23 വർഷം പഴക്കമുള്ള കാർ നിർമ്മാണ ഫാക്ടറി അടച്ചു പൂട്ടാൻ ഒരുങ്ങി ഹോണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത മത്സരവും വെല്ലുവിളി നിറഞ്ഞ ബിസിനസ്സ് അന്തരീക്ഷവും കാരണം ജപ്പാൻ ആസ്ഥാനമായ ഓട്ടോ ഭീമൻ ഹോണ്ട മോട്ടോർ കാർ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഫാക്ടറി അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഹാർലി ഡേവിഡ്‌സൺ ഹരിയാനയിലെ പ്ലാന്റ് അടച്ചതിന് പിന്നാലെയാണ് ഹോണ്ടയും ഫാക്ടറി നിർത്തലാക്കുന്നത്.

 

കേരളത്തിൽ ഹോണ്ടയ്ക്ക് പുതിയ നേട്ടം; 25 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിറ്റു

പ്രതിവർഷം 1 ലക്ഷം യൂണിറ്റ് ശേഷിയുള്ള ഗ്രേറ്റർ നോയിഡ പ്ലാന്റ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കാർ പ്ലാന്റുകളിലൊന്നാണ്. 1997ലാണ് ഈ പ്ലാന്റ് സ്ഥാപിതമായത്. കമ്പനി നിർമ്മാണ ചെലവ് കൈകാര്യം ചെയ്യുന്നതിൽ വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഫാക്ടറി അടച്ചു പൂട്ടുന്നത്. ഹോണ്ട നിലവിൽ സിറ്റി, അമേസ്, ഡബ്ല്യുആർ‌വി, ജാസ് എന്നീ കാറുകളാണ് വിൽക്കുന്നത്.

23 വർഷം പഴക്കമുള്ള കാർ നിർമ്മാണ ഫാക്ടറി അടച്ചു പൂട്ടാൻ ഒരുങ്ങി ഹോണ്ട

1.8 ലക്ഷം യൂണിറ്റ് ശേഷിയുള്ള അൽവാർ പ്ലാന്റിലായിരിക്കും ഇനി വാഹനങ്ങൾ നിർമ്മിക്കുക. ഫാക്ടറിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ കമ്പനി വലിയൊരു വിഭാഗം ജീവനക്കാർക്ക് വിആർഎസ് നൽകിയിരുന്നു. 150 ഏക്കർ സ്ഥലത്ത് ഉൽപാദനം നിർത്തിവയ്ക്കുമ്പോൾ നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.

നവംബറില്‍ നേട്ടം കൊയ്ത് മാരുതി സുസുക്കി, കാര്‍ നിര്‍മാണത്തില്‍ വന്‍ വര്‍ധന, ഒന്നരലക്ഷം കടന്നു

ഹോണ്ടയുടെ ആർ & ഡി സജ്ജീകരണം, കോർപ്പറേറ്റ് ഓഫീസ്, സ്പെയർ പാർട്സ് പ്രവർത്തനങ്ങൾ എന്നിവ ഗ്രേറ്റർ നോയിഡയിൽ തുടരും. വാങ്ങൽ, ധനകാര്യം, സേവനം, മാർക്കറ്റിംഗ്, വിൽപ്പന, പിആർ, എച്ച്ആർ തുടങ്ങിയ പ്രവർത്തനങ്ങളും ഇവിടെ തുടരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മുൻ‌കാലങ്ങളിൽ നിരവധി മികച്ച മോഡലുകൾ പുറത്തിറക്കിയിരുന്ന കമ്പനി തുടക്കത്തിൽ ഡീസൽ എഞ്ചിൻ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ വൈകിയിരുന്നു, അത് ബിസിനസിനെ സാരമായി ബാധിച്ചു.

Read more about: honda car ഹോണ്ട കാർ
English summary

Honda shut down 23-year-old car factory in UP | 23 വർഷം പഴക്കമുള്ള കാർ നിർമ്മാണ ഫാക്ടറി അടച്ചു പൂട്ടാൻ ഒരുങ്ങി ഹോണ്ട

Japan-based auto giant Honda Motor Car has decided to close its factory in Greater Noida, Uttar Pradesh. Read in malayalam.
Story first published: Saturday, December 19, 2020, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X