യാത്ര ട്രെയിനിലാണോ; കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ വഴിയുണ്ട്; റെയില്‍വെയുടെ ഈ സൗകര്യം ഉപയോഗിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രയ്ക്കിടെയുള്ള ഏറ്റവും വലിയ ചെലവ് താമസ ചെലവ് തന്നെയാണ്. അറിയാത്ത ന​ഗരങ്ങളിൽ യാത്ര കഴിഞ്ഞെത്തുന്നവർക്ക് മികച്ച ഹോട്ടൽ റൂമുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കാനുള്ള സാധ്യതകൾ വിരളമാണ്. തേഡ് പാർട്ടി ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഹോട്ടൽ സൗകര്യങ്ങളാണ് മിക്ക യാത്രക്കാരും ഇന്നത്തെ കാലത്ത് ഉപയോ​ഗിക്കുന്നത്.

ഇത്തരം റൂമുകളിൽ നേരിട്ട് ചെന്നാൽ മാത്രമെ ഇവയുടെ ​ഗുണനിലവാരം അറിയാൻ സാധിക്കുകയുള്ളൂ. ഇതിനാൽ തന്നെ ഇത്തരം സന്ദർഭങ്ങളിൽ പറ്റിക്കപ്പെടാനുള്ള സാധ്യത ഒരുപാടാണ്. എന്നാൽ തീവണ്ടി യാത്രയെ ആശ്രയിക്കുന്നവരാണെങ്കിൽ യാത്രയ്ക്കിടെയുള്ള താമസങ്ങൾക്ക് ഉപയോ​ഗിക്കാനുള്ള സൗകര്യം റെയിൽവെ തന്നെ ഒരുക്കുന്നുണ്ട്. ഇത് എങ്ങനെയാണെന്ന് ചുവടെ വിശദമാക്കാം.

റെയിൽവെ റിട്ടയറിംഗ് റൂം

റെയിൽവെ റിട്ടയറിംഗ് റൂം

രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലെല്ലാം ഇന്ത്യന്‍ റെയില്‍വെ കാറ്ററിഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) താമസ സൗകര്യം ഒരുക്കുന്നുണ്ട്. റെയില്‍വെ റിട്ടയറിംഗ് റൂം എന്ന പേരിലാണ് ഈ സൗകര്യം അറിയപ്പെടുന്നത്. കണ്‍ഫേം ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ആർഎസി ടിക്കറ്റുള്ളവർക്കും റിട്ടയറിം​ഗ് റൂം സേവനം ഉപയോ​ഗിക്കാം. പിഎൻആർ നമ്പർ ഇതിനായി ആവശ്യമാണ്.

സിംഗിള്‍ റൂം

സിംഗിള്‍ റൂം, ഡബിള്‍ റൂം, ഡോര്‍മെറ്ററി എന്നി സൗകര്യങ്ങളാണ് റിട്ടയറിംഗ് റൂമില്‍ വരുന്നത്. എസി, നോണ്‍ എസി എന്നിവയില്‍ റൂം സൗകര്യം ലഭിക്കും. ഒറ്റ യാത്രക്കാരനാണെങ്കിൽ സിം​ഗിൽ റൂമോ ഡോർമെറ്ററി സൗകര്യമോ ലഭിക്കും. രണ്ട് യാത്രക്കാരുള്ള പിഎൻആർ നമ്പർ വഴി ബുക്ക് ചെയ്യുമ്പോൾ ഡബിൾ റൂമോ രണ്ട് ഡോർമെറ്ററിയോ ലഭിക്കും. 

