സ്വർണ്ണ, വജ്ര ആഭരണ റീട്ടെയിൽ ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 'വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്' ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 100 ശതമാനം ബിഐഎസ് ഹാൾമാർക്ക് സ്വർണ്ണത്തിന് ഏകീകൃത സ്വർണ്ണ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആരംഭിച്ചിരിക്കുന്നത്.

കൊവിഡ് -19 മഹാമാരി പ്രദേശങ്ങളിൽ ഇടിവുണ്ടെങ്കിലും സ്വർണ്ണത്തിന്റെ ആവശ്യം സ്ഥിരമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. സമ്പാദ്യം സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മഞ്ഞ ലോഹത്തോടുള്ള അടുപ്പമാണ് ഇത് കാണിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് എംപി പ്രസ്താവനയിൽ പറഞ്ഞു. വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്" എന്ന മലബാറിന്റെ പുതിയ സംരംഭം സ്വർണത്തിന്റെ പരിശുദ്ധിയിൽ വിട്ടുവീഴ്ചയില്ലാതെ ഏകീകൃത സ്വർണ്ണ നിരക്ക് നൽകിക്കൊണ്ട് ഉപഭോക്തൃ താൽപ്പര്യം കൂടുതൽ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് വ്യക്തമാക്കി.
ധൻതേരസ്, ദീപാവലി എന്നീ ആഘോഷവേളകളിൽ മലബാറിന്റെ ഏകീകൃത സ്വർണ്ണ വിലനിർണ്ണയം രാജ്യത്തെ 120 ഷോറൂമുകളിൽ നടപ്പാക്കും. നിലവിലുള്ള ആനുകൂല്യങ്ങളായ എക്സ്ചേഞ്ചിന് പൂജ്യം ശതമാനം നിരക്ക് കുറയ്ക്കൽ, തിരിച്ചുവാങ്ങലിനുള്ള മികച്ച മൂല്യം എന്നിവ മുമ്പത്തെപ്പോലെ തന്നെ തുടരുമെന്നും ജ്വല്ലറി വ്യക്തമാക്കി.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications