ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ പഴയ സ്വര്‍ണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തിലെ ജനങ്ങള്‍ 10.79 ടണ്‍ പഴയ സ്വര്‍ണം വിറ്റഴിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈ മാസത്തിലെ കണക്കുകളാണിത്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ മലയാളികള്‍ 10.79 സ്വര്‍ണം വിറ്റ് പണമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒപ്പം പഴയ സ്വര്‍ണം വിറ്റ് പുതുക്കിയ സ്വര്‍ണമാക്കിയതിന്റെ കണക്കുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടും.

 

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ പഴയ സ്വര്‍ണം

സ്വര്‍ണവില 42000 രൂപയിലെത്തിയ ആഗസ്റ്റ് മാസത്തില്‍ പഴയ സ്വര്‍ണ വില്‍പ്പന കുത്തനെ ഉയരുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് വില കുറഞ്ഞപ്പോള്‍ വിറ്റഴിക്കല്‍ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്താകെ 41.5 ടണ്‍ പഴയ സ്വര്‍ണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുതുക്കിയ സ്വര്‍ണമാക്കി മാറ്റിയത്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 36.5 ടണ്‍ സ്വര്‍ണമാണ് ഇങ്ങനെ ചെയ്തത്. ഈ വര്‍ഷം 13.6 ശതമാനം വര്‍ദ്ധനയാണ് സംഭവിച്ചത്. കൊവിഡ് മൂലം ജനങ്ങള്‍ നേരിട്ട സാമ്പത്തിക പ്രശ്‌നങ്ങളും സ്വര്‍ണത്തിന് ഞെട്ടിക്കുന്ന രീതിയില്‍ വില കൂടിയതുമാണ് കാരണം.

അതേസമയം, ഗവണ്‍മെന്റിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്റെ (എസ്ജിബി) 2020-21 സാമ്പത്തിക വര്‍ഷത്തെ എട്ടാമത്തെ ഗോള്‍ഡ് ബോണ്ട് വില്‍പ്പന നവംബര്‍ 9ന് ആരംഭിക്കും. ദീപാവലി, ധന്‍തേരസ് ഉത്സവങ്ങള്‍ക്ക് ഒരാഴ്ച മുമ്പാണ് സബ്സ്‌ക്രിപ്ഷനായി തുറക്കുന്നത്. നവംബര്‍ 13ന് വില്‍പ്പന അവസാനിക്കും. പദ്ധതിക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ കിഴിവ് നല്‍കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിച്ചതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

English summary

In the second quarter of this financial year, Malayalees sold 10.79 tonnes of old gold

In the second quarter of this financial year, Malayalees sold 10.79 tonnes of old gold
Story first published: Monday, November 9, 2020, 0:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X