സ്വകാര്യമേഖലയിലെ സംരംഭകർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് പറ്റിയ വീഴ്ച തന്നെയാണ് എൽഐസിയ്ക്കും പറ്റിയിരിക്കുന്നത്. എൽഐസിയുടെ മൊത്തം എൻപിഎകൾ 2019-20 ലെ ആദ്യത്തെ ആറുമാസം (ഏപ്രിൽ-സെപ്റ്റംബർ) 6.10 ശതമാനമാണ്. യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇത്.
ഒരു കാലത്ത് മികച്ച ആസ്തി ഗുണനിലവാരത്തിന് പേരുകേട്ട സ്വകാര്യമേഖലയിലെ ബാങ്കുകളുടെ എൻപിഎകൾ വർദ്ധിച്ചു. 2019-20 രണ്ടാം പാദത്തിൽ യെസ് ബാങ്കിന്റെ മൊത്തം എൻപിഎ 7.39 ശതമാനവും ഐസിഐസിഐ ബാങ്കിന്റേത് 6.37 ശതമാനവും ആക്സിസ് ബാങ്കിന്റേത് 5.03 ശതമാനവുമാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയായ എൽഐസി കോർപ്പറേറ്റ് മേഖലയ്ക്ക് ടേം ലോൺ, കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) എന്നിവ വഴിയാണ് വായ്പ നൽകുന്നത്. മൊത്തം എൻപിഎകൾ 2019 സെപ്റ്റംബറിൽ 6.10 ശതമാനമായിരുന്നത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരട്ടിയായി. എൽഐസി എല്ലായ്പ്പോഴും 1.5-2 ശതമാനം മൊത്ത എൻപിഎ ആണ് നിലനിർത്തിയിരുന്നത്.
എൽഐസിയിൽ നിന്ന് വായ്പ എടുത്ത് വലിയ വീഴ്ച വരുത്തിയിരിക്കുന്നവർ താഴെ പറയുന്നവരാണ്. ഡെക്കാൻ ക്രോണിക്കിൾ, എസ്സാർ പോർട്ട്, ഗാമൺ, ഐഎൽ ആൻഡ് എഫ്എസ്, ഭൂഷൺ പവർ, വീഡിയോകോൺ ഇൻഡസ്ട്രീസ്, അലോക് ഇൻഡസ്ട്രീസ്, ആംട്രാക്ക് ഓട്ടോ, എബിജി ഷിപ്പ് യാർഡ്, യൂണിടെക്, ജിവികെ പവർ, ജിടിഎൽ തുടങ്ങിയവ. ഇവയിൽ പലതിലും എൽഐസി വായ്പ തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലഭിക്കാത്ത തുക എഴുതിത്തള്ളേണ്ടിവരും. കുടിശ്ശികയുള്ള വായ്പകളുടെ മൂല്യം ഏകദേശം 25,000 കോടി രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
