രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എല്ലാ കാലാവധികളിലുമുള്ള വായ്പകളുടെ നാമമാത്ര-ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎൽആർ) 20 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു. നിരക്ക് കുറയ്ക്കൽ ഇന്ന് മുതൽ (ജൂലൈ 7) പ്രാബല്യത്തിൽ വരും. ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് കഴിഞ്ഞ മാസവും എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ നിരക്ക്
ഏറ്റവും പുതിയ നിരക്ക് കുറയ്ക്കലിശേഷം എച്ച്ഡിഎഫ്സി ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, ഒരു ദിവസത്തെ എംസിഎൽആർ നില 7.10 ശതമാനമായും ഒരു മാസത്തെ എംസിഎൽആർ 7.15 ശതമാനമായും കുറഞ്ഞു. ഉപഭോക്തൃ വായ്പകളിൽ പലതും ബന്ധിപ്പിച്ചിട്ടുള്ള ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 7.45 ശതമാനവും മൂന്നുവർഷത്തെ എംസിഎൽആർ 7.65 ശതമാനവുമാണ്. ബാങ്കുകൾ സാധാരണയായി എല്ലാ മാസവും അവരുടെ എംസിഎൽആർ നിരക്കുകൾ അവലോകനം ചെയ്യും.
മറ്റ് ബാങ്കുകൾ
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുന്നതിനായി മറ്റ് ബാങ്കുകളും സമാനമായ രീതിയിൽ നിരക്കുകൾ കുറച്ചിരുന്നു. മാർച്ച് മുതൽ റിസർവ് ബാങ്ക് നിരക്ക് 115 ബിപിഎസ് കുറച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കാനറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും എംസിഎൽആർ യഥാക്രമം 10 ബേസിസ് പോയിന്റുകളും 20 ബേസിസ് പോയിന്റുകളും കുറച്ചിട്ടുണ്ട്.
കാനറാ ബാങ്ക്
ബെംഗളൂരു ആസ്ഥാനമായുള്ള കാനറ ബാങ്ക് ഒരു വർഷത്തെ എംസിഎൽആർ 7.65 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായി കുറച്ചു. ഒരു മാസത്തെ വായ്പാ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് 7.20 ശതമാനമാക്കി. മൂന്ന് മാസത്തെ എംസിഎൽആർ നിരക്ക് 7.55 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി പരിഷ്കരിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 7.70 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി കുറച്ചു. ഒരു ദിവസം, ഒരു മാസം, മൂന്ന് മാസം എന്നീ കാലാവധികളിലെ എംസിഎൽആർ നിരക്ക് 7.20 ശതമാനത്തിൽ നിന്ന് 7 ശതമാനമായും 7.30 ശതമാനത്തിൽ നിന്ന് 7.10 ശതമാനമായും 7.40 ശതമാനത്തിൽ നിന്ന് 7.20 ശതമാനമായും കുറച്ചിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications