കൊറോണ ഭീതിയ്ക്കിടയിൽ ഇന്ത്യൻ ഓഹരികൾക്ക് ഇന്ന് നേട്ടം, യെസ് ബാങ്ക് ഓഹരികൾ കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ കൂടുതൽ സർക്കാർ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടയിൽ ഇന്ത്യൻ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു. യു‌എസ് സ്റ്റോക്ക് ഫ്യൂച്ചറുകളുടെ ഏഷ്യൻ‌ ട്രേഡിംഗിലെ ദൈനംദിന പരിധി ഉയർ‌ന്നു. സാമ്പത്തിക മാന്ദ്യ ആശങ്കകളെ തുടർന്ന് എസ് ആൻറ് പി 500 തിങ്കളാഴ്ച റെക്കോഡിലെ മൂന്നാമത്തെ ഏറ്റവും വലിയ പ്രതിദിന ശതമാന ഇടിവ് നേരിട്ടിരുന്നു.

ഈ മാസം 23 ശതമാനം ഇടിഞ്ഞ നിഫ്റ്റി 1.4 ശതമാനം ഉയർന്ന് 9,337 ലെത്തി. സെൻസെക്സ് 1.28 ശതമാനം ഉയർന്ന് 31,771.54 ലെത്തി. കൊറോണ വൈറസ് കേസുകളും എണ്ണം രാജ്യത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആഘാതം പരിഹരിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ഭീതിയിൽ ആഗോള വിപണി, സെൻസെക്സിൽ 2000 പോയിന്റ് ഇടിവ് 

കൊറോണ ഭീതിയ്ക്കിടയിൽ ഇന്ത്യൻ ഓഹരികൾക്ക് ഇന്ന് നേട്ടം, യെസ് ബാങ്ക് ഓഹരികൾ കുതിക്കുന്നു

എന്നാൽ ഇന്നത്തെ നേട്ടം ശ്വാശ്വതമല്ലെന്നും നിക്ഷേപകർ ഇപ്പോഴും പരിഭ്രാന്തിയിലാണെന്നുമാണ് ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വൈറസ് ആശങ്കകളുടെ തീവ്രത കുറയ്ക്കാൻ കൂടുതൽ സർക്കാർ പിന്തുണ വഴി സാധിക്കുമെന്നും ഇവർ പറയുന്നു. റിസർവ് ബാങ്ക് കൂടുതൽ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് കൊച്ചിയിലെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് ഇന്ത്യടുഡേയോട് പറഞ്ഞു.

ഈ വർഷം 36 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യയുടെ ലോഹ, ഖനന ഓഹരികൾ തിങ്കളാഴ്ച 3.8 ശതമാനം ഉയർന്നു.റേറ്റിംഗ് ഏജൻസിയായ മൂഡിസ് റേറ്റിംഗ് അപ്‌ഗ്രേഡുചെയ്‌തതിന് ശേഷം യെസ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ 30% ഉയർന്നു. ഇതോടെ യെസ് ബാങ്ക് ഓഹരികൾ കുതിച്ചുയരാൻ തുടങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 2 ശതമാനത്തിലധികം ഉയർന്നു. ഇന്ത്യയുടെ വോളറ്റിലിറ്റി സൂചിക 6.5 ശതമാനം ഉയർന്ന് 11 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിഫ്റ്റി ഐടി സൂചിക അര ശതമാനം ഇടിവ് രേഖപ്പെടുത്തി. ഐടി ഭീമനായ ഇൻഫോസിസ് ലിമിറ്റഡ് 1.5 ശതമാനം ഇടിഞ്ഞു.

ഓഹരി വിപണി കരകയറുന്നു, സെൻസെക്സിലും നിഫ്റ്റിയിലും നേട്ടം 

English summary

Indian stocks are gaining amid corona fears | കൊറോണ ഭീതിയ്ക്കിടയിൽ ഇന്ത്യൻ ഓഹരികൾക്ക് ഇന്ന് നേട്ടം, യെസ് ബാങ്ക് ഓഹരികൾ കുതിക്കുന്നു

Indian stocks are performing better today amid expectations of more government support to combat the spread of coronavirus. Read in malayalam.
Story first published: Tuesday, March 17, 2020, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X