പ്രവാസികൾക്ക് പണി പോകുമോ? വ്യവസായ മേഖലകൾ അനിശ്ചിതത്വത്തിൽ, കേരളത്തിന് തിരിച്ചടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ രാജ്യത്ത് തുടരുമ്പോഴും ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിഗതികൾ അറിയാനും ഗൾഫ് ധനകാര്യമേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാനും ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികൾ. കാരണം നിരവധി പ്രവാസികൾ സ്വന്തം നാട് വിട്ട് ഗൾഫിൽ പണിയെടുക്കുന്നുണ്ട്. ഗൾഫിലെ ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദേശനാണ്യം, നിർമ്മാണ വ്യവസായങ്ങൾ എന്നിവയെയായിരിക്കും കൊറോണ വൈറസ് ഏറെ ബാധിക്കുക.

വിദേശത്തേയ്ക്ക് പോകും മുമ്പ് നാട്ടിൽ തീർച്ചയായും ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾവിദേശത്തേയ്ക്ക് പോകും മുമ്പ് നാട്ടിൽ തീർച്ചയായും ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

ജോലി നഷ്ട്ടപ്പെടുമോ?

ജോലി നഷ്ട്ടപ്പെടുമോ?

പ്രതിസന്ധി മറികടക്കാൻ കുറഞ്ഞത് ആറുമാസമെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതിനർത്ഥം ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ട് എന്നാണ്. ഇതുമൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന പ്രദേശവും കേരളമായിരിക്കും. എല്ലാ മേഖലകളിലുമുള്ള എല്ലാ വ്യവസായങ്ങളും നിലവിൽ പ്രതിസന്ധിയിലാണ്. ഗൾഫ് രാജ്യങ്ങളുടെ ജിഡിപി നിരക്ക് 0.6 ശതമാനം കുറയുമെന്ന് ചില പഠന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

എണ്ണ

എണ്ണ

ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം എണ്ണയാണ്. എന്നാൽ നിലവിലെ പ്രതിസന്ധി കാരണം വിവിധ രാജ്യങ്ങളുടെ എണ്ണ ഉപഭോഗം ഗണ്യമായി കുറഞ്ഞു. ഒരു ബാരലിന് ശരാശരി 35 ഡോളർ (2674 രൂപ) വില വരും. എണ്ണ ഉൽപാദനവും വിൽപ്പനയും തുടരുകയും അതിന്റെ വില കുറയുകയും ചെയ്യുമ്പോൾ, അത് ഉത്പാദക രാജ്യങ്ങളുടെ വരുമാനത്തെ ഗണ്യമായി ബാധിക്കും. 2.4 ശതമാനത്തിൽ നിന്ന് എണ്ണ കയറ്റുമതി 0.8 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ടൂറിസം മേഖല

ടൂറിസം മേഖല

യുഎഇയുടെയും സൗദി അറേബ്യയുടെയും പ്രധാന വരുമാന മാർഗ്ഗമാണ് ടൂറിസം മേഖല. ഹജ്ജ്, ഉംറ തീർത്ഥാടനത്തിലൂടെ ഓരോ വർഷവും ശരാശരി രണ്ട് കോടി ആളുകൾ സൗദി അറേബ്യ സന്ദർശിക്കാറുണ്ട്. പ്രതിവർഷം ശരാശരി 17 ദശലക്ഷം ആളുകൾ യുഎഇ സന്ദർശിക്കാറുണ്ട്. ദുബായ് എക്സ്പോ 2020 നായി രണ്ട് കോടി ആളുകൾ ദുബായിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടീശ്വരന്മാരായ നിരവധി ഇന്ത്യക്കാരുടെ വിവാഹ സ്ഥലമാണ് ബഹറിൻ.

കമ്പനികൾക്ക് ഇളവ്

കമ്പനികൾക്ക് ഇളവ്

യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 44 ഫ്രീ സോണുകളിലായി മൂന്നര ലക്ഷത്തിലധികം കമ്പനികളുണ്ട്. ദുബായിൽ മാത്രം 45,000 കമ്പനികളുണ്ട്. ഈ കമ്പനികളെ സഹായിക്കുന്നതിന് ആറുമാസത്തേക്കുള്ള വാടകയും മറ്റ് പദ്ധതികളും കുറയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.

പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യൻ വിപണിയിൽ നിക്ഷേപം ഉടൻ എളുപ്പമാകും, കൂടുതൽ നിക്ഷേപിക്കാംപ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യൻ വിപണിയിൽ നിക്ഷേപം ഉടൻ എളുപ്പമാകും, കൂടുതൽ നിക്ഷേപിക്കാം

റംസാൻ നോമ്പ്

റംസാൻ നോമ്പ്

വായ്പ അനുവദിക്കുന്നതിനുള്ള ബാങ്കുകളുടെ കഴിവിനെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളിൽ ഭൂരിഭാഗവും കരുതൽ പണം ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ റംസാൻ നോമ്പ് ആരംഭിക്കും. ഈ മാസത്തിൽ എവിടെയും കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകില്ല. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇ- ലേണിംഗ് വഴിയാണ് പഠനകാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.

വിദേശത്ത് നികുതി അടയ്ക്കാത്ത പ്രവാസികൾക്ക് ഇന്ത്യയിൽ നികുതി ചുമത്തുംവിദേശത്ത് നികുതി അടയ്ക്കാത്ത പ്രവാസികൾക്ക് ഇന്ത്യയിൽ നികുതി ചുമത്തും

English summary

Industrial sectors are uncertain in Gulf, Kerala hit most | പ്രവാസികൾക്ക് പണി പോകുമോ? വ്യവസായ മേഖലകൾ അനിശ്ചിതത്വത്തിൽ, കേരളത്തിന് തിരിച്ചടി

Tourism, real estate, hospitality, foreign exchange and the construction industry in the Gulf will be the most affected. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X