വായ്പാ മൊറട്ടോറിയം നീട്ടലും പലിശയും; ഉത്തരവ് നവംബർ 2 ന് മുമ്പ് വേണമെന്ന് സുപ്രീം കോടതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വായ്പക്കാർക്ക് ആശ്വാസമായി ഏർപ്പെടുത്തിയ മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി കടുത്ത നിലപാടെടുത്തു. നവംബർ രണ്ടിനുള്ളിൽ പിഴപ്പലിശ ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ട് കോടി വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാൻ കാലതാമസം നേരിട്ടതോടെയാണ് കോടതിയുടെ ഇടപെടൽ.

 

വായ്പ തേടുന്നവരുടെ ശ്രദ്ധയ്ക്ക്, റീട്ടെയില്‍ വായ്പകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എസ്ബിഐ

വായ്പാ മൊറട്ടോറിയം നീട്ടലും പലിശയും; ഉത്തരവ് നവംബർ 2 ന് മുമ്പ് വേണമെന്ന് സുപ്രീം കോടതി

മോറട്ടോറിയം കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എം‌എസ്‌എം‌ഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ), വിദ്യാഭ്യാസ, ഭവന, വാഹന വായ്പകൾ എടുത്തവർക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശിക, പ്രൊഫഷണൽ, ഉപഭോഗ വായ്പകൾ എന്നിവയ്ക്കും പലിശ ഇളവ് ബാധകമാകും. എന്നാൽ കേന്ദ്ര നിലപാട് തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതൽ ഇളവുകൾ നൽകാനാകില്ല, സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിൽ കോടതി ഇടപെടരുത്, മേഖലകൾ തിരിച്ച് ഇളവുകൾ നൽകണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവൻ ഒഴിവാക്കിയാൽ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകൾ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം നിരത്തിയത്. പലിശ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നെങ്കിലും വായ്പയെടുക്കുന്നവരെ സഹായിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച സർക്കാർ പാനലിന്റെ ശുപാർശയ്ക്ക് ശേഷം നിലപാട് മാറ്റി.

വായ്പ മൊറട്ടോറിയം: എസ്‌ബി‌ഐ, എച്ച്ഡി‌എഫ്‌സി ബാങ്കുകളിലെ വായ്പക്കാർ അറിയേണ്ട കാര്യങ്ങൾ

English summary

Loan moratorium extension and interest; The Supreme Court said the order should be made before November 2 | വായ്പാ മൊറട്ടോറിയം നീട്ടലും പലിശയും; ഉത്തരവ് നവംബർ 2 ന് മുമ്പ് വേണമെന്ന് സുപ്രീം കോടതി

The Supreme Court has taken a stern stance in a case related to the moratorium imposed on creditors in the wake of the Covid crisis. Read in malayalam.
Story first published: Wednesday, October 14, 2020, 17:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X