സ്വർണ്ണാഭരണങ്ങളുടെ ഹോൾമാ‍ർക്കിം​ഗ്; അവസാന തീയതി അടുത്ത വർഷം ജൂൺ 1 വരെ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2021 ജൂൺ 1 വരെ സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളും നിർബന്ധമായും ഹാൾമാർക്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടിയിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പസ്വാൻ തിങ്കളാഴ്ച അറിയിച്ചു. ഗോൾഡ് ഹാൾമാർക്കിംഗ് വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സർട്ടിഫിക്കേഷനാണ്. നിലവിൽ ഇത് സ്വമേധയാ ഉള്ളതാണ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളുടെയും ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രം കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ചിരുന്നു.

സമയം നീട്ടി

സമയം നീട്ടി

ഹാൾമാർക്കിംഗിലേക്ക് മാറുന്നതിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (BIS) രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ ജ്വല്ലറികൾക്ക് ഒരു വർഷത്തിലധികം സമയം നൽകിയിരുന്നു. എന്നാൽ സമയം നീട്ടാൻ ജ്വല്ലേഴ്‌സ് അഭ്യർത്ഥിച്ചു. ഇതിനെ തുടർന്ന് കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ തടസ്സം കണക്കിലെടുത്ത് 2021 ജനുവരി 15 മുതൽ ജൂൺ 1 വരെ സമയപരിധി നീട്ടിയതായി പസ്വാൻ വെർച്വൽ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്വര്‍ണാഭരണങ്ങളും അതില്‍ തിളങ്ങുന്ന കേരളത്തിന്റെ ആഭരണ വിപണിയുംസ്വര്‍ണാഭരണങ്ങളും അതില്‍ തിളങ്ങുന്ന കേരളത്തിന്റെ ആഭരണ വിപണിയും

അടുത്ത വർഷം മുതൽ

അടുത്ത വർഷം മുതൽ

അടുത്ത വർഷം ജൂൺ 1 മുതൽ 14, 18, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ മാത്രം വിൽക്കാനാണ് ജ്വല്ലറികൾക്ക് അനുവാദമുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമയപരിധി നീട്ടണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലും (എജിജെഡിസി) ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൌൺ കാരണം, ജ്വല്ലറികൾക്ക് വിൽപ്പനയ്ക്കും പ്രവർത്തനത്തിനുമായി ഏകദേശം മൂന്ന് മാസം നഷ്ടമായി. വിൽപ്പന വീണ്ടും പഴയപടി ആകുന്നതിന് 3, 4 മാസങ്ങൾ കൂടി എടുക്കുമെന്നാണ് വിലയിരുത്തൽ.

ഹാൾമാർക്ക്

ഹാൾമാർക്ക്

2000 ഏപ്രിൽ മുതൽ ബി‌ഐ‌എസ് സ്വർണ്ണാഭരണങ്ങൾക്കായി ഒരു ഹാൾമാർക്കിംഗ് സ്കീം നടത്തിക്കൊണ്ടിരിക്കുകയാണ്, നിലവിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങളും ഹാൾമാർക്ക് ചെയ്യുന്നുണ്ട്. ഇതുവരെ 28,849 ജ്വല്ലറികൾ ബി.ഐ.എസിന് കീഴിലുണ്ട്. നിർബന്ധിത ഹാൾമാർക്കിംഗ് പൊതുജനങ്ങളെ നിലവാരം കുറഞ്ഞ സ്വർണാഭരണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും സ്വർണ്ണ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാമെന്നും ബി‌ഐ‌എസ് പറയുന്നു.

ജ്വല്ലറിക്കാർക്ക് ഒരു വർഷം സമയം നൽകും, സ്വർണ്ണാഭരണങ്ങൾക്ക് ഹോൾമാർക്കിംഗ് നിർബന്ധംജ്വല്ലറിക്കാർക്ക് ഒരു വർഷം സമയം നൽകും, സ്വർണ്ണാഭരണങ്ങൾക്ക് ഹോൾമാർക്കിംഗ് നിർബന്ധം

ഹാള്‍മാര്‍ക്ക് മുദ്ര

ഹാള്‍മാര്‍ക്ക് മുദ്ര

ഹാള്‍മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം എപ്പോഴും തിരഞ്ഞെടുക്കാന്‍. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അംഗീകൃത ഏജന്‍സി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ്.

ശരിക്കും കൂടിയില്ലെങ്കിലും ഇന്ത്യയിൽ സ്വര്‍ണ വിലകൂടും! റെക്കോർഡ് തകർക്കുന്ന സ്വര്‍ണവിലയുടെ പിറകിൽ...ശരിക്കും കൂടിയില്ലെങ്കിലും ഇന്ത്യയിൽ സ്വര്‍ണ വിലകൂടും! റെക്കോർഡ് തകർക്കുന്ന സ്വര്‍ണവിലയുടെ പിറകിൽ...

English summary

Hallmarking of gold jewelry; Deadline extended to June 1 next year | സ്വർണ്ണാഭരണങ്ങളുടെ ഹോൾമാ‍ർക്കിം​ഗ്; അവസാന തീയതി അടുത്ത വർഷം ജൂൺ 1 വരെ നീട്ടി

Consumer Affairs Minister Ram Vilas Paswan on Monday said that the government has extended the deadline for mandatory hallmarking of gold jewelery and antiquities till June 1, 2021. Read in malayalam.
Story first published: Tuesday, July 28, 2020, 8:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X