'കൂകിപ്പാഞ്ഞ്' കുഞ്ഞന്‍ റെയില്‍വേ ഓഹരി; 5 ദിവസം കൊണ്ട് 20% ഉയര്‍ച്ച, ബജറ്റിന് മുന്നോടിയായി വന്‍ഡിമാന്‍ഡ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് കാലം വരികയാണ്. ഓഹരി വിപണിയില്‍ 'നല്ല കാലം' പ്രതീക്ഷിച്ച് കാത്തുനില്‍ക്കുകയാണ് ഒട്ടനവധി സര്‍ക്കാര്‍ കമ്പനികള്‍. നിക്ഷേപകരാരകട്ടെ, കേന്ദ്ര ബജറ്റില്‍ അനുകൂലമായ പ്രഖ്യാപനങ്ങള്‍ വരുമെന്ന കണക്കുകൂട്ടലില്‍ ഇപ്പോഴെ സര്‍ക്കാര്‍, പൊതുമേഖലാ കമ്പനികളില്‍ നോട്ടമുറപ്പും കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഓഹരിയാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍.

ഐആർഎഫ്സി ഓഹരികൾ

ചൊവാഴ്ച്ച 5 ശതമാനത്തിലേറെ വിലവര്‍ധനവ് കമ്പനിയുടെ ഓഹരിവിലയില്‍ സംഭവിച്ചു. തുടക്കവ്യാപാരത്തില്‍ 7 ശതമാനം വരെയ്ക്കും ഉയര്‍ന്ന കമ്പനി 36.30 രൂപയിലേക്ക് ചുവടുവെയ്ക്കുകയുണ്ടായി. ചൊവാഴ്ച്ച ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 35.55 രൂപയിലാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ വ്യാപാരം അവസാനിപ്പിച്ചതും.

വളർച്ച

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മാത്രം 20 ശതമാനത്തിലേറെ ഉയര്‍ച്ച സ്‌റ്റോക്ക് പറഞ്ഞുവെയ്ക്കുന്നുണ്ട്. കഴിഞ്ഞവാരം 29 രൂപയില്‍ ഇടപാടുകള്‍ നടത്തിയ കമ്പനി പുതിയവാരം സാവധാനം അടിവെച്ച് കയറുകയാണ്. ഒരുമാസം കൊണ്ട് 55 ശതമാനത്തിലേറെയും ആറുമാസം കൊണ്ട് 66 ശതമാനത്തിലേറെയും വളര്‍ച്ച ഐആര്‍എഫ്‌സി ഓഹരികളില്‍ കാണാം. മെയ് മാസം 21 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

Also Read: നിഫ്റ്റി 'ടോപ്പ് ഗിയറില്‍'; 19,000 മാര്‍ക്കിലേക്ക് ഒത്തുപിടിക്കാന്‍ 8 ഓഹരികള്‍ തയ്യാര്‍Also Read: നിഫ്റ്റി 'ടോപ്പ് ഗിയറില്‍'; 19,000 മാര്‍ക്കിലേക്ക് ഒത്തുപിടിക്കാന്‍ 8 ഓഹരികള്‍ തയ്യാര്‍

 
സമാഹരിക്കാം

സ്‌റ്റോക്കിലെ 'വെടി തീര്‍ന്നിട്ടില്ലെന്നാണ്' ഓഹരി വിദഗ്ധരുടെ നിഗമനം. കേന്ദ്ര ബജറ്റില്‍ നികുതിയിളവോ അടിസ്ഥാന സൗകര്യവികസനമോ സംബന്ധിച്ചുള്ള ഏതൊരു പ്രഖ്യാപനവും ഐആര്‍എഫ്‌സി ഓഹരികളുടെ തലവര മാറ്റും.

40 മുതല്‍ 45 രൂപ വരെയുള്ള ടാര്‍ഗറ്റ് വില സ്‌റ്റോക്കില്‍ വിവിധ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. വിപണിയിലെ ഓരോ വീഴ്ച്ചയിലും ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ചും നിക്ഷേപകര്‍ക്ക് ചിന്തിക്കാം.

ഉയര്‍ന്ന ലാഭവിഹിതവും ഐആര്‍എഫ്‌സിയുടെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകമാണ്. ചൊവാഴ്ച്ച വിപണി തുറക്കുന്നതിന് മുന്‍പുള്ള പ്രീ-ഓപ്പണ്‍ സെഷനില്‍ 14.3 ലക്ഷം ഓഹരികളുടെ 'ബള്‍ക്ക് ഡീല്‍' സ്‌റ്റോക്കില്‍ നടന്നത് കാണാം.

