എജിആര്‍ പ്രതിസന്ധി; ടെലികോം മേഖലയ്ക്ക് പുതിയ ആശ്വാസ പാക്കേജുകളെത്താന്‍ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം കമ്പനികളുടെ സാമ്പത്തിക ഭദ്രയെക്കുറിച്ചും എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക തിരിച്ചടയ്ക്കാനുള്ള അവരുടെ പ്രാപ്തിയെ കുറിച്ചും വര്‍ദ്ധിച്ചു വരുന്ന ആശങ്കകള്‍ക്കിടയില്‍, ടെലികോം വ്യവസായത്തെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 53,000 കോടി രൂപയുടെ എജിആര്‍ കുടിശ്ശിക നേരിടുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് ഈ പദ്ധതികള്‍ ആശ്വാസകരമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോഡഫോണ്‍ ഗ്രൂപ്പ് സിഇഒ നിക് റീഡ്, ഈ ആഴ്ച മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാന്‍ സഹായം അനുവദിച്ചില്ലെങ്കില്‍ കുടിശ്ശിക തീര്‍ക്കാനാവില്ലെന്ന് വോഡഫോണ്‍ ഐഡിയ, കേന്ദ്രത്തോട് പറഞ്ഞിരുന്നു. എജിആര്‍ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ അവധി ലഭിക്കാത്ത സാഹചര്യത്തിലോ തുകയുടെ ഒരു ഭാഗം വീണ്ടെടുക്കാന്‍ ബാങ്ക് ഗ്യാരന്റി എന്‍ക്യാഷ് ചെയ്തിട്ടുണ്ടെങ്കിലോ കമ്പനി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ട ഘട്ടത്തിലേക്ക് എത്തുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് നല്‍കാനുള്ള 21,533 കോടി രൂപയുടെ സ്വയം വിലയിരുത്തിയ റിപ്പോര്‍ട്ട് വോഡഫോണ്‍ ഐഡിയ, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് സമര്‍പ്പിച്ചു. എന്നാല്‍, ഇതിനോട് യോജിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസകരമായ ഒരു തീരുമാനവും കൈക്കൊള്ളാതെയാണ് കഴിഞ്ഞ ആഴ്ച നടന്ന ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ (ഡിസിസി) യോഗം പിരിഞ്ഞത്.

യെസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ചത് 1,300 കോടി യെസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ചത് 1,300 കോടി

എജിആര്‍ പ്രതിസന്ധി; ടെലികോം മേഖലയ്ക്ക് പുതിയ ആശ്വാസ പാക്കേജുകളെത്താന്‍ സാധ്യത

ടെലികോം വകുപ്പുമായി ബന്ധപ്പെട്ട് ഉന്നത തീരുമാനങ്ങളെടുക്കുന്ന സ്ഥാപനമാണ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (ഡിസിസി). കൂടാതെ ടെലികോം മേഖലയില്‍ ചുരുങ്ങിയത് മൂന്ന് ഓപ്പറേറ്റര്‍മാരെങ്കിലും വേണമെന്നും മേഖലയില്‍ ഡ്യുവോപോളി വരുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ടെലികോം വകുപ്പ് കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ചയുടെ തുടക്കത്തില്‍, വോഡഫോണ്‍ ഐഡിയ എജിആര്‍ കുടിശ്ശിക ഇനത്തില്‍ മൂന്നാം തവണയായി 3,043 കോടി രൂപ നല്‍കി. ഇതോടെ പലിശ, പിഴ ഇനത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട 53,000 കോടി രൂപയില്‍ കമ്പനി ഇതുവരെ 6,543 കോടി രൂപ തിരിച്ചടച്ചു. മാര്‍ച്ച് 17 -ന് നടക്കുന്ന അടുത്ത സുപ്രീം കോടതി വാദത്തിന് മുമ്പ് സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം കമ്പനികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഒരു ദുരിതാശ്വാസ പാക്കേജും പുറത്തിറക്കാന്‍ പോവുന്നില്ലെന്നാണ് മേഖലയിലുള്ളവര്‍ കരുതുന്നത്.

English summary

എജിആര്‍ പ്രതിസന്ധി; ടെലികോം മേഖലയ്ക്ക് പുതിയ ആശ്വാസ പാക്കേജുകളെത്താന്‍ സാധ്യത | govt likely to bail out agr hit telecom companies

govt likely to bail out agr hit telecom companies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X