സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പകളുടെ എംസിഎൽആർ നിരക്ക് 10 ബേസിസ് പോയിന്റ് കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കും വായ്പാ പലിശ നിരക്ക് കുറയ്ക്കൽ പ്രഖ്യാപിച്ചു. എല്ലാ വായ്പാ കാലാവധികളിലും എംസിഎൽആർ 15 ബേസിസ് പോയിൻറാണ് (ബിപിഎസ്) കുറച്ചിരിക്കുന്നത്. നവംബറിലും ബാങ്ക് എംസിഎൽആർ 10 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, ഏറ്റവും പുതിയ പലിശ നിരക്ക് കുറയ്ക്കൽ 2019 ഡിസംബർ 7 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് അനുസരിച്ച് 6 മാസത്തെ എംസിഎൽആർ 10 ബിപിഎസ് കുറഞ്ഞ് 8 ശതമാനമായി കുറഞ്ഞു. ഒരു വർഷം 8.15 ശതമാനവും 2 വർഷത്തെ നിരക്ക് 8.25 ശതമാനവും 3 വർഷത്തെ നിരക്ക് 8.35 ശതമാനവും ആയിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി പലിശ നിരക്ക് കുത്തനെ കുറച്ചു, പുതുക്കിയ നിരക്കുകൾ ഇതാ..
ഇന്നലെ 2019 ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ കാലാവധികളിലുമുള്ള വായ്പാ നിരക്ക് 10 ബിപിഎസ് വെട്ടിക്കുറച്ചതായി എസ്‌ബിഐ അറിയിച്ചിരുന്നു. ഇതോടെ, എസ്‌ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ പ്രതിവർഷം 8.00 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി കുറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയമ പ്രകാരം 2019 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന എംഎസ്‌എംഇ, ഭവന, റീട്ടെയിൽ വായ്പകൾക്കുള്ള എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുടെയും ബാഹ്യ മാനദണ്ഡമായി റിപ്പോ നിരക്ക് സ്വീകരിക്കാൻ എസ്‌ബിഐ തീരുമാനിച്ചിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച വായ്പാനയമനുസരിച്ച് റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു.
പെട്രോളിന് വില കൂടിയാലും ഇനി പ്രശ്നമില്ല, ഈ കാർഡ് കൈയിലുണ്ടെങ്കിൽ പെട്രോൾ സൗജന്യമായും ലഭിക്കും