ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷൻ അലിഎക്സ്പ്രസ്സ്, വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷൻ സ്നാക്ക് വീഡിയോ, ബിസിനസ് കാർഡ് റീഡർ കാംകാർഡ് എന്നിവയുൾപ്പെടെ 43 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ചൊവ്വാഴ്ച നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുള്ളതാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.

ആപ്പ് നിരോധനം
നയതന്ത്ര, സൈനിക തലങ്ങളിൽ പലതവണ ചർച്ചകൾ നടത്തിയിട്ടും ചൈനയുമായുള്ള ആറുമാസത്തിലേറെയുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന് ഇന്ത്യ നടത്തുന്ന മൂന്നാമത്തെ നിരോധനമാണിത്. വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഇന്ത്യയ്ക്ക് ദോഷകരമായേക്കാവുന്ന ഈ ആപ്ലിക്കേഷനുകൾ സംബന്ധിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ നിരോധനം
ചൊവ്വാഴ്ചത്തെ നിരോധനം കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യ നിരോധിച്ച ആകെ ചൈനീസ് ആപ്ലിക്കേഷനുകളുടെ എണ്ണം 267 ആയി. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ബൈറ്റ്ഡാൻസിന്റെ ടിക്ക് ടോക്കും അലിബാബയുടെ യുസി ബ്രൗസറും ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ ജൂണിൽ കേന്ദ്രം നിരോധിച്ചിരുന്നു. 59 ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിക്കുന്ന 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ പിന്നീട് നിരോധിച്ചു.

രണ്ടാം ഘട്ടം
ജനപ്രിയ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി, ബൈഡു എന്നിവയുൾപ്പെടെ 118 അപ്ലിക്കേഷനുകൾ സെപ്റ്റംബറിൽ നിരോധിച്ചു. ഈ ആപ്ലിക്കേഷനുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾ ഉപയോഗിക്കുന്നത് തടയാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രത്തിൽ നിന്നുള്ള സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യയിൽ പബ്ജി ഇനി ആർക്കും കളിക്കാനാകില്ല, സെർവർ അടച്ചുപൂട്ടി

ആലിബാബയ്ക്കും നിരോധനം
ആലിബാബ ഗ്രൂപ്പിന്റെ പ്രധാന അപ്ലിക്കേഷനുകളായ ആലിസപ്ലയേഴ്സ് മൊബൈൽ, ആലിബാബ വർക്ക്ബെഞ്ച്, ആലിഎക്സ്പ്രസ്സ്, ആലിപേ കാഷ്യർ എന്നിവയുൾപ്പെടെ ചൈനീസ് സോഷ്യൽ, ഏഷ്യൻഡേറ്റ്, വീഡേറ്റ് എന്നിവ പോലുള്ള ഒരു കൂട്ടം ഡേറ്റിംഗ് ആപ്ലിക്കേഷനുകളും ചൊവ്വാഴ്ച മുതൽ നിരോധിച്ചു.
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളെ നിരോധിക്കാനൊരുങ്ങി സർക്കാർ; ഇലക്ട്രിക്കിലേക്ക് മാറിയാൽ വീണ്ടും ഓടാം

ഇന്ത്യൻ ആപ്പുകൾക്ക് നേട്ടം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി, ഈ നടപടി ഇന്ത്യൻ ആപ്ലിക്കേഷൻ നിർമ്മാതാക്കൾക്ക് ഉപകാരപ്രദമാണ്. നിരോധനം വളരെ മികച്ച നീക്കമാണ്, ചൈനീസ് ആപ്ലിക്കേഷനുകൾക്ക്‘ ഇന്ത്യയുടെ പരമാധികാരത്തിൻ മേൽ കടന്നു കയറാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് നിരോധനമെന്ന് ചിംഗാരി ആപ്പ് ചീഫ് എക്സിക്യൂട്ടീവ് സുമിത് ഘോഷ് പറഞ്ഞു.

സുരക്ഷാ ആശങ്ക
സ്മാർട്ട് ഫോണുകളിലെ നിരവധി ആപ്ലിക്കേഷനുകൾ വൻതോതിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സുരക്ഷാ ആശങ്ക. അവ നൽകുന്ന സേവനവുമായി ഇതിന് യാതൊരു ബന്ധവുമില്ല, എന്നുള്ളതാണ് മറ്റൊരു വസ്തുതയെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ സേഫ്ഹൌസ് ടെക്നോളജീസിന്റെ സഹസ്ഥാപകനായ ആദിത്യ നാരംഗ് പറഞ്ഞു.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന, ഇ-ഗോപാല ആപ്പ്; മോദിയുടെ പുതിയ പദ്ധതികളെക്കുറിച്ച് അറിയാം