ലാഭവിഹിതം

ലാഭവിഹിതം

ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കാത്ത കമ്പനിയാണ് ഇന്ത്യന്‍ റെയില്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍. 2021 ജനുവരിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ നാലുതവണ കമ്പനി നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിക്കഴിഞ്ഞു. 4.16 ശതമാനമാണ് ഐആര്‍എഫ്‌സിയുടെ ഡിവിഡന്റ് യീല്‍ഡ്.

2021 ഫെബ്രുവരിയില്‍ ഓഹരിയൊന്നിന് 1.05 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. ഇതേവര്‍ഷം നവംബറില്‍ 0.77 രൂപ വീതം ലാഭവിഹിതം ഐആര്‍എഫ്‌സി വീണ്ടും കൈമാറി. ഈ വര്‍ഷമാകട്ടെ, സെപ്തംബറില്‍ 0.63 രൂപയും നവംബറില്‍ 0.77 രൂപയും വീതം ലാഭവിഹിതങ്ങള്‍ കമ്പനി പ്രഖ്യാപിക്കുകയുണ്ടായി.

പ്രീമിയം

2021 ജനുവരി -ന് ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഐപിഒ വിലയ്ക്ക് മുകളിലേക്ക് ഐആര്‍എഫ്‌സി ഓഹരികളുടെ വില ഉയരുന്നത്. നിലവില്‍ ഐപിഒ വിലയെക്കാളും 40 ശതമാനം പ്രീമിയം സ്റ്റോക്ക് കയ്യടക്കുന്നുണ്ട്. അരങ്ങേറ്റം കുറിച്ചതുതൊട്ട് വന്‍താഴ്ച്ചയിലേക്ക് വീണ ഐആര്‍എഫ്‌സിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 36.30 രൂപ വരെയുള്ള ഉയര്‍ച്ചയും 19.30 രൂപ വരെയുള്ള താഴ്ച്ചയും കമ്പനി കണ്ടുകഴിഞ്ഞു.

Also Read: 'നൂറുമേനി വിളവ്' പ്രതീക്ഷ; പിഎംഎസ് മാനേജര്‍മാര്‍ 'നട്ടുവളര്‍ത്തുന്ന' സ്‌മോള്‍, മിഡ്കാപ്പ് ഓഹരികൾAlso Read: 'നൂറുമേനി വിളവ്' പ്രതീക്ഷ; പിഎംഎസ് മാനേജര്‍മാര്‍ 'നട്ടുവളര്‍ത്തുന്ന' സ്‌മോള്‍, മിഡ്കാപ്പ് ഓഹരികൾ

 
മിന്നുംനേട്ടം

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കീഴിലാണ് ഇന്ത്യന്‍ റെയില്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. വാസ്തവത്തില്‍ വിപണിയിലെ മറ്റു റെയില്‍വേ ഓഹരികളിലും സമാനമായ മുന്നേറ്റം രൂപംകൊള്ളുന്നുണ്ട്. കഴിഞ്ഞ ഒരുമാസം കൊണ്ട് നിക്ഷേപകര്‍ക്ക് മിന്നുംനേട്ടം സമര്‍പ്പിക്കുന്ന മറ്റൊരു റെയില്‍വേ ഓഹരിയാണ് റെയില്‍ വികാസ് നിഗം; 96 ശതമാനം നേട്ടം. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരികളിലും കാണാം 30 ശതമാനം ഉയര്‍ച്ച.

റെയിൽവേ ഓഹരികൾ

ബജറ്റ് വരെ റെയില്‍വേ ഓഹരികളുടെ ദിശ മുകളിലോട്ടായിരിക്കുമെന്നാണ് ഷെയര്‍ ഇന്ത്യയുടെ റിസര്‍ച്ച് മേധാവി രവി സിങ്ങിന്റെ പക്ഷം. ഐആര്‍എഫ്‌സി 42 രൂപയിലേക്കും ആര്‍വിഎന്‍എല്‍ 90 രൂപ നിലവാരത്തിലേക്കും അടിവെച്ച് കയറും. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഐആര്‍എഫ്‌സി, ആര്‍വിഎന്‍എല്‍, ടിറ്റാഗര്‍ വാഗണ്‍സ്, ടെക്‌സ്മാകോ റെയില്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ 18 മുതല്‍ 147 ശതമാനം വരെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

IRFC Shares Zoom 6 Per Cent On Tuesday; Railway Stocks Are Rallying Ahead Of Budget; Know In Detail

IRFC Shares Zoom 6 Per Cent On Tuesday; Railway Stocks Are Rallying Ahead Of Budget; Know In Detail. Read in Malayalam.
Story first published: Tuesday, November 29, 2022, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X