ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ജെഫ് ബെസോസ്; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ സ്ഥാപകനും സംരംഭകനുമായ ജെഫ് ബെസോസ് ഇന്ത്യ സന്ദർശിയ്ക്കുന്നു, ഈ വരുന്ന ജനവരിയിലാണ് ജെഫ് ഇന്ത്യയിലേക്കെത്തുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന ജെഫ് ബെസോസ് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും, ബിസിനസ് പ്രശ്നങ്ങൾ പഠിയ്ക്കാനും പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കാനുമാണ് ജെഫ് ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ പുതിയ ഇ കൊമേഴ്സ് നിയമങ്ങളിൽ തുടർച്ചയായി ആമസോൺ പരാതി ഉന്നയിക്കുന്ന സമയത്താണ് ജെഫ് ബെസോസ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.

 

ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കുംബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ജെഫ് ബെസോസ്; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും

ഇക്കഴിഞ്ഞ ദീപാവലി ഉത്സവ സമയത്താണ് ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി ചെറുകിട വ്യാപാരികൾ രം​​ഗത്തെത്തിയത്, എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇത്തരം ഓൺലൈൻ വ്യാപാരമേഖലകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്നാണ് ഉയരുന്ന വിമർശമനം, ഇതിന്റെ സാഹചര്യത്തിൽ ഈ വിഷയത്തിലും ജെഫ് ബെസോസ് ചർച്ച നടത്തുമെന്ന് സൂചനകളുണ്ട്. ആമസോണിനും ഫ്ലിപ്പ് കാർട്ടിനുമെതിരെയാണ് രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്, നിയമങ്ങൾ ലംഘിച്ച് അന്യായമായ കച്ചവട രീതികളാണ് ഇവർ പിന്തുടരുന്നതെന്നും അതേ സമയം വിദേശ വ്യാപാര ചട്ടം ലംഘിച്ചതായും പരാതികൾ ഉയരുന്നുണ്ട്.

 

English summary

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ജെഫ് ബെസോസ്; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും | jeff besos visit india and meet modi in january

jeff besos visit india and meet modi in january
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X