കൗണ്ടറില്‍ ചെക്ക്- ഇന്‍ ചെയ്യുന്നവര്‍ക്ക് 100 രൂപ ഫീസ്; പുതിയ തീരുമാനവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വിമാനത്താവളത്തിലെ കൗണ്ടറുകളില്‍ ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാരില്‍ നിന്നും 100 രൂപ ഫീസായി ഈടാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം. വെബ് ചെക്ക്-ഇന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്‍ഡിഗോയുടെ പുതിയ തീരുമാനം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിമാനക്കമ്പനി ഇത്തരത്തിലുള്ള ഫീസ് സംവിധാനം നടപ്പിലാക്കുന്നത്.

 
കൗണ്ടറില്‍ ചെക്ക്- ഇന്‍ ചെയ്യുന്നവര്‍ക്ക് 100 രൂപ ഫീസ്; പുതിയ തീരുമാനവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഈ പകര്‍ച്ചവ്യാധി സമയങ്ങളില്‍ സമ്പര്‍ക്കമില്ലാത്ത യാത്രാ അനുഭവം നല്‍കുന്നതിന് വേണ്ടിയാണ് കമ്പനി പുതിയ തീരുമാനത്തിലേക്കെത്തിയത്. അധികം വൈകാതെ മറ്റ് വിമാനക്കമ്പനികളും ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലേക്ക് കടന്നേക്കുമെന്നാണ് സൂചന. യാത്രക്കാര്‍ വെബ് ചെക്ക്-ഇന്‍ സംവിധാനം കൂടുതല്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം.

ഒക്്‌ടോബര്‍ 17 മുതല്‍ ഈ സംവിധാനം നിലവില്‍ വന്നെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച് വെബ് ചെക്ക്-ഇന്‍ സംവിധാനം യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനം. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി ചെക്ക്-ഇന്‍ ചെയ്യാന്‍ സാധിക്കും.

റിലയന്‍സിന് കച്ചവടം വില്‍ക്കാനുള്ള കാരണം, തുറന്നുപറഞ്ഞ് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍

വിമാനത്താവളത്തിലെ കൗണ്ടറിലെത്തി ചെക്ക്- ഇന്‍ ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ ഫീസ് ഘടന ബാധകമാണ്. ഈ കൊവിഡ് കാലത്ത് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സമ്പര്‍ക്കരഹിതവും തടസ്സരഹിതവുമായ യാത്രാ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഐഡിബിഐ ബാങ്ക് സേവനങ്ങള്‍ ഇനി വാട്ട്സാപ്പിലും

കൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യത

English summary

Indigo Airlines Charge Rs 100 fee for over the counter check-in From Today

Indigo Airlines Charge Rs 100 fee for over the counter check-in From Today
Story first published: Saturday, October 17, 2020, 19:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X