സ്വർണ വില കുതിച്ചുയരുന്നു, സ്വർണ പണയ വായ്പകൾക്ക് പലിശ കുത്തനെ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ്ണ വില കുതിച്ചുയരുന്നത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് തടസ്സമായിരിക്കാം. എന്നാൽ, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വേഗത്തിൽ പണം കണ്ടെത്താൻ സ്വർണ വായ്പകൾ ഒരു മികച്ച മാർഗമാണ്. സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണ പണയ വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറഞ്ഞു. റിസർവ് ബാങ്ക് കഴിഞ്ഞ മാസം 20 വർഷത്തിനിടെ റിപ്പോ നിരക്ക് (ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്ക്) ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചു. ഇതിനെത്തുടർന്ന് ബാങ്കുകൾ സ്വർണ്ണ വായ്പയുടെ പലിശ നിരക്ക് 40 ബേസിസ് പോയിൻറ് വരെ കുറച്ചു.

 

വായ്പ തുക

വായ്പ തുക

മാർച്ച് അവസാനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനുശേഷം സ്വർണ പണയ വായ്പയുടെ മൂല്യം ഏകദേശം 11.3 ശതമാനം വർദ്ധിച്ചു. മാർച്ച് 24 ന് ഒരു ഗ്രാമിന് 2875 രൂപയായിരുന്നു വായ്പ ലഭിച്ചിരുന്നത്. എന്നാൽ ജൂൺ 10 ന് ഇത് ഗ്രാമിന് 3197 രൂപയായതായി അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് (എ‌ജി‌എൽ‌സി) ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലളിതമായി പറഞ്ഞാൽ, 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു പവന് മാർച്ച് അവസാനത്തിൽ 23000 രൂപയായിരുന്നു വായ്പയായി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 25500 രൂപയിൽ കൂടുതൽ വായ്പ ലഭിക്കും.

പലിശ നിരക്കിലെ വ്യത്യാസം

പലിശ നിരക്കിലെ വ്യത്യാസം

സ്വർണത്തിന്റെ നിലവിലുള്ള മൂല്യത്തിന്റെ 75 ശതമാനം വരെ ബാങ്കുകളും എൻ‌ബി‌എഫ്‌സിയും വായ്പ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കും വായ്പയ്ക്ക് അർഹമായ തുക കണക്കാക്കുന്നതിനുള്ള രീതിയും ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. സ്വകാര്യമേഖലയിലെ ബാങ്കുകൾ പൊതുമേഖലാ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണ വായ്പയ്ക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നുണ്ട്. എൻ‌ബി‌എഫ്‌സികൾ സാധാരണയായി ബാങ്കുകളേക്കാൾ ഉയർന്ന നിരക്കിലാണ് സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നത്.

എസ്ബിഐ

എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രതിവർഷം 7.75 ശതമാനം (ഒരു ലക്ഷം രൂപ വായ്പയ്ക്ക് 7750 രൂപ പലിശ) പലിശ നിരക്കാണ് ‘വ്യക്തിഗത സ്വർണ്ണ വായ്പ'യ്ക്ക് വാഗ്ദാനം ചെയ്യുന്നത്. വായ്പ തുകയുടെ 0.5 ശതമാനം അധിക പ്രോസസ്സിംഗ് ഫീസും (ഫീസിലെ ജിഎസ്ടിയും) ബാങ്ക് ഈടാക്കുന്നുണ്ട്. കൂടാതെ നിരവധി സ്വകാര്യ ബാങ്കുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളേക്കാൾ കൂടുതൽ പലിശ ഈടാക്കുന്നുണ്ട്. ചില ബാങ്കുകൾ സ്വർണ്ണ മൂല്യനിർണ്ണയ ചാർജുകൾ വെവ്വേറെയാണ് ഈടാക്കുന്നത്. അത് അപേക്ഷകൻ നൽകേണ്ടതാണ്.

