എച്ച്ഡിഎഫ്സി വായ്പാ നിരക്ക് 20 ബേസിസ് പോയിൻറ് കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മോർട്ട്ഗേജ് ധനകാര്യ സ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്ഡി‌എഫ്‌സി) അടിയന്തരമായി പ്രാബല്യത്തിൽ വരുന്ന തരത്തിൽ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് 20 ബേസിസ് പോയിൻറായി കുറച്ചു. ഏറ്റവും പുതിയ നിരക്ക് വെട്ടിക്കുറയ്ക്കലിലൂടെ 25 ലക്ഷം രൂപ 20 വ‍‍‍ർഷം കാലാവധിയിൽ വായ്പ എടുക്കുന്നവ‍ർക്ക് പ്രതിമാസം 325 രൂപയും 15 വ‍‍‍ർഷം കാലാവധിയിൽ വായ്പ എടുത്തവ‍‍ർക്ക് ഇൻസ്റ്റാൾമെന്റുകളിൽ പ്രതിമാസം 300 രൂപയും ലാഭിക്കാനാകും.

മാർച്ച് മുതൽ എച്ച്ഡി‌എഫ്‌സിയുടെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കിൽ വരുത്തുന്ന (ആർ‌പി‌എൽ‌ആർ) മൂന്നാമത്തെ കുറവാണിത്. ഇത് കമ്പനിയുടെ എല്ലാ വായ്പക്കാരുടെയും പലിശ കുറയ്ക്കും. ഏറ്റവും പുതിയ നിരക്ക് കുറച്ചതിനുശേഷം കമ്പനിയുടെ ആർ‌പി‌എൽ‌ആർ ഇപ്പോൾ 16.20% ആണ്. 2020 മാർച്ച് മുതൽ ആർ‌പി‌എൽ‌ആറിലെ ആകെ കുറവ് 40 ബേസിസ് പോയിന്റാണ്. ആർ‌പി‌എൽ‌ആർ ആണ് ബെഞ്ച്മാർക്ക് നിരക്ക് എങ്കിലും എച്ച്ഡി‌എഫ്‌സി നിരക്ക് ഇതിലും വളരെ കുറവാണ്.

സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് നൽകുന്ന ചില ബാങ്കുകളും എൻ‌ബി‌എഫ്‌സികളും ഇവയാണ്സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് നൽകുന്ന ചില ബാങ്കുകളും എൻ‌ബി‌എഫ്‌സികളും ഇവയാണ്

എച്ച്ഡിഎഫ്സി വായ്പാ നിരക്ക് 20 ബേസിസ് പോയിൻറ് കുറച്ചു

മാർച്ച് മുതൽ റിസർവ് ബാങ്ക് വായ്പാ നിരക്കിൽ കുറവു വരുത്തിയതിനെത്തുടർന്ന് ബാങ്കുകൾ സമാനമായ നിരക്ക് കുറയ്ക്കൽ ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാ​ഗമാണ് എച്ച്ഡിഎഫ്സിയുടെ നിരക്ക് കുറയ്ക്കലും.

എച്ച്ഡി‌എഫ്‌സി ബാങ്ക് കഴിഞ്ഞ ദിവസം എം‌സി‌എൽ‌ആർ നിരക്ക് 5 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ‌പുതിയ നിരക്കുകൾ ജൂൺ 8 മുതലാണ് പ്രാബല്യത്തിൽ വന്നത്. എച്ച്‌ഡി‌എഫ്‌സി ബാങ്ക് ഒറ്റരാത്രികൊണ്ട് എം‌സി‌എൽ‌ആർ നിരക്ക് 7.30 ശതമാനമായാണ് കുറച്ചത്. 

കൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം 

English summary

HDFC reduces lending rate by 20 basis points | എച്ച്ഡിഎഫ്സി വായ്പാ നിരക്ക് 20 ബേസിസ് പോയിൻറ് കുറച്ചു

Housing Development Finance Corporation Limited (HDFC) has reduced the immediate effective benchmark lending rate by 20 basis points. Read in malayalam.
Story first published: Friday, June 12, 2020, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X