കേരളത്തില്‍ ബാറുകള്‍ തുറക്കുന്നു; പാഴ്‌സല്‍ മാത്രം... തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിന് ശേഷം മദ്യ വില്‍പന പുനരാരംഭിച്ചപ്പോള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം തന്നെ ബാറുകളിലും മദ്യവില്‍പന നടന്നിരുന്നു. എന്നാല്‍ ഇത് രണ്ട് ദിവസം കൊണ്ട് അവസാനിക്കുകയായിരുന്നു. വെയര്‍ഹൗസ് നികുതി സംബന്ധിച്ച തര്‍ക്കമായിരുന്നു കാരണം.

ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം വില്‍പന ആയപ്പോള്‍ സ്വാഭാവികമായും തിരക്കും വര്‍ദ്ധിച്ചു. ഇത് ഒടുവില്‍ ഹൈക്കോടിതിയുടെ വിമര്‍ശനത്തിനും വഴിവച്ചു. എന്തായാലും ഒടുവില്‍ ബാറുകളിലും മദ്യവില്‍പന തുടങ്ങിയിരിക്കുകയാണ്. എന്താണ് സംഭവിച്ചത് എന്ന് നോക്കാം...

ബീവറേജസിലെ വിലയില്‍

ബീവറേജസിലെ വിലയില്‍

ബീവറേജസ് ഔട്‌ലെറ്റുകളില്‍ വില്‍ക്കുന്ന അതേ വിലയ്ക്കായിരുന്നു ബാറുകളിലും വില്‍പന അനുവദിച്ചിരുന്നത്. കൊവിഡ് ഒന്നാം ലോക്ക് ഡൗണിന് ശേഷം മദ്യവില്‍പന തുടങ്ങിയപ്പോഴും അങ്ങനെ ആയിരുന്നു. അന്ന് ബെവ്ക്യു ആപ്പ് ഉപയോഗിച്ചായിരുന്നു ബുക്കിങ് എന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു.

നികുതിയില്‍ തര്‍ക്കം

നികുതിയില്‍ തര്‍ക്കം

വെയര്‍ഹൗസ് നികുതിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ബാറുകളിലെ മദ്യവില്‍പന അവസാനിപ്പിക്കാനുള്ള കാരണം. ബാറുകളിലും കണ്‍സ്യൂമര്‍ഫെഡ് മദ്യഷോപ്പുകളിലും വില്‍പനയ്ക്ക് 25 ശതമാനം വെയര്‍ഹൗസ് നികുതി ഈടാക്കാനായിരുന്നു ബീവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകവും ആയിരുന്നില്ല.

ഒടുവില്‍ ഒത്തുതീര്‍പ്പ്

ഒടുവില്‍ ഒത്തുതീര്‍പ്പ്

എന്തായാലും ഇപ്പോള്‍ അക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിരിക്കുകയാണ്. വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനം ആക്കി കുറയ്ക്കാനാണ് തീരുമാനം. നേരത്തെ 25 ശതമാനം നികുതി നിശ്ചയിച്ചിരുന്നപ്പോഴും ബീവറേജസ് കോര്‍പ്പറേഷന്‍ വിലയില്‍ മാത്രം വില്‍ക്കാനേ അനുമതിയുണ്ടായിരുന്നുള്ളു. സര്‍ക്കാരും ബാര്‍ ഉടമകളും തമ്മിലുള്ള ചര്‍ച്ചയില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായിട്ടുള്ളത്.

ബാറുടമകളുടെ പ്രതിഷേധം, പണിവന്ന വഴി

ബാറുടമകളുടെ പ്രതിഷേധം, പണിവന്ന വഴി

തുറക്കാന്‍ അവസരം ലഭിച്ചിട്ടും ബാറുകള്‍ അടച്ചിടാന്‍ ബാറുടമകള്‍ എടുത്ത തീരുമാനം മറ്റൊരര്‍ത്ഥത്തില്‍ അവര്‍ക്ക് ഗുണകരമായി എന്ന് തന്നെ കരുണ്ടേണ്ടി വരും. അതിനിടെ ബിയര്‍, വൈന്‍ വില്‍പന തുടങ്ങാന്‍ ധാരണയാവുകയും ചെയ്തിരുന്നു. അപ്പോഴും വിദേശമദ്യം വില്‍ക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കോടതി ഇടപെടല്‍

കോടതി ഇടപെടല്‍

ബാറുകള്‍ അടച്ചതോടെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു. ഇതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങളും വന്നു. അതോടെയാണ് സര്‍ക്കാര്‍ വെയര്‍ഹൗസ് ലാഭവിഹിതത്തിന്റെ കാര്യത്തില്‍ ബാറുടമകളുമായി നീക്കുപോക്കിന് തയ്യാറായത്.

നടന്ന കാര്യങ്ങള്‍

നടന്ന കാര്യങ്ങള്‍

ബീവറേജസ് കോര്‍പ്പറേഷന്‍ തന്നെയാണ് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനും മദ്യം നല്‍കി വരുന്നത്. നേരത്തെ വെയര്‍ ഹൗസ് ലാഭവിഹിതം ആയി എട്ട് ശതമാനം ആയിരുന്നു ഈടാക്കിയിരുന്നത്. ഇത് ഒറ്റയടിക്ക് 25 ശതമാനം ആക്കിയതാണ് ബാറുടമകളുടെ പ്രതിഷേധത്തിന് വഴിവച്ചത്. വെയര്‍ഹൗസ് ലാഭവിഹിതം 8 ശതമാനം ആക്കി നിശ്ചയിക്കണം എന്നതായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. ഒടുവില്‍ 13 ശതമാനത്തിന് അവര്‍ സമ്മതം മൂളുകയായിരുന്നു.

തിരക്ക് കുറയുമോ

തിരക്ക് കുറയുമോ

ബാറുകളില്‍ കൂടി മദ്യ വില്‍പന തുടങ്ങുന്നതോടെ ബീവറേജസ് ഔട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ പ്രതിദിന കേസുകള്‍ പതിനായിരത്തിന് മുകളിലാണ് ഇപ്പോഴും.

English summary

Liquor sales in Bars open form today in Keraka; Bar owners and Government came to compromise over warehouse fees

Liquor sales in Bars open form today in Keraka; Bar owners and Government came to compromise over warehouse fees
Story first published: Friday, July 9, 2021, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X