ഒടിടിയും യുട്യൂബും ചേര്‍ന്നതുപോലെ 'വി നെക്‌സ്റ്റ്'... മലയാളത്തിന്റെ ആദ്യ ഒടിടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ തീയേറ്ററുകളുടെ ഭാവി അനിശ്ചിതത്വത്തിലാണ് ഇപ്പോഴും. ഒടിടി റിലീസുകളെ കുറിച്ചാണ് സിനിമ മേഖലയിലെ പ്രധാന ചര്‍ച്ചകള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് മലയാളത്തിന് മാത്രമായി ഒരു ഒടിടി പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത്.

ഇടവേള ബാബു ചെയര്‍മാന്‍ ആയ റോഡ് ട്രിപ്പ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. വി നെക്സ്റ്റ് എന്നാണ് പേര്. പേരിന്റേയും ലോഗോയുടേയും പ്രകാശനം കൊച്ചിയില്‍ വച്ച് നടന്നു.

മികച്ച പ്ലാറ്റ്‌ഫോം

മികച്ച പ്ലാറ്റ്‌ഫോം

ടെലിവിഷന്‍ സെറ്റുകളില്‍ ഇന്‍ബില്‍റ്റ് ആയി ഈ പ്ലാറ്റ് ഫോം ലഭ്യമാക്കുന്നതിനായി ടെലിവിഷന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട് എന്നാണ് വിവരം. ഒടിടിയും യു ട്യൂബും ചേര്‍ന്നതുപോലെയുളള ഒരു പ്ലാറ്റ് ഫോം ആയിരിക്കും ഇത് എന്നാണ് ഇടവേള ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ വിഹിതം

നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ വിഹിതം

തീയേറ്റര്‍ റിലീസില്‍ നിന്ന് തികച്ചും വിഭിന്നമായിരിക്കും വി നെക്സ്റ്റിലെ റിലീസുകള്‍. വരുമാനത്തിന്റെ സിംഹഭാഗവും നിര്‍മാതാക്കള്‍ക്ക് തന്നെ നല്‍കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. ചെറിയൊരു വിഹിതം മാത്രമേ തങ്ങള്‍ എടുക്കൂ എന്നും ഇവര്‍ പറയുന്നു.

സിനിമ മാത്രമല്ല

സിനിമ മാത്രമല്ല

സിനിമയ്ക്ക് മാത്രമുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. അമ്പതില്‍ പരം കലാമേഖലകള്‍ വി നെക്സ്റ്റിലൂടെ ലഭ്യമാക്കും എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അപൂര്‍വ്വമാണെന്നാണ് വിവരം.

തീയേറ്റര്‍ സമന്വയം

തീയേറ്റര്‍ സമന്വയം

ഒരു തീയേറ്റര്‍ സമന്വയം പോലെ ആയിരിക്കും വി നെക്‌സ്റ്റ് എന്ന് ഇടവേള ബാബു പറഞ്ഞു. അമ്പതില്‍പരം വേദികളുടെ ,സമന്വയം ആയിരിക്കും തങ്ങള്‍ ഒരുക്കുക. ലോകത്ത് എവിടെയിരുന്നും ഇത് കാണാനും ആകും.

 ജനുവരി 1 ന്

ജനുവരി 1 ന്

റോഡ് ട്രിപ്പ് ഇന്നൊവേഷന്‍സിന്റെ കീഴില്‍ ഒരു സ്റ്റാര്‍ട്ട് അപ് സംരംഭമായാണ് വി നെക്സ്റ്റ് തുടങ്ങുന്നത്. 2021 ജനുവരി 1 മുതല്‍ ആയിരിക്കും പ്ലാറ്റ്‌ഫോം ലഭ്യമായിത്തുടങ്ങുക. സബ്‌സ്‌ക്രൈബേഴ്‌സിനും അനവധി ഓഫറുകള്‍ ഉണ്ടായിരിക്കും എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Read more about: app ആപ്പ്
English summary

Kerala's first OTT Platform V Next by Roadtrip Innovations, headed by Idavela Babu

Kerala's first OTT Platform V Next by Roadtrip Innovations, headed by Idavela Babu
Story first published: Friday, October 9, 2020, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X