Also Read: തീവണ്ടി ടിക്കറ്റ് ബുക്കിംഗിന് ഇളവ്; ഇന്‍ഷൂറന്‍സ്; ടിക്കറ്റെടുക്കാൻ നല്ലത് ഈ ക്രെഡിറ്റ് കാര്‍ഡ് തന്നെAlso Read: തീവണ്ടി ടിക്കറ്റ് ബുക്കിംഗിന് ഇളവ്; ഇന്‍ഷൂറന്‍സ്; ടിക്കറ്റെടുക്കാൻ നല്ലത് ഈ ക്രെഡിറ്റ് കാര്‍ഡ് തന്നെ

എങ്ങനെ ബുക്ക് ചെയ്യാം

എങ്ങനെ ബുക്ക് ചെയ്യാം

ഓണ്‍ലൈനായും ഓഫ്‌ലൈനായും റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാനാകും. ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന സോഴ്‌സ് സ്‌റ്റേഷനിലോ യാത്ര അവസാനിപ്പിക്കുന്ന ഡെസ്റ്റിനേഷന്‍ സ്‌റ്റേഷനിലോ മാത്രമെ റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പിഎൻആർ നമ്പർ ഉപയോ​ഗിച്ച് നേരത്തെ ഓൺലൈനായി ബുക്ക് ചെയ്യുന്നത് റൂം ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഓൺലൈനായി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് നോക്കാം.

ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റ്

* ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റ് വഴിയാണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യേണ്ടത്. മെയിന്‍ മെനുവില്‍ റിട്ടയറിംഗ് റൂം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യം.

* ഐആര്‍സിടിസി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം പാന്‍ നമ്പര്‍ രേഖപ്പെടുത്തി സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.

* സോഴ്‌സ് സ്‌റ്റേഷനിലോ (യാത്ര ആരംഭിക്കുന്നയിടം) യാത്ര അവസാനിക്കുന്ന സ്‌റ്റേഷനിലെയോ താമസ സൗകര്യം ആവശ്യാനുസരണം തിരഞ്ഞെടുക്കുക.

* ചെക്ക് ഇന്‍, ചെക്ക് ഔട്ട് തീയതികള്‍, ബെഡ് ടൈപ്പ്, എസി, നോണ്‍ എസി വിവരങ്ങള്‍ രേഖപ്പെടുത്തുക. ലഭ്യത അനുസരിച്ച് റൂം തിരഞ്ഞെടുത്ത് തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ നല്‍കിയാല്‍ പണമടച്ച് റൂം ബുക്ക് ചെയ്യാം.

Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ചാർജുകൾ

ചാർജുകൾ

കുറഞ്ഞത് 1 മണിക്കൂർ വരെയും പരമാവധി 48 മണിക്കൂര്‍ വരെയും മാത്രമെ ഐആര്‍സിടിസി റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഏത് ദിവസത്തേക്കാണോ റൂം ബുക്ക് ചെയ്തത് ഇതിന് 48 മണിക്കൂര്‍ മുന്‍പ് ബുക്കിംഗ് റദ്ദാക്കാനും. 10 ശതമാനം തുക കുറച്ച് ബാക്കി തുക ലഭിക്കും. ആര്‍എസി ടിക്കറ്റ് ഉടമകള്‍ക്കും റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാം. വെയ്റ്റ്‌ലിസ്റ്റഡ് ടിക്കറ്റുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.

റിട്ടയറിം​ഗ് റൂം ബുക്ക് ചെയ്യുന്നതിന് 24 മണിക്കൂറിന് 20 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഡോര്‍മെറ്ററി ബുക്ക് ചെയ്യുന്നതിന് 10 രൂപയും ഈടാക്കും. 24 മണിക്കൂറിൽ കൂടുതലാണെങ്കില്‍ 40 രൂപയും 20 രൂപയും യഥാക്രമം ഈടാക്കും.

Read more about: irctc railway
English summary

IRCTC Retiring Rooms Will Help Railway Passengers To Get Room At Low Cost; Here's How To Apply

IRCTC Retiring Rooms Will Help Railway Passengers To Get Room At Low Cost; Here's How To Apply, Read In Malayalam
Story first published: Sunday, December 11, 2022, 20:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X