സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഐസിഐസിഐ-എച്ച്പിസിഎല്‍, ഉപഭോക്താക്കള്‍ക്ക് നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള ആനുകൂല്യങ്ങളും റിവാര്‍ഡ് പോയിന്റുകളും നേടാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിനായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (എച്ച്പിസിഎല്‍) ചേര്‍ന്ന് ഒരു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ആരംഭിക്കുമെന്ന് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു.

സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഐസിഐസിഐ-എച്ച്പിസിഎല്‍, ഉപഭോക്താക്കള്‍ക്ക് നേട്ടങ്ങൾ

'ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ദൈനംദിന ഇന്ധന, വൈദ്യുതി, മൊബൈല്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകള്‍, ബിഗ് ബസാര്‍, ഡി-മാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള അവരുടെ ചെലവുകളില്‍ മികച്ച പ്രതിഫലവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

'ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്' സമാരംഭിക്കുന്നതിന് എച്ച്പിസിഎല്ലുമായി പങ്കാളിത്തത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഐസിഐസിഐ ബാങ്ക് ഹെഡ് - സുദിപ്ത റോയ് പറഞ്ഞു. സാധാരണയായി, സമാന ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വിഭാഗത്തിലെ ചെലവുകള്‍ക്ക് ത്വരിതപ്പെടുത്തിയ ആനുകൂല്യങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഈ കാര്‍ഡ് ഉപയോക്താക്കള്‍ നടത്തുന്ന എല്ലാ ഇടപാടുകളിലും ആനൂകൂല്യം ലഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഡ് ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം, മൊബൈല്‍ ബാങ്കിംഗ് ആപ്പ്, എന്നിവ ഉപയോഗിച്ച് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ഏറ്റവും മികച്ച നേട്ടങ്ങളാണ് ഈ കാര്‍ഡ് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയെന്ന് ബാങ്ക് അറിയിച്ചു.

വിപണിയില്‍ 'കരടിയുടെ' വാഴ്ച; സെന്‍സെക്‌സ് 355 പോയിന്റ് താഴേക്ക്വിപണിയില്‍ 'കരടിയുടെ' വാഴ്ച; സെന്‍സെക്‌സ് 355 പോയിന്റ് താഴേക്ക്

English summary

ICICI-HPCL Introduces Super Saver Credit Card, Users get more benefits

ICICI-HPCL Introduces Super Saver Credit Card, Users get more benefits
Story first published: Wednesday, July 21, 2021, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X