ഭവന വായ്പ എടുക്കാന്‍ ഉദ്ദേശമുണ്ടോ; ഇതാ 6.80 ശതമാന നിരക്കില്‍ എസ്ബിഐ, ചിലവും കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീട് വെക്കുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. മൊത്തം തുകയും ഒറ്റയടിക്ക് ചിലവഴിച്ച് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷം ആളുകളുടേയം രക്ഷാമാര്‍ഗ്ഗം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഭവന വായ്പകളാണ്. എന്നാല്‍ ഉയര്‍ന്ന പലിശയും ലോണ്‍ അനുവദിച്ച് കിട്ടുന്നതിലെ നൂലാമാലകളും കാരണം ഭവന വായ്പ എന്നുള്ളത് ഏവരേയും സംബന്ധിച്ച് അലോചിക്കുമ്പോള്‍ തന്നെ തലേവദന സൃഷ്ടിക്കുന്ന ഒന്നാണ്. ഇവിടെയാണ് എസ് ബി ഐ വ്യത്യസ്തമാവുന്നത്.

 

കുറഞ്ഞ പലിശ നിരക്കായ 6.80 ശതമാനം നിരക്കിലാണ് എസ് ബി ഐ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേയാണ് മാര്‍ച്ച് വരെയുള്ള അപേക്ഷകള്‍ക്ക് പ്രോസസിങ് ഫീസ് ഒഴിവാക്കുന്നത്. രാജ്യത്തെ ഭവന വായ്പ മേഖലയുടെ 34 ശതമാനവും എസ് ബി ഐക്കാണ്. ദിവസം 1000 അപേക്ഷകരെയാണ് ഭവന വായ്പ മേഖലയിലേക്ക് ഉള്‍ചേര്‍ക്കുന്നത്. നിലവിലെ പൊതുമേഖല ബാങ്കുകളിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കാണ് 6.8 ശതമാനം.

ഭവന വായ്പ എടുക്കാന്‍ ഉദ്ദേശമുണ്ടോ; ഇതാ 6.80 ശതമാന നിരക്കില്‍ എസ്ബിഐ, ചിലവും കുറയും

അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് ഇതിന് മുകളിലേക്കു വിവിധ പലിശ നിരക്കില്‍ എസ് ബി ഐ ഭവന വായ്പ അനുവദിക്കും. കുറഞ്ഞ മുതല്‍ മുടക്കുള്ള സാധാരണക്കാരന് അനുയോജ്യമായ വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ ഭവന വായ്പ നല്‍കിയത് എസ് ബി ഐ ആണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി രണ്ടര ലക്ഷം ഭവന വായ്പകളാണ് ഇതുവരെ നല്‍കിയത്. കൂടാതെ ഇനി മുതല്‍ ഭവന വായ്പയുടെ നടപടിക്രമങ്ങള്‍ക്ക് ലളിതമാക്കുന്നതിനും എസ്ബിഐ തുടക്കം കുറിച്ചിട്ടുണ്ട്.

English summary

Intend to take out a home loan; Here is SBI's 6.80 per cent plan

Intend to take out a home loan; Here is SBI's 6.80 per cent plan
Story first published: Wednesday, February 17, 2021, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X