നാല് പേർക്ക് ഒന്നിച്ച് ട്രെയിൻ ടിക്കറ്റെടുത്തു; ഒന്ന് മാത്രം ക്യാന്‍സല്‍ ചെയ്യാൻ സാധിക്കുമോ? വഴികളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു യാത്ര പ്ലാൻ ചെയ്ത്, എല്ലാ പറഞ്ഞുറപ്പിച്ച് അവസാന നിമിഷം മുങ്ങുന്നൊരു കൂട്ടുകാരൻ നിങ്ങൾക്കുണ്ടോ? എങ്കിൽ നിർബന്ധമായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ലേഖനമാണിത്. തീവണ്ടി യാത്രകൾ ഇഷ്ടപ്പെടുന്നവർ യാത്രയിൽ ഒന്നിച്ച് സീറ്റ് കിട്ടാനാണ് ശ്രമിക്കുക. ഇതിനായി ഒന്നിച്ചാകും എല്ലാവരുടെയും ടിക്കറ്റും ബുക്ക് ചെയ്യുന്നത്.

റെയിൽവെ സ്റ്റേഷനിലെത്തി കൗണ്ടർ വഴി ബുക്ക് ചെയ്യാനും ഐആർസിടിസിയുടെ ആപ്പ്, വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. റെയിൽവെ സ്റ്റേഷനിലെ തിരക്കും ബഹളങ്ങളും കാരണം പലരും ഇന്ന് ഐആർസിടിസി വഴി ഓൺലൈനായി ടിക്കറ്റെടുക്കുന്നതിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്.

ഐആര്‍സിടിസി ആപ്പ്

ഐആര്‍സിടിസി ആപ്പ് വഴി ഒറ്റയെക്കെടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ വളകെ എളുപ്പമാണ്. ഒന്നിലധികം പേര്‍ക്കായി ഒന്നിച്ചെടുത്ത ടിക്കറ്റില്‍ നിന്ന് ഒരാളുടെ ടിക്കറ്റ് റദ്ദാക്കുക എന്താണ് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ?. 3-4 സീറ്റ് ബുക്ക് ചെയ്തില്‍ നിന്ന് ഒരാളുടെ ടിക്കറ്റ് ഒഴിവാക്കാനും ഇന്ന് സൗകര്യമുണ്ട്. ഇതിന് ഐആർസിടിസി ആപ്പ്, വെബ്സൈറ്റ് ഉപയോ​ഗിക്കാം.

ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം റെയില്‍വെ നൽകുന്നുണ്ട്. ആപ്പ് വഴി ഓൺലൈനായെടുത്ത ടിക്കറ്റാണെങ്കിൽ കൗണ്ടില്‍ നിന്ന് റദ്ദാക്കാനാകില്ല. ഒറ്റ ടിക്കറ്റ് റദ്ദാക്കാനുള്ള നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: യാത്ര ട്രെയിനിലാണോ; കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ വഴിയുണ്ട്; റെയില്‍വെയുടെ ഈ സൗകര്യം ഉപയോഗിക്കാംAlso Read: യാത്ര ട്രെയിനിലാണോ; കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ വഴിയുണ്ട്; റെയില്‍വെയുടെ ഈ സൗകര്യം ഉപയോഗിക്കാം

മൈ ട്രാന്‍സാക്ഷന്‍

* ഐആര്‍സിടിസി ആപ്പ്, വെബ്‌സൈറ്റിൽ പ്രവേശളിച്ച് യൂസ‌ർ നെയിം, പാസ്‍വേര്‍ഡ് നല്‍കി ഐആർസിടിസി അക്കൗണ്ട് ലോഗിന്‍ ചെയ്യണം.

* അക്കൗണ്ടിൽ മൈ ട്രാന്‍സാക്ഷന്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

* മൈ അക്കൗണ്ട് മെനുവിന് താഴെയുള്ള 'ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.

* ബുക്ക് ചെയ്ത ടിക്കറ്റ് വിശദാംശങ്ങള്‍ ഇവിടെ കാണാം. ഇതിൽ നിന്ന് ക്യാന്‍സല്‍ ചെയ്യേണ്ട ടിക്കറ്റ് തിരഞ്ഞെടുക്കുക.

* ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം ക്യാന്‍സല്‍ ടിക്കറ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 

Also Read: തീവണ്ടി യാത്രയ്ക്കിടെ ഉറങ്ങി പോയാലും പ്രശ്നമില്ല; ഇറങ്ങേണ്ട സമയം വിളിച്ചുണര്‍ത്തും റെയില്‍വെAlso Read: തീവണ്ടി യാത്രയ്ക്കിടെ ഉറങ്ങി പോയാലും പ്രശ്നമില്ല; ഇറങ്ങേണ്ട സമയം വിളിച്ചുണര്‍ത്തും റെയില്‍വെ

ക്യാന്‍സലേഷന്‍

* റദ്ദാക്കേണ്ട യാത്രക്കാരന്റെ പേര് തിരഞ്ഞെടുത്ത് ക്യാന്‍സല്‍ ടിക്കറ്റ് എന്ന ഭാ​ഗത്ത് ക്ലിക്ക് ചെയ്യുക.

* റദ്ദാക്കാൽ ഉറപ്പിക്കാനായി തൊട്ടടുത്ത വിൻഡോയിൽ ഓകെ ക്ലിക്ക് ചെയ്യണം.

* ക്യാന്‍സലേഷന്‍ പൂര്‍ത്തിയായൽ ടിക്കറ്റിന്റെ ക്യാന്‍സലേഷന്‍ ഫീ കുറച്ചുള്ള തുക അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യും.

* ഐആർസിടിസി ആപ്പിൽ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലും ഇമെയിലിലും ക്യാന്‍സലേഷന്‍ സ്ഥിരീകരിച്ച എസ്എംഎസും ഇമെയിലും ലഭിക്കും.


ഒന്നിലധികം ടിക്കറ്റെടുത്തൊരാൾ അതില്‍ ഒന്ന് ക്യാന്‍സല്‍ ചെയ്താല്‍ പിന്നീട് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ ഇലക്ട്രോണിക് റിസര്‍വേഷന്‍ സ്ലിപ്പിന്റെ പുതിയ പ്രിന്റൗട്ട് കരുതേണ്ടി വരും. 

Also Read: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എങ്ങനെ പണം ലാഭിക്കാം; പരി​ഗണിക്കാം ഈ 5 വഴികൾAlso Read: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എങ്ങനെ പണം ലാഭിക്കാം; പരി​ഗണിക്കാം ഈ 5 വഴികൾ

ക്യാൻസലേഷൻ ചാർജ്

ക്യാൻസലേഷൻ ചാർജ്

ക്യന്‍സലേഷന്‍ ചാര്‍ജ് കിഴിച്ചുള്ള തുകയാണ് റെയില്‍വെ തിരികെ നല്‍കുക. ടിക്കറ്റ് ക്യന്‍സല്‍ ചെയ്ത് 5 ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് റീഫണ്ട് നല്‍കുന്നത്. ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ഒന്നും ലഭിക്കില്ല.

ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് റദ്ദാക്കിയാല്‍ നിശ്ചിത തുകയാണ് വ്യത്യസ്ത ക്ലാസുകള്‍ക്ക് ഈടാക്കുന്നത്. എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റാണ് റദ്ദാക്കുന്നതെങ്കില്‍ 240 രൂപയും എസി 2 ടെയര്‍ ടിക്കറ്റിന് 200 രൂപയും ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കണം.

സ്ലീപ്പര്‍ ക്ലാസ്

എസി 3 ടെയറിന് 120 രൂപയും സ്ലീപ്പര്‍ ക്ലാസിന് 60 രൂപയും ചാര്‍ജ് നല്‍കണം. തീവണ്ടി പുറപ്പെടുന്നതിന് 12 മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമോ ഫ്‌ളാറ്റ് നിരക്കോ കണക്കാക്കി ഉയര്‍ന്ന നിരക്ക് ഈടാക്കും. ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് 12 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കണം.

Read more about: irctc railway
English summary

How To Cancel One Person Ticket From A Bulk Booked Train Ticket; Here's Details

How To Cancel One Person Ticket From A Bulk Booked Train Ticket; Here's Details, Read In Malayalam
Story first published: Saturday, December 24, 2022, 13:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X