എൻ‌ബി‌എഫ്‌സി

എൻ‌ബി‌എഫ്‌സി

മുത്തൂറ്റ് പോലുള്ള എൻ‌ബി‌എഫ്‌സികൾ പ്രതിവർഷം 12 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ചില എൻ‌ബി‌എഫ്‌സികൾ ഹ്രസ്വകാല സ്വർണ്ണ വായ്പകൾക്ക് 14-18 ശതമാനം പലിശ ഈടാക്കുന്നുണ്ട്. ചില ധനകാര്യ സ്ഥാപനങ്ങൾ വെറും മൂന്ന് മാസത്തെ കാലാവധിയാണ് വായ്പയ്ക്ക് നൽകുന്നത്. അടിയന്തിര സമയങ്ങളിൽ എടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള വായ്പകളാണ് സ്വർണ്ണ വായ്പകൾ. അത്തരം വായ്പകൾക്ക് ബാങ്കുകൾ ‘വരുമാന തെളിവ്' ആവശ്യപ്പെടില്ല.

ബാങ്കുകളിൽ സ്വർണ പണയ വായ്പകൾക്ക് വൻ ഡിമാൻഡ്; വരും മാസങ്ങളിലും പണയം വയ്ക്കൽ കൂടുംബാങ്കുകളിൽ സ്വർണ പണയ വായ്പകൾക്ക് വൻ ഡിമാൻഡ്; വരും മാസങ്ങളിലും പണയം വയ്ക്കൽ കൂടും

അക്കൌണ്ട്

അക്കൌണ്ട്

എന്നാൽ വായ്പ ലഭിക്കുന്നതിന് നിങ്ങൾക്ക് ബാങ്കിൽ ഒരു അക്കൌണ്ട് ഉണ്ടായിരിക്കണം. എൻ‌ബി‌എഫ്‌സികളിൽ നിന്ന് സ്വർണ്ണ വായ്പ ലഭിക്കുന്നതിന് അത്തരം നിബന്ധനകളൊന്നുമില്ല. ആഭരണം അല്ലെങ്കിൽ സ്വർണ്ണ നാണയങ്ങളുടെ രൂപത്തിൽ സ്വർണം ബാങ്കുകളിൽ നൽകാവുന്നതാണ്. മിക്ക ബാങ്കുകളും വായ്പാ അപേക്ഷ സമർപ്പിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ്ണ വായ്പ വിതരണം ചെയ്യും. അതിനാൽ ക്രെഡിറ്റ് സ്കോർ മോശമാണെങ്കിലും വായ്പ ലഭിക്കും.

കൊവിഡ് കാലത്തെ സ്വകാര്യ വായ്പകള്‍ക്ക് ബദലായി അഞ്ച് മാര്‍ഗങ്ങള്‍കൊവിഡ് കാലത്തെ സ്വകാര്യ വായ്പകള്‍ക്ക് ബദലായി അഞ്ച് മാര്‍ഗങ്ങള്‍

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

എല്ലാ മാസവും പലിശ മാത്രം അടയ്ക്കുകയും കാലാവധി അവസാനിക്കുമ്പോൾ പ്രധാന തുക മുഴുവനായും അടയ്ക്കുന്നത് ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണ്ണ വില ഉയരുന്നത് തുടരുകയാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ വായ്പ തുക ലഭിക്കും. സമയബന്ധിതമായി വായ്പ തിരിച്ചടച്ചില്ലെങ്കിൽ കുടിശ്ശികയുള്ള ബാക്കി തുക പിൻവലിക്കുന്നതിനായി നിങ്ങളുടെ പണയം വച്ച സ്വർണം പിടിച്ചെടുത്ത് ലേലം ചെയ്യും. ഇത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെയും സ്‌കോറിനെയും പ്രതികൂലമായി ബാധിക്കും.

സർവ്വകാല റെക്കോർഡിൽ നിന്ന് സ്വർണ വില ഇന്ന് താഴേയ്ക്ക്, ഇന്നത്തെ നിരക്ക് അറിയാംസർവ്വകാല റെക്കോർഡിൽ നിന്ന് സ്വർണ വില ഇന്ന് താഴേയ്ക്ക്, ഇന്നത്തെ നിരക്ക് അറിയാം

English summary

Gold prices increasing, interest rates on gold loans dropping sharply | സ്വർണ വില കുതിച്ചുയരുന്നു, സ്വർണ പണയ വായ്പകൾക്ക് പലിശ കുത്തനെ കുറഞ്ഞു

Gold price hikes may be a hindrance for those looking to buy gold. But gold loans are a great way to find money quickly to meet urgent financial needs. Read in malayalam.
Story first published: Monday, June 15, 2020, 15:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X