എല്‍ഐസി പടിപടിയായി നിക്ഷേപം ഉയര്‍ത്തുന്ന ടാറ്റ ഗ്രൂപ്പ് ഓഹരി; നിങ്ങളുടെ പക്കലുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ നിക്ഷേപകരേക്കാള്‍ ദീര്‍ഘകാലയളവിലേക്കായിരിക്കും സാധാരണ ഗതിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (ഡിഐഐ) ഒരു ഇന്ത്യന്‍ കമ്പനിയില്‍ നിക്ഷേപമിറക്കുക. അതുകൊണ്ട് തന്നെ ഓഹരി വിലയിലും സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്ന ഘടകമാണിത്. അതുപോലെ ഒരു കമ്പനിയെ അടിസ്ഥാനപരമായും സാമ്പത്തീകവുമായൊക്കെ ശാസ്ത്രീയ വിശകലനം നടത്തിയിട്ടാകും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള തീരുമാനം സ്വീകരിക്കാറുള്ളത്.

എല്‍ഐസി

അതിനാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ഉയരുന്നത് പോസിറ്റീവായും വിഹിതം കുറയുന്നത് നെഗറ്റീവ് ഘടകമായും വിപണി വിദഗ്ധര്‍ കണക്കിലെടുക്കാറുണ്ട്. അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി), അടുത്തിടെ ഓഹരി വിഹിതം ഉയര്‍ത്തിയ ഒരു ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: കൈപൊള്ളാതെ നോക്കാം; 2023-ല്‍ പൊട്ടിത്തകരാവുന്ന 5 പെന്നി ഓഹരികള്‍Also Read: കൈപൊള്ളാതെ നോക്കാം; 2023-ല്‍ പൊട്ടിത്തകരാവുന്ന 5 പെന്നി ഓഹരികള്‍

ടാറ്റ ഗ്രൂപ്പ് ഓഹരി

പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോര്‍സിലാണ് എല്‍ഐസിയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 4.997 ശതമാനമായിരുന്ന ടാറ്റ മോട്ടോര്‍സിലെ എല്‍ഐസിയുടെ ഓഹരി വിഹിതം. ഇത് ഇപ്പോള്‍ 5.004 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ എല്‍ഐസിയുടെ കൈവശമുള്ള ടാറ്റ മോട്ടോര്‍സ് ഓഹരികളുടെ ആകെ എണ്ണം 16,61,98,741 ആയി വര്‍ധിച്ചു. അതായത് സമീപകാലയളവില്‍ 11.50 കോടി മുടക്കില്‍ ടാറ്റ മോട്ടോര്‍സിന്റെ 2,50,000 ഓഹരികളാണ് വാങ്ങിക്കൂട്ടിയതെന്ന് സാരം.

ഓഹരി വിശദാംശം

നിയമപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികള്‍, മറ്റൊരു കമ്പനിയില്‍ 5 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടുമ്പോള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ വിവരം ധരിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. ഇതുപ്രകാരം എല്‍ഐസി പുറത്തിറക്കിയ കുറിപ്പിലാണ് ടാറ്റ മോട്ടോര്‍സിലെ പങ്കാളിത്തം ഉയര്‍ത്തിയ കാര്യം വെളിവായത്. അതേസമയം 2021 ഡിസംബര്‍ 3-നും 2022 ഒക്ടോബര്‍ 31-നും ഇടയിലാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരികള്‍ വാങ്ങിയതെന്നും ഇതിന്റെ ശരാശരി വില 455.69 രൂപയാണെന്നും എല്‍ഐസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. 1945-ലാണ് കമ്പനിയുടെ തുടക്കം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വമ്പന്‍ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റ മോട്ടോര്‍സിന് ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും സ്വന്തമായി നിര്‍മ്മാണ ശാലകളുണ്ട്. ജാഗ്വാര്‍ & ലാന്റ് റോവര്‍ ഉള്‍പ്പെടെ 12 ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നു.

Also Read: അടുത്ത മള്‍ട്ടിബാഗറാകും; ഈ 4 ഡ്രോണ്‍ നിര്‍മാണ ഓഹരികള്‍ നോക്കിവെച്ചോളൂAlso Read: അടുത്ത മള്‍ട്ടിബാഗറാകും; ഈ 4 ഡ്രോണ്‍ നിര്‍മാണ ഓഹരികള്‍ നോക്കിവെച്ചോളൂ

പ്രമോട്ടര്‍

കഴിഞ്ഞ വര്‍ഷം ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, ടാറ്റ മോട്ടോര്‍സിന്റെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം നടത്തിയിരുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,52,200 കോടിയാണ്. ടാറ്റ മോട്ടോര്‍സിന്റെ ആകെ ഓഹരികളില്‍ 46.40 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 1.82 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുമുണ്ട്.

അതേസമയം 421 രൂപയിലായിരുന്നു ടാറ്റ മോട്ടോര്‍സ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 537 രൂപയും താഴ്ന്ന വില 366 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 12 ശതമാനം തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share stock market tata news
English summary

India's Top Investor LIC Raise Holdings In This Tata Group Stock Check Details

India's Top Investor LIC Raise Holdings In This Tata Group Stock Check Details. Read More In Malayalam.
Story first published: Tuesday, November 1, 2022, 20:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X