അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ച്ച ഓഹരി വിപണി തകര്‍ന്നടിഞ്ഞു. നിര്‍ണായകമായ 18,000 മാര്‍ക്ക് കൈവെടിഞ്ഞ നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ സുദീര്‍ഘമായ ബെയറിഷ് കാന്‍ഡിലാണ് വരച്ചുകാട്ടുന്നത്. 17,777-18,250 എന്ന വിശാലമായ സോണിലൂടെയാണ് കഴിഞ്ഞ 20 വ്യാപാര സെഷനുകളില്‍ നിഫ്റ്റി കടന്നുപോയതും.

ജനുവരി എക്‌സ്പയറി ദിനമായ ബുധനാഴ്ച്ച ഒരൊറ്റ ദിശയായിരുന്നു വിപണിക്ക്. തുടക്കം മുതല്‍ക്കെ നിഫ്റ്റി താഴോട്ട് നിലംപതിച്ചു. വിപണിയിലെ പരിഭ്രാന്തി പറഞ്ഞുവെയ്ക്കുന്ന ഇന്ത്യാ വിക്‌സ് സൂചികയാകട്ടെ 7.28 ശതമാനം ഉയര്‍ന്ന് 14.65 യൂണിറ്റില്‍ ഇപ്പോള്‍ നില്‍പ്പുണ്ട്.

അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?

മാര്‍ക്കറ്റ് എന്തുകൊണ്ട് ഇത്രയേറെ വീണു? ചിലര്‍ക്കെങ്കിലും സംശയമുണ്ട്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഭീകരമായ തകര്‍ച്ചയാണ് നിഫ്റ്റിയുടെ പതനത്തിന് കാരണം. ബുധനാഴ്ച്ച മാത്രം അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത മാര്‍ക്കറ്റ് കാപ്പില്‍ 55,000 കോടി രൂപയുടെ ചോര്‍ച്ചയുണ്ടായി. അദാനിയുടെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 1 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി പോര്‍ട്‌സ് 6 ശതമാനവും അദാനി പവര്‍ 5 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 8 ശതമാനവും വീതം മൂക്കുംകുത്തി വീണു. അദാനി ഗ്രീനിലും കാണാം 3 ശതമാനത്തിലേറെ തകര്‍ച്ച.

കഴിഞ്ഞില്ല, അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി, അംബുജ സിമന്റ് ഓഹരികളും പാടെ തകര്‍ന്നടിഞ്ഞിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയാണ് ബഹളങ്ങള്‍ക്കെല്ലാം കാരണം. അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ വിപണിയെ പിടിച്ചുകുലുക്കി.

അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോര്‍പ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ദീര്‍ഘകാലമായി ഓഹരി ക്രമക്കേടുകളും സാമ്പത്തിക തട്ടിപ്പുകളും നടത്തിവരുന്നതായി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അദാനി ഗ്രൂപ്പില്‍ ഷോര്‍ട്ട് പോസിഷനുകള്‍ കൈവശം വെയ്ക്കുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്.

17.8 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് അദാനി ഗ്രൂപ്പില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ക്ക് പുറമെ അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികളെ കുറിച്ചും നികുതി തട്ടിപ്പിനെ കുറിച്ചും കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലിസ്റ്റ് ചെയ്ത 7 അദാനി ഗ്രൂപ്പ് കമ്പനികള്‍ സംയുക്തമായി 167 ശതമാനം ഉയര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ ഓഹരികളെല്ലാം തന്നെ അമിതമൂല്യനിര്‍ണയത്തിലാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. മാത്രമല്ല, ഫണ്ടമെന്റല്‍ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി 85 ശതമാനം വരെ വീഴ്ച്ചയ്ക്കുള്ള സാധ്യതയും ഇവര്‍ അദാനി ഓഹരികളില്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്.

Read more about: stock market budget 2024
English summary

Indian Stock Market Crashes; Adani Group Stocks Lose Rs 55,000 Crore Followed By Hindenburg Report

Indian Stock Market Crashes; Adani Group Stocks Lose Rs 55,000 Crore Followed By Hindenburg Report. Read in Malayalam.
Story first published: Wednesday, January 25, 2023, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X