സ്ത്രീകൾക്കായി പലിശ രഹിത വായ്പ, തുടക്കം മോദിയുടെ ജന്മ ദിനത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ സ്ത്രീകൾക്കിടയിൽ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് പലിശ രഹിത വായ്പ നൽകുന്നതിനായി പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് ഇതിനായി പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മഹിളാ കല്യാൺ സ്കീം (എംഎംകെഎസ്) പ്രകാരം 10 അംഗങ്ങൾ ഉൾപ്പെടുന്ന വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് (എസ്എച്ച്ജി) ഒരു ലക്ഷം രൂപ വായ്പ നൽകും.

 

വായ്പ ലഭിക്കൽ ഇനി അത്ര എളുപ്പമല്ല, ബാങ്കുകൾ വായ്പ മാനദണ്ഡങ്ങൾ കർശനമാക്കുന്നു

സ്ത്രീകൾക്കായി പലിശ രഹിത വായ്പ, തുടക്കം മോദിയുടെ ജന്മ ദിനത്തിൽ

വായ്പകളുടെ പലിശ ഭാരം സംസ്ഥാന സർക്കാർ വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊത്തം ഒരു ലക്ഷം സ്വാശ്രയ സംഘങ്ങൾക്ക് ഗ്രാമീണ, നഗര പ്രദേശങ്ങളിൽ 50,000 വീതം സംഘങ്ങൾക്ക് പദ്ധതി പ്രകാരം വായ്പ നൽകും. സ്ത്രീകളെ സ്വയം തൊഴിൽ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഈ പദ്ധതി സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാനും അവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യും.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ എം‌എം‌കെ‌എസ് ഗുജറാത്ത് ഉപജീവന പ്രമോഷൻ കമ്പനിയും നഗരപ്രദേശങ്ങളിൽ ഗുജറാത്ത് നഗര ഉപജീവന മിഷനും പദ്ധതി നടപ്പിലാക്കും. ഈ പദ്ധതി സ്ത്രീകൾക്ക് അവരുടെ വീടുകളിൽ നിന്ന് സ്വന്തമായി ഒരു ചെറുകിട ബിസിനസ്സ് ആരംഭിക്കാൻ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു. പദ്ധതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ബാങ്കുകളുമായും മറ്റ് വായ്പക്കാരുമായും ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.

സ്ത്രീകൾക്ക് വേണ്ടി മാത്രം; എൽഐസി ആധാർ ശില പദ്ധതിയെക്കുറിച്ച് അറിയേണ്ട മുഴുവൻ കാര്യങ്ങളും

English summary

Interest free loans for women, starting on Modi's birthday | സ്ത്രീകൾക്കായി പലിശ രഹിത വായ്പ, തുടക്കം മോദിയുടെ ജന്മ ദിനത്തിൽ

The Gujarat government has announced a special scheme to provide interest-free loans to women to promote self-employment during the Covid-19 crisis. Read in malayalam.
Story first published: Monday, September 14, 2020, 9:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X