബില്ലും റീച്ചാർജും ഒറ്റ പ്ലാറ്റ്ഫോമിൽ

English summary

Global cost restructuring plan: Nokia will lay off 1,500 employees in India

Global cost restructuring plan: Nokia will lay off 1,500 employees in India
Story first published: Sunday, March 21, 2021, 23:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X