അടുത്തിടെ വിലയേറിയ ലോഹങ്ങളുടെ വില വർദ്ധനവിൽ വെള്ളി ശതമാന കണക്കിൽ സ്വർണത്തെ മറികടന്നു. 2020 ൽ ഇന്ത്യയിൽ സ്വർണ വില 40 ശതമാനം വർധിച്ചപ്പോൾ വെള്ളി വില 65 ശതമാനം ഉയർന്നു. 6 ദിവസത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷം എംസിഎക്‌സിന്റെ (മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ) സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 54,789 രൂപയായി കുറഞ്ഞ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തു. എന്നാൽ വെള്ളിയാഴ്ച്ച പകൽ മഞ്ഞ ലോഹം എക്കാലത്തെയും ഉയർന്ന നിരക്കായ 10 ഗ്രാമിന് 56,191 രൂപയിലെത്തിയിരുന്നു.
വെള്ളി വില
സമാനമായ ഒരു പ്രവണത വെള്ളി വിലയിലും കണ്ടു. ഈ ആഴ്ചയിൽ വെള്ളിയും ഗണ്യമായ നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച എംസിഎക്‌സിന്റെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 77,949 രൂപയായി ഉയർന്നു. അമേരിക്കൻ ജോബ് ഡാറ്റയിൽ യുഎസ് ഡോളർ നേട്ടമുണ്ടാക്കിയതിന് ശേഷമാണ് വെള്ളി വില റെക്കോർഡുകൾ ഭേദിച്ച് നേട്ടമുണ്ടാക്കിയത്.
അന്താരാഷ്ട്ര വില
വെള്ളിയാഴ്ച ലോഹങ്ങളുടെ വിലയിൽ ഇടിവുണ്ടായെങ്കിലും, ഈ ആഴ്ചത്തെ നേട്ടം വളരെ വലുതാണ്. അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില 2013 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. വെള്ളിയാഴ്ച്ച മാത്രം 7 ശതമാനവും കഴിഞ്ഞ ആഴ്ചയിൽ 15.5 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആഴ്ചയിലെ മൂന്ന് ശതമാനം നേട്ടത്തിന് ശേഷം സ്‌പോട്ട് ഗോൾഡ് റെക്കോർഡ് ഉയർന്ന വിലയായ ഔൺസിന് 2,072.50 ഡോളറിലെത്തി.
വില വർധിപ്പിക്കുന്നത് എന്ത്?
അന്താരാഷ്ട്ര വിലകളും രൂപയുടെ മൂല്യനിർണയത്തിലെ മാറ്റങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ സ്വർണ വിലകൾ മാറുന്നത്. രണ്ട് ലോഹങ്ങളുടെയും വില വർദ്ധനവിന് കാരണം കൊറോണ വൈറസ് ആണ്. ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അനിശ്ചിതത്വം നിക്ഷേപകരെ വിലയേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. യുഎസ് ഡോളറിന്റെ ഇടിവിന്റെ തിരിച്ചടിയാണ് സമീപകാല വില വർദ്ധനവ്.
ഡോളർ ഇടിവ്
അമേരിക്കൻ കറൻസി, പൊതുവേ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്നു. എന്നാൽ നിലവിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഡോളർ ഈ ആഴ്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലൈയിൽ ഡോളർ ഏകദേശം 5 ശതമാനം ഇടിഞ്ഞു. 10 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. ഫെഡറൽ കടത്തിന്റെ ഉയർച്ച, പണപ്പെരുപ്പ ഭയം എന്നിവയാണ് ഡോളറിന്റെ ബലഹീനതയുടെ കാരണങ്ങൾ എന്ന് വിദഗ്ദ്ധർ പറയുന്നു.
പ്രതിസന്ധികൾ
യുഎസിൽ വർദ്ധിച്ചുവരുന്ന അണുബാധ കേസുകൾ, രാഷ്ട്രീയ കോളിളക്കങ്ങൾ, ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾ എന്നിവ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന നാശനഷ്ടങ്ങൾക്ക് കാരണമായി. സമ്പദ്‌വ്യവസ്ഥ വഷളാകുമ്പോൾ, യുഎസ് ട്രഷറിയിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും പണലഭ്യത വർധിപ്പിക്കുന്നതിനുള്ള ഫെഡറൽ റിസർവിന്റെ അയഞ്ഞ പണ നയ നിലപാടും പണപ്പെരുപ്പ അപകടസാധ്യത വർധിപ്പിച്ചതായി വിപണി വിദഗ്ധർ പറയുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
