ചില്ലറ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും താഴ്ന്നനിലയില്‍; ഒക്ടോബര്‍ കണക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കുറയുന്നു. ഒക്ടോബറില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനപ്പടുത്തിയുള്ള പണപ്പെരുപ്പം 6.77 ശതമാനത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. സെപ്തംബറില്‍ ചില്ലറ പണപ്പെരുപ്പം 7.41 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പുതിയ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിട്ടത്.

ചില്ലറ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും താഴ്ന്നനിലയില്‍; ഒക്ടോബര്‍ കണക്കുകള്‍

മൂന്നുമാസത്തെ താഴ്ന്ന നിലയിലേക്ക് ക്രമപ്പെട്ടെങ്കിലും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന 6 ശതമാനമെന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം ഇപ്പോഴും. തുടര്‍ച്ചയായി പത്താം മാസമാണ് പണപ്പെരുപ്പം 6 ശതമാനത്തിലധികം രേഖപ്പെടുത്തുന്നതെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം. 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2 ശതമാനം മാര്‍ജിന്‍ കരുതി 4 ശതമാനത്തില്‍ ചില്ലറ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തണമെന്നാണ് റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ധനനയ യോഗങ്ങളില്‍ ഉപഭോക്തൃ വിലസൂചികയില്‍ നിന്നുള്ള വിവരങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാറുണ്ട്.

നേരത്തെ, പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിന് വിശദീകരണം നല്‍കുന്നതിന് വേണ്ടി പ്രത്യേക യോഗം കേന്ദ്ര ബാങ്ക് വിളിച്ചുച്ചേര്‍ത്തിരുന്നു. സെപ്തംബര്‍ 28 മുതല്‍ 30 വരെ ചേര്‍ന്ന ധനനയ യോഗത്തില്‍ 50 അടിസ്ഥാന പോയിന്റ് വര്‍ധനവ് റീപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുകയുണ്ടായി. ഇതോടെ 5.90 ശതമാനത്തിലേക്കും റീപ്പോ നിരക്കെത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 190 അടിസ്ഥാന പോയിന്റ് വര്‍ധനവ് കേന്ദ്ര ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ പലിശ നിരക്ക് കൂട്ടിയിട്ടും പണപ്പെരുപ്പത്തെ 6 ശതമാനത്തിന് കീഴെ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്കിന് കഴിയുന്നില്ല.

എന്തായാലും ഒക്ടോബറില്‍ പണപ്പെരുപ്പം കുറഞ്ഞെന്ന വിവരം പ്രത്യാശയേകുന്നുണ്ട്. പോയമാസം ഭക്ഷ്യവസ്തുക്കളിലെ വിലക്കയറ്റം 8.60 ശതമാനത്തില്‍ നിന്നും 7.01 ശതമാനമായി കുറഞ്ഞു. മുട്ടയുടെ വിലയില്‍ 0.18 ശതമാനവും ഭക്ഷ്യയെണ്ണയുടെ വിലയില്‍ 2.15 ശതമാനവും വിലക്കയറ്റം ക്രമപ്പെട്ടു. ഇതേസമയം, പഞ്ചസാര ഉള്‍പ്പെടെ മധുര ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ വലിയ മാറ്റം വന്നിട്ടില്ല.

കഴിഞ്ഞ മാസം പച്ചക്കറികളുടെ വില 7.77 ശതമാനവും ധാന്യങ്ങളുടെ വിലയില്‍ 12.08 ശതമാനവും വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ചിത്രത്തിലും കാണാം 18.02 ശതമാനം വര്‍ധനവ്. പാലുത്പന്നങ്ങള്‍ക്ക് 7.69 ശതമാനവും മത്സ്യമാംസങ്ങള്‍ക്ക് 3.08 ശതമാനവും വില ഉയര്‍ന്നപ്പോള്‍ പഴവര്‍ഗങ്ങള്‍ 5.20 ശതമാനം വിലക്കയറ്റം കണ്ടു. ഭക്ഷ്യമേഖലയ്ക്ക് പുറമെ ഇന്ധനങ്ങളുടെ വിഭാഗത്തില്‍ 9.93 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തുന്നത്. വസ്ത്രങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും 10.6 ശതമാനവും ഭവന നിര്‍മാണ രംഗത്ത് 4.58 ശതമാനവും വിലക്കയറ്റം പറഞ്ഞറിയിക്കുന്നുണ്ട്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.39 ശതമാനത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ 19 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. 2021 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് മൊത്ത പണപ്പെരുപ്പം ഒറ്റക്ക സംഖ്യയിലേക്ക് നിജപ്പെടുന്നതും.

Read more about: inflation india
English summary

India Inflation: CPI Based Retail Inflation At 3-Month Low; WPI Inflation Cools Off To Single Digit; Know In Detail

India Inflation: CPI Based Retail Inflation At 3-Month Low; WPI Inflation Cools Off To Single Digit; Know In Detail. Read in Malayalam.
Story first published: Monday, November 14, 2022, 21:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X