ട്രംപിന്റെ ഗ്രീൻ കാർഡ് നിരോധനം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻ കാർഡുകൾ അല്ലെങ്കിൽ പെ‍ർമനെന്റ് റസിഡന്റ് പെർമിറ്റുകൾ ഈ വർഷം അവസാനം വരെ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യാൻ താത്പര്യമുള്ള ഇന്ത്യക്കാർക്ക് ഇത് പ്രയോജനം ചെയ്തേക്കാം. ഈ തിരഞ്ഞെടുപ്പ് വർഷത്തിൽ അമേരിക്കക്കാർക്ക് ജോലി നൽകേണ്ടത് ആവശ്യമാണെന്ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നി‍ർത്തലാക്കി

നി‍ർത്തലാക്കി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻ കാർഡുകൾ ഈ വർഷം അവസാനം വരെ താൽക്കാലികമായി നിർത്തലാക്കി. ഒരു തിരഞ്ഞെടുപ്പ് വർഷത്തിൽ അമേരിക്കക്കാർക്ക് ജോലി നൽകേണ്ടത് ആവശ്യമാണെന്ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കൊവിഡ് 19: അമേരിക്കയിലേക്ക് പറക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ വിമാനം സ്‌പൈസ് ജെറ്റ്കൊവിഡ് 19: അമേരിക്കയിലേക്ക് പറക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ വിമാനം സ്‌പൈസ് ജെറ്റ്

ഡിസംബർ 31 വരെ

ഡിസംബർ 31 വരെ

ഏപ്രിൽ മാസത്തിൽ ഗ്രീൻ കാർഡ് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ച് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2020 ഡിസംബർ 31 വരെ സസ്പെൻഷൻ നീട്ടി.

ഇന്ത്യയിലെത്തിയ ഡൊണാൾഡ് ട്രംപ് താമസിക്കുന്നത് എവിടെ? ഒരു രാത്രിയുടെ വില കേട്ടാൽ ഞെട്ടുംഇന്ത്യയിലെത്തിയ ഡൊണാൾഡ് ട്രംപ് താമസിക്കുന്നത് എവിടെ? ഒരു രാത്രിയുടെ വില കേട്ടാൽ ഞെട്ടും

നിയമങ്ങളിലെ മാറ്റം

നിയമങ്ങളിലെ മാറ്റം

നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഉപയോഗിക്കാത്ത കുടുംബാധിഷ്ഠിത പെ‍ർമനെന്റ് റസിഡന്റ് കാർഡുകൾ ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്ക് തൊഴിൽ അടിസ്ഥാനമാക്കിയുള്ള ക്വാട്ടകളിലേക്ക് മാറ്റും. ഗ്രീൻ കാർഡ് നിരോധനം മൂലം മുൻ‌ഗണനാ തീയതികളിലെ പുരോഗതി, യു‌എസിലെ അത്തരം കുടിയേറ്റക്കാരെ പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്ക് അപേക്ഷിക്കാൻ അനുവദിക്കുന്നു. ഇത് ഇന്ത്യക്കാരുടെ മുൻ‌ഗണനാ തീയതികളെ സഹായിക്കും. 1,10,000 ഗ്രീൻ കാർഡുകളുടെ ഒരു റോൾ‌ഓവർ സാധ്യതയുണ്ടെന്നും ഒരു രാജ്യത്തിന്റെ പരിധി 7% ആണെന്നും കുടിയേറ്റ വിദഗ്ധർ പറയുന്നു.

അപേക്ഷക‌ർ

അപേക്ഷക‌ർ

എല്ലാ വർഷവും കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാ തൊഴിൽ-മുൻഗണന കുടിയേറ്റക്കാർക്കും യുഎസ് 1,40,000 ഗ്രീൻ കാർഡുകൾ മാത്രമാണ് നൽകുന്നത്. നിലവിൽ യുഎസിൽ താമസിക്കുന്ന ഗ്രീൻ കാർഡുകൾക്ക് അപേക്ഷിച്ച 1 ദശലക്ഷം കുടിയേറ്റക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒരു ലിസ്റ്റ് നിലവിലുണ്ട്. തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകൾക്കായി 300,000 ഇന്ത്യക്കാരുടെ അപേക്ഷകളാണുള്ളത്. എച്ച് 1 ബി വിസയിൽ യുഎസിൽ പോയി അവിടെ സ്ഥിര താമസത്തിനായി അപേക്ഷിച്ച ഇന്ത്യൻ പൗരന്മാരാണ് ഇവർ.

കൂടുതൽ ഇന്ത്യക്കാ‍ർ‌

കൂടുതൽ ഇന്ത്യക്കാ‍ർ‌

രാജ്യങ്ങൾക്ക് കനത്ത നിയന്ത്രണം ഏ‍ർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യക്കാരാണ് അപേക്ഷകരിൽ ഏറ്റവും കൂടുതലുള്ളത്. നിയമമനുസരിച്ച്, ഇന്ത്യക്കാർക്കായി 7% ക്വാട്ടയുണ്ട്. അത് ഏകദേശം 5,000-7,000 വരെയാണ്. മറ്റ് രാജ്യങ്ങളിലെ അപേക്ഷകൾ കുറവായതിനാൽ തന്നെ ഇന്ത്യക്കാ‍ർക്ക് കൂടുതൽ അവസരം ലഭിക്കും.

എച്ച്‌ 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതിഎച്ച്‌ 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി

English summary

How does Trump's green card ban benefit Indians? | ട്രംപിന്റെ ഗ്രീൻ കാർഡ് നിരോധനം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുന്നത് എങ്ങനെ?

The suspension of green cards or permanent resident permits until the end of this year may benefit Indians interested in working in the United States. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X