ആഗോള ടെക് കമ്പനിയും ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയുടെ മാതൃസ്ഥാപനവുമായ മെറ്റാ കമ്പനിയുടെ ഓഹരി വില തകര്‍ച്ച ഇതിനോടകം വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. വിവിധ മേഖലകളിലെ പ്രമുഖര്‍ വിഷത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. ഇതിനിടെയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മേധാവി ഉദയ് കൊട്ടക്കും പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലാഭം ഇടിഞ്ഞു
കഴിഞ്ഞ ദിവസമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം മെറ്റാ കമ്പനി (നേരത്തെ ഫെയ്സ്ബുക്ക്) പ്രഖ്യാപിച്ചത്. ഇതുപ്രകാരം ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ മെറ്റായുടെ ലാഭം 440 കോടി ഡോളറാണ് (ഏകദേശം 36,200 കോടി രൂപ) റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ ലാഭം പകുതിയിലധികം താഴ്ന്നു.
2021 സെപ്റ്റംബര്‍ പാദത്തില്‍ 920 കോടി ഡോളറായിരുന്നു (ഏകദേശം 75,700 കോടി രൂപ) മെറ്റാ കമ്പനിയുടെ ലാഭം ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഫെയ്സ്ബുക്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വ്യക്തമാകുന്നു.
വരുമാനം താഴുന്നു
പരസ്യ വരുമാനത്തിലെ ഇടിവാണ് മെറ്റാ കമ്പനിയെ പിടിച്ചുലയ്ക്കുന്നത്. 2021-ലെ മൂന്നാം പാദത്തില്‍ മെറ്റാ കമ്പനിയുടെ വരുമാനം 2,900 കോടി ഡോളറില്‍ (2.38 ലക്ഷം കോടി രൂപ) നിന്നും 2,770 കോടി ഡോളറായി (2.28 ലക്ഷം കോടി രൂപ) താഴ്ന്നു. ഇതിനോടൊപ്പം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം ചില വിഭാഗങ്ങളില്‍ കുത്തനെ കുറയുന്നുണ്ട്. ഫെയ്സ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ എണ്ണം 296 കോടിയാണ്. പ്രതിമാസ കണക്കില്‍ കേവലം 2 ശതമാനം മാത്രമുള്ള വര്‍ധന.
ഓഹരി വില ഇടിവ്
കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണ്‍ കാലഘട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ തന്നെ ടെക്നോളജി കമ്പനികള്‍ക്ക് പ്രിയമേറയായിരുന്നു. ഭാവിയില്‍ ഡിജിറ്റല്‍വത്കരണം ശക്തമാകുമെന്ന നിഗമനങ്ങളായിരുന്നു അടിസ്ഥാനം. ഇത്തരം അനുകൂല ഘടകങ്ങളുടെ പിന്തുണയില്‍ മെറ്റായുടെ ഓഹരി വിലയും കഴിഞ്ഞ വര്‍ഷം കുതിച്ചു കയറിയിരുന്നു. 2021 ഏപ്രിലില്‍ മെറ്റാ കമ്പനിയുടെ ഓഹരി വില 347 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയും കാരണം 2022 മാര്‍ച്ചില്‍ തന്നെ ഓഹരി വില 200 ഡോളറിലേക്കെത്തി. പിന്നീടുള്ള രണ്ടു പാദങ്ങളിലും അറ്റാദായം ഇടിഞ്ഞതോടെ മെറ്റാ ഓഹരി വില 100 ഡോളറിലേക്ക് കൂപ്പുകുത്തി.
എന്താണ് കാരണം ?
ആപ്പിളും ഗൂഗിളും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നയം (പ്രൈവസി പോളിസി) കര്‍ശനമാക്കിയതും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് മെറ്റാ കമ്പനിയുടെ വരുമാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്. പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യം നേരിട്ടാക്കാമെന്ന മുന്നറിയിപ്പ് വന്നതോടെ കമ്പനികളെല്ലാം ചെലവു ചുരുക്കാന്‍ തുടങ്ങി. ഇതോടെ പരസ്യവും കുറഞ്ഞു. ഇതിനോടൊപ്പം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരവും മെറ്റാ കമ്പനിയ്ക്ക് വെല്ലുവിളിയാകുന്നു.
ഉദയ് കൊട്ടക്കിന്റെ പ്രവചനം
കഴിഞ്ഞ ദിവസം മെറ്റാ കമ്പനിയുടെ ഓഹരി വില 25 ശതമാനം ഇടിഞ്ഞതിന്റെ പശ്ചാലത്തിലായിരുന്നു ഇന്ത്യയിലെ വന്‍കിട സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മേധാവി ഉദയ് കൊട്ടക് അഭിപ്രായം രേഖപ്പെടുത്തിയത്. ഫെയ്സ്ബുക്ക് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞ പോലെ ആഗോള ഇ-കൊമേഴ്സ്് സ്ഥാപനമായ ആമസോണിന്റെ ഓഹരി വിലയും ഇടിയുമെന്നാണ് ഉദയ് കൊട്ടക് പ്രവചിച്ചിരിക്കുന്നത്. സമ്പദ്ഘടനയിലേക്ക് മൂലധനം സമാഹരിക്കുന്നതിനുള്ള പ്ലാറ്റ്ഫോമോ അതോ ചൂതാട്ടമാണോ ഓഹരി വിപണിയിലെന്നും ഉദയ് കൊട്ടക് ചോദിച്ചു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications