ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന കാര്യങ്ങൾ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്മാനം നല്‍കുന്നതിനൊപ്പം വിജയികളുമായി നേരിട്ട് സംസാരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കേരളം എങ്ങനെ കരകയറും എന്നത് സംബന്ധിച്ച് ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

 

കൊവിഡ് പ്രതിരോധ രംഗത്ത് കേരളം ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണെന്നും ഈ നേട്ടങ്ങളെ എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒരു ബജറ്റായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മലയാളം ചാനലിലെ പരിപാടയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 
ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം

കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ പദ്ധതികളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാർക്ക് വരുമാനം എത്തിക്കുന്ന പദ്ധതികൾക്ക് മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പുസ്തകത്തിൽ ജനപ്രിയ നടപടികൾ തുടരുമെന്ന് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേമ പെൻഷൻ തുക ഉയർത്തുമെന്നാണ് സർക്കാർ നൽകുന്ന സൂചന. പ്രവാസികളുടെ മടക്കത്തിൽ വിദേശ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി, ഇതിനുള്ള പരിഹാരവും ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ കൊവിഡ് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. 

English summary

Gold ring prize for those who predict budget announcements: Thomas Isaac | ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം

Finance Minister Thomas Isaac has said the gold ring will be given to those who predict what the government is going to announce in the state budget. Read in malayalam.
Story first published: Thursday, January 14, 2021, 14:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X