Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
ഏഴാം ക്ലാസുകാരി സ്നേഹ എന്ന കുട്ടിയെഴുതിയ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാണ് ഇത്തവണത്തെ ബജറ്റെന്ന് ധനമന്ത്രി. കൊവിഡ് പോരാളികൾക്ക് അഭിനന്ദനം അർപ്പിക്കാനും ധനമന്ത്രി മറന്നില്ല. വയനാട് സ്വദേശിയായ ഒൻപതാം ക്ലാസുകാരി അളകനന്ദയുടെ കൊറോണ വിഷയമായ കവിതയും ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആദ്യ മിനിട്ടുകളിൽ ചൊല്ലി.
കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ലോക ശ്രദ്ധനേടിയെന്നും ധനമന്ത്രി വ്യക്തമാക്കി. 2021-22ൽ 4000 തസ്തികകൾ ആരോഗ്യ വകുപ്പ് സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു.
English summary