അപ്രതീക്ഷിത വിയോഗം; ഇന്ത്യയുടെ ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമായിരുന്ന രാകഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്നു രാവിലെ മുംബൈയിലാണ് അന്ത്യം. സുഖമില്ലാതായതിനെ തുടര്‍ന്ന് രാവിലെ 6.30-ഓടെ കാന്‍ഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. ഭാര്യ രേഖ. മൂന്ന് മക്കള്‍.

 

പ്രധാനമന്ത്രി മോദി

രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു എന്നും ഇന്ത്യന്‍ വ്യവസായ രംഗത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയാണ് ജുന്‍ജുന്‍വാല മടങ്ങുന്നത് എന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു. തന്റെ കൂടി പങ്കാളിത്തത്തോടെ കഴിഞ്ഞമാസം പ്രവര്‍ത്തനം ആരംഭിച്ച ആകാശ എയര്‍ലൈന്‍സിന്റെ ഉദ്ഘാടനത്തിലാണ് ഏറ്റവുമൊടുവില്‍ ജുന്‍ജുന്‍വാല പൊതുവേദിയില്‍ സന്നിഹിതനായത്.

Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!

ഭാര്യ രേഖ

രാകേഷിന്റെയും ഭാര്യ രേഖയുടേയും പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്താണ് റെയര്‍ എന്റര്‍പ്രൈസസ് എന്നു പേരിട്ടത്. വൈകാതെ തന്നെ രാജ്യത്തെ മികച്ച ഷെയര്‍ ട്രേഡിങ് കമ്പനിയായി അത് വളര്‍ന്നു. 1985-ല്‍ സഹോദരന്റെ സുഹൃത്ത് കടമായി നല്‍കിയ 5000 രൂപയുമായി ഷെയര്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുമ്പോള്‍ ജുന്‍ജുന്‍വാലയുടെ പ്രായം 25 വയസ്സായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോര്‍ബ്‌സ് മാസികയുടെ പട്ടിക നോക്കിയാല്‍ ഇന്ത്യയിലെ 48-ആമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 30,000 കോടിയിലധികമാണ്.

ആസ്തി കണക്കാക്കിയാല്‍ 41,000 കോടിക്ക് മുകളിലുണ്ടാകും. അതേസമയം ജുന്‍ജുന്‍വാലയ്ക്ക് 60 വയസ് തികഞ്ഞ വേളയില്‍ തന്റെ സ്വത്തിന്റെ 25 ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

വാറന്‍ ബഫറ്റ്

വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും ജുന്‍ജുന്‍വാല നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യയുടെ 'വാറന്‍ ബഫറ്റ്' എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്‌ഫോളിയോയും രാകേഷിനുണ്ട്. നിലവില്‍ 36 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പൊതു സമക്ഷത്തിലുള്ള പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായുള്ളത്.

Also Read: 5 ഓഹരികള്‍ സഹായിച്ചു; ജൂലൈയില്‍ ജുന്‍ജുന്‍വാല കീശയിലാക്കിയത് 5,190 കോടി!Also Read: 5 ഓഹരികള്‍ സഹായിച്ചു; ജൂലൈയില്‍ ജുന്‍ജുന്‍വാല കീശയിലാക്കിയത് 5,190 കോടി!

സെന്‍സെക്‌സ്

രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായതിനാലാണ് രാകേഷ് പേരിനൊപ്പം സ്ഥലനാമവും ചേര്‍ത്തത്. മുംബൈയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. മുംബൈയില്‍ നിന്നു ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു.

ജുന്‍ജുന്‍വാല ഓഹരി വിപണിയിലേക്കിറങ്ങുമ്പോള്‍ ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് കേവലം 150 പോയന്റിലായിരുന്നു നിന്നിരുന്നത്. പിന്നീട് സെന്‍സെക്‌സിന്റെ റെക്കോഡ് കുതിപ്പിനൊപ്പം രാകേഷ് ജുന്‍ജുന്‍വാലയും പറന്നുയര്‍ന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

ജിയോജിത്

ആപ്‌ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയര്‍മാനാണ്. ഇതിനു പുറമേ വൈസ്രോയ് ഹോട്ടല്‍സ്, കോണ്‍കോര്‍ഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരാളാണ് ജുന്‍ജുന്‍വാല. കൂടാതെ, ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ മൂവ്‌മെന്റിന്റെ ഉപദേശകനുമാണ്.

English summary

India's Big Bull Rakesh Jhunjhunwala Passes Away At 62 In Mumbai

India's Big Bull Rakesh Jhunjhunwala Passes Away At 62 In Mumbai
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X