സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രതീക്ഷയേകുന്ന ബജറ്റ്; നീക്കിവച്ചത് 100 കോടിയുടെ വെഞ്ച്വര്‍ ക്യാപിറ്റൽ ഫണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനക്ഷേമ- ആരോഗ്യ മേഖലയിലെ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പന്നമാണ്. നികുതികള്‍ ഒന്നും വര്‍ദ്ധിപ്പിച്ചിട്ടും ഇല്ല. അതേസമയം ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്ന ഒരു ആക്ഷേപവും ഉണ്ട്.

 

അതേസമയം സംരംഭകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു പ്രഖ്യാപനമുണ്ട് ഈ ബജറ്റില്‍. സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് മുന്നേറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വെഞ്ച്വര്‍ ഫണ്ട് ആണത്. പരിശോധിക്കാം...

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 100 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആണ്. സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയില്‍ സഹായിക്കാന്‍ ആയിരിക്കും ഈ ഫണ്ട് ഉപയോഗിക്കുക. ചെറുകിട സംരംഭകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

കേരളം മാതൃക

കേരളം മാതൃക

സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് റാങ്കിങ്ങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റം ഈ മേഖലയില്‍ സംസ്ഥാനം നേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍

ഈ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ തന്നെ ആയിരിക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കെഎസ്എഫ്ഇ, കെഎസ്‌ഐഡിസി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഫണ്ട് രൂപീകരിക്കുക. കേരള ബാങ്കിനും മറ്റ് വാണിജ്യ ബാങ്കുകള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

മൂലധന സഹായം

മൂലധന സഹായം

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ആയിരിക്കും ഈ ഫണ്ട് ഉപയോഗിക്കുക. വളരെ പെട്ടെന്ന് തന്നെ വളര്‍ച്ച നേടാന്‍ സാധ്യതയുള്ള സംരംഭങ്ങള്‍ക്കായിരിക്കും ഇത്തരത്തില്‍ മൂലധന ഫണ്ട് നല്‍കുക. അടുത്തിടെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ ആഗോള ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

2020 വര്‍ഷം കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സംബന്ധിച്ച് സുവര്‍ണകാലം ആയിരുന്നു എന്ന് പറയാവുന്നത്. ഈ ഒറ്റ വര്‍ഷം മാത്രം കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഏതാണ്ട് 500 കോടി രൂപയുടെ മുലധന നിക്ഷേപം വന്നിട്ടുണ്ട്. അതിനനുസരിച്ചുള്ള തൊഴില്‍ അവസരങ്ങളും കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് കൈകാര്യെ ചെയ്യുന്നതിനായി ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കും. ഇത്തരമൊരു ഫണ്ട് രൂപീകരിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. കേരളത്തില്‍ ഇനിയും കൂടുതല്‍ ഫണ്ട് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് പശ്ചാത്തലിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ പുതിയ സംരംഭങ്ങളിലൂടെ സാധ്യമാകുമോ എന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

English summary

Kerala Budget 2021 declares 100 crore venture capital fund for Start Ups | സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രതീക്ഷയേകുന്ന ബജറ്റ്; നീക്കിവച്ചത് 100 കോടിയുടെ വെഞ്ച്വര്‍ ക്യാപിറ്റൽ ഫണ്ട്

Kerala Budget 2021 declares 100 crore venture capital fund for Start Ups
Story first published: Saturday, June 5, 2021, 19:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X