സ്വർണം ഇല്ലെങ്കിലും ഇനി ജീവിക്കാം; ഡിമാൻഡിൽ കനത്ത ഇടിവ്, 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് സ്വർണ്ണ വിലയിൽ കുതിച്ചുചാട്ടത്തിന് കാരണമായതിനാൽ 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്കായുള്ള ആവശ്യം 41 ശതമാനം ഇടിഞ്ഞ് 73.9 ടണ്ണായി. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്കാണ് സ്വർണ ഉപഭോഗം ഇടിഞ്ഞിരിക്കുന്നത്. ലോകമെമ്പാടുമുള്ള 39 ശതമാനം ഇടിവിനെക്കാൾ കനത്ത ഇടിവാണ് ഇന്ത്യയിലേത്. ലോകത്തെ ആകെ സ്വർണ ഉപഭോഗം 325.8 ടൺ ആയാണ് കുറഞ്ഞിരിക്കുന്നത്.

ചൈനയിൽ കനത്ത ഇടിവ്

ചൈനയിൽ കനത്ത ഇടിവ്

മഞ്ഞ ലോഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം അവലോകന കാലയളവിൽ 65 ശതമാനം ഇടിഞ്ഞ് 13 വർഷത്തെ ഏറ്റവും താഴ്ന്ന 64 ടണ്ണായി കുറഞ്ഞുവെന്ന് ഡബ്ല്യുജിസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ആഗോള തലത്തിലുള്ള ഡിമാൻഡ് ഇടിവ് പ്രതിവർഷം 26 ശതമാനം ഇടിഞ്ഞ് 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 16.6 ബില്യൺ ഡോളറായി കുറഞ്ഞു. ത്രൈമാസ ശരാശരി സ്വർണ്ണ വില 1,582.8 ഡോളർ ആണ്.

ആഗോള ജ്വല്ലറി ഡിമാൻഡ്

ആഗോള ജ്വല്ലറി ഡിമാൻഡ്

ആഗോള ജ്വല്ലറി ഡിമാൻഡ് ഏറ്റവും താഴ്ന്ന ത്രൈമാസ നിരക്കിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിമാൻഡ് 39 ശതമാനം കുറഞ്ഞ് 325.8 ടണ്ണായി. അഞ്ചുവർഷത്തെ ത്രൈമാസ ശരാശരിയായ 558.1 ടണ്ണിൽ ഇത് 42 ശതമാനമാണ്. കൊറോണ വൈറസിന്റെ ആഘാതം ഉയർന്നതിനൊപ്പം സ്വർണ്ണ വില കുത്തനെ ഉയർന്നതാണ് ഡിമാൻഡ് ഇടിയാൻ പ്രധാന കാരണമെന്ന് ഡബ്ല്യുജിസി പറഞ്ഞു. വൈറസ് വ്യാപനം സ്വർണ്ണ വിതരണത്തിൽ തടസ്സമുണ്ടാക്കി. ഖനി ഉൽപാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം കുറഞ്ഞ് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 795.8 ടണ്ണായി.

ഡിമാൻഡ് ഇടിവ് തുടർന്നു

ഡിമാൻഡ് ഇടിവ് തുടർന്നു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2020 മാർച്ച് പാദത്തിൽ വിവാഹ സീസൺ ഡിമാൻഡ് ഉയർത്തിയെങ്കിലും, ഫെബ്രുവരി പകുതി മുതൽ പ്രാദേശിക സ്വർണ്ണ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കളുടെ വാങ്ങലുകൾ കുറച്ചു. അതുകൊണ്ട് തന്നെ ഡിമാൻഡ് ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലേയ്ക്ക് നീങ്ങിയതോടെ മൊത്തത്തിലുള്ള സ്വർണ ആവശ്യത്തിൽ വീണ്ടും കുറവുണ്ടായി. മാർച്ചിലെ സ്വർണാഭരണങ്ങളുടെ ആവശ്യം 60 മുതൽ 80 ശതമാനം വരെയാണ് ഇടിഞ്ഞത്.

ശരാശരി വില

ശരാശരി വില

മാർച്ച് പാദത്തിൽ ഇന്ത്യയിലെ ശരാശരി സ്വർണ വില 10 ഗ്രാമിന് 41,124 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26.6 ശതമാനം കൂടുതലാണിത്. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തിൽ സ്വർണവില ഉയരുന്നതിനൊപ്പം പ്രാദേശിക സ്വർണ വില മാർച്ചിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 10 ഗ്രാമിന് 44,315 രൂപ എന്ന നിലയിലെത്തി.

ലോക്ക്ഡൌൺ പ്രതിസന്ധി

ലോക്ക്ഡൌൺ പ്രതിസന്ധി

ലോക്ക്ഡൌൺ മെയ് മാസത്തിലേക്ക് കടന്നതോടെ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഇനിയും കുറയുമെന്ന് ഡബ്ല്യുജിസി പ്രതീക്ഷിക്കുന്നു. സ്വർണ്ണത്തിന്റെ ഡിമാൻഡിനെ ലോക്ക്ഡൌൺ സാരമായി ബാധിക്കുമെന്ന് ഡബ്ല്യുജിസി കരുതുന്നു. ചില ബ്രാൻഡഡ് റീട്ടെയിലർമാർ അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ താൽപര്യം വർദ്ധിപ്പിച്ചതായി റിപ്പോർട്ടുചെയ്‌തിട്ടുണ്ടെങ്കിലും, ലോക്ക്ഡൗൺ നടപടികൾ ചുമത്തിയ ലോജിസ്റ്റിക്കൽ പ്രശ്‌നങ്ങൾ ഓർഡറുകൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

ഇടിഎഫ്

ഇടിഎഫ്

സ്വർണ്ണ-പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) ഒഴുക്ക് കൂടുതൽ ഉയർന്നു. ഇടിഎഫുകളുടെയും സമാന ഉൽ‌പ്പന്നങ്ങളുടെയും ആവശ്യകത മാർച്ച് പാദത്തിൽ 298 ടൺ ഉയർന്നു. നാലുവർഷത്തെ ഏറ്റവും ഉയർന്ന ത്രൈമാസ നിരക്കാണിത്. സ്വർണ ബാർ, സ്വർണ നാണയം എന്നിവയിലുള്ള നിക്ഷേപ ആവശ്യം 6 ശതമാനം കുറഞ്ഞ് 241.6 ടൺ.

Read more about: gold സ്വർണം
English summary

India's jewellery demand dips 41% | സ്വർണം ഇല്ലെങ്കിലും ഇനി ജീവിക്കാം; ഡിമാൻഡിൽ കനത്ത ഇടിവ്, 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Gold demand in India fell 41% to 73.9 tonnes in the quarter ended March 2020, due to a surge in gold prices following the coronavirus pandemic. Read in malayalam.
Story first published: Sunday, May 3, 2020, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X