യുണീകോണ്‍ ആകാന്‍ മലയാളികളുടെ 'ഫ്രഷ് ടും ഹോം'... അമേരിക്കന്‍ നിക്ഷേപമടക്കം വരുന്നത് 900 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്‍ തുടങ്ങിയ ബൈജൂസ് ആപ്പ് എന്ന സ്റ്റാര്‍ട്ട് അപ്പ് ഇപ്പോള്‍ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു മുന്നേറ്റത്തിലാണ്, മലയാളികള്‍ തുടങ്ങിയ ഫ്രഷ് ടു ഹോം എന്ന സ്റ്റാര്‍ട്ട് അപ്പും.

 

അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി) 'ഫ്രഷ് ടു ഹോമി'ല്‍ നിക്ഷേപം നടത്തുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഹരി മൂലധനമായിട്ടായിരിക്കും ഡിഎഫ്‌സി ഫ്രഷ് ടു ഹോമില്‍ ഫണ്ട് ഇറക്കുക. വിശദാംശങ്ങള്‍...

 ഫ്രഷ് ടു ഹോം

ഫ്രഷ് ടു ഹോം

മലയാളികളായി മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്നാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. മാത്യു ജോസഫിന്റെ കര്‍മമണ്ഡലം സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മേഖലയില്‍ ആയിരുന്നു. ഷാന്‍ കടവില്‍ പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യയിലെ മേധാവിയും.

ഇറച്ചിയും മീനും

ഇറച്ചിയും മീനും

ഇറച്ചിയും മീനും എല്ലാം വീട്ടുപടിക്കല്‍ എത്തിക്കുന്ന സേവനമാണ് ഫ്രഷ് ടു ഹോം നല്‍കുന്നത്. കടല്‍ മത്സ്യങ്ങള്‍, ചിക്കന്‍, മട്ടന്‍, റെഡി ടു കുക്ക് വിഭവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പച്ചക്കറിയും എത്തിച്ചു നല്‍കുന്നുണ്ട്.

900 കോടിയ്ക്ക് മേല്‍

900 കോടിയ്ക്ക് മേല്‍

ഇത്തവണ അമേരിക്കയുടെ ഡിഎഫ്‌സി കൂടാതെ മറ്റ് പലരും ഫ്രഷ് ടു ഹോമിന് ഫണ്ടിങ്ങിന് തയ്യാറായി എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 900 മുതല്‍ 975 കോടി രൂപ മൂലധനം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്‍വെസ്റ്റ് കോര്‍പ്പ്, റയീദ് വെഞ്ച്വേഴ്‌സ്, മിഡില്‍ ഈസ്റ്റ് ഓയില്‍ ആന്റ് ഗ്രെയിന്‍സ് എന്നിവയാണ് നിക്ഷേപം നടത്തുന്ന മറ്റ് പ്രമുഖര്‍.

0.4 ബില്യണ്‍ ഡോളര്‍...

0.4 ബില്യണ്‍ ഡോളര്‍...

ഇത്തവണത്തെ മൂലധന നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ ഫ്രഷ് ടു ഹോമിന്റെ മൂല്യം 40 കോടി അമേരിക്കന്‍ ഡോളര്‍ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏതാണ്ട് മൂവായിരം കോടി രൂപയോളം വരും.

ലക്ഷ്യം യുണികോണ്‍

ലക്ഷ്യം യുണികോണ്‍

യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ പട്ടികയില്‍ ഇടം നേടുക എന്നതാണ് ഫ്രഷ് ടു ഹോമും ലക്ഷ്യമിടുന്നത്. 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള (100 കോടി ഡോളര്‍) സ്റ്റാര്‍ട്ട് അപ്പുകളെയാണ് യുണികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ ബൈജൂസ് ആപ്പും ബിഗ് ബാസ്‌കറ്റും ആണ് യുണികോണ്‍ പട്ടികയിലെ മലയാളി സാന്നിധ്യം.

ഇന്ത്യക്ക് പുറത്തും

ഇന്ത്യക്ക് പുറത്തും

കേരളത്തിലെ 23 നഗരങ്ങളിലാണ് നിലവില്‍ ഫ്രഷ് ടു ഹോം സേവനങ്ങള്‍ ലഭിക്കുന്നത്. മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂണെ തുടങ്ങിയ വന്‍ നഗരങ്ങളിലും സാന്നിധ്യമൊരുക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇയില്‍ ആണ് ഫ്രഷ് ടു ഹോമിന് സാന്നിധ്യമുള്ളത്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary

Malayali Startup Fresh to Home to get capital investment from America's Development Finance Corporation- Report

Malayali Startup Fresh to Home to get capital investment from America's Development Finance Corporation- Report
Story first published: Wednesday, October 14, 2020, 15